ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്കു ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് പൊ ലീസ് ഒരുക്കിയിരിക്കുന്നത്. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ […]
Kerala
കേരളത്തിന് പ്രളയസെസ് പിരിക്കാന്‍ അനുമതി
കേരളത്തിന് ഒരു ശതമാനം പ്രളയ സെസ് പിരിക്കാന്‍ അനുമതി. രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് പിരിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ അനുമതി നല്‍കിയത്. ഞായറാഴ്ച ചേര്‍ന്ന കൗണ്‍സിലിന്റെ ഉപസമിതിയാണ് പ്രളയസെസ് അനുവദിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തിന് കൗണ്‍സില്‍ അനുമതി നല്‍കിയതോടെ കേരളത്തില്‍ പ്രളയസെസ് നിലവില്‍ വന്നു. ഇതിലൂടെ ആയിരം കോടി രൂപയെങ്കിലും പ്രളയാനനന്തര പുനര്‍നിര്‍മ്മാണത്തിനായി സമാഹരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
ചാരക്കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചത്: നഷ്ടപരിഹാരം നല്‍കണമെന്ന് ഫൌസിയ ഹസ്സന്‍
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെപ്പോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് ചാരവനിതയായി ചിത്രീകരിക്കപ്പെട്ട മാലദ്വീപ് സ്വദേശി ഫൌസിയ ഹസന്‍. നീതി തേടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കേസ് കേരളാ പോലീസ് കെട്ടിച്ചമച്ചതാണെന്നും ഫൌസിയ ആരോപിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ താന്‍ ഇരയാക്കപ്പടുകയായിരുന്നു. നിരവധി പീഡനങ്ങളാണ് ഇക്കാലയളവില്‍ അനഭവിച്ചത്. അതു കൊണ്ട് നഷ്ടപരിഹാരത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് ഫൌസിയ ഹസ്സന്‍ പറഞ്ഞു. നമ്പി നാരായണന് ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം നല്‍കേണ്ടതാണ്. ഈ കേസു മൂലം ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു ഇതിനായി നിയമപോരാട്ടം […]
വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഇളവ്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി
വന്‍കിട ഉപഭോക്താക്കള്‍ക്ക് വന്‍ ഇളവ് നല്‍കി വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് 26 വന്‍കിട ഉപഭോക്താക്കള്‍ ഇളവ് നല്‍കുകയും പവര്‍ ഫാക്ടര്‍ ഇന്‍സെന്റീവ് ഇരട്ടിയാക്കുകയും ചെയ്തതതിലൂടെ 120 കോടി രൂപയുടെ അധിക ബാധ്യത കെ.എസ്.ഇ.ബിക്കുണ്ടായെന്ന് വിലയിരുത്തല്‍. റഗുലേറ്ററി കമ്മീഷന്റെ നടപടിക്കെതിരെ വൈദ്യുതി ഉദ്യോഗസ്ഥരുടെ സംഘടന അന്വേഷണം ആവശ്യപ്പെട്ടു. ഊര്‍ജ ക്ഷമത കൈവരിക്കുന്നതിന് പവര്‍ ഫാക്ടര്‍ .9 ന് മുകളിലാക്കണമെന്നാണ് കെ.എസ്.ഇ.ബി നിര്‍ദേശിച്ചിരിക്കുന്നത്. .9 ന് മുകളില്‍ പവര്‍ ഫാക്ടര്‍ ആക്കുന്നവര്‍ക്ക് .9 ന് മുകളില്‍ […]
നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 മുതല്‍
ജനുവരി 25 മുതല്‍ ഫെബ്രുവരി ഏഴ് വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആയിരിക്കും സഭ സമ്മേളനം ആരംഭിക്കുന്നത്. ഈ മാസം 31 ന് ബജറ്റ് അവതരിപ്പിക്കാനാണ് ആലോചന. സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസമാകുന്നത് വിപുലമായി ആഘോഷിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിവേഗ റെയില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും യോഗം തീരുമാനമെടുത്തു.
ന്യൂയോര്‍ക്ക് പൊലീസിനെയും പിടിച്ചുകെട്ടി കേരള പൊലീസ്
ചിരിയും ചിന്തയും പകര്‍ന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ലോകനെറുകയിലേക്ക്. ന്യൂയോര്‍ക്ക് പൊലീസിന്റെ ഫേസ്ബുക്ക് പേജിനെ മറി കടന്ന് ഒരു മില്യണ്‍ ലൈക്കുകള്‍ എന്ന മാന്ത്രിക സംഖ്യ തൊട്ടിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് 2.45 മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ ( Trust and Safety )മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി […]
സ്ത്രീ വിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ കോടതി കൊല്ലം തുളസിക്ക് നിര്‍ദ്ദേശം നല്കി. സുപ്രിം കോടതി വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ നടത്തിയ പ്രസംഗമാണിതെന്നും കോടതി നീരീക്ഷിച്ചു. പ്രസംഗത്തിന്റെ പേരില്‍ ചവറ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ ആവശ്യം. എന്നാല്‍ ഇതിനെയൊരു രാഷ്ട്രീയ പ്രസംഗമായി കണക്കാക്കാകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
മിഠായിത്തെരുവ് അക്രമം; പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുന്നു
സംഘ്പരിവാര്‍ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.അക്രമത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് പ്രതികളെ പിടികൂടാനുള്ള ശ്രമം നടത്തുന്നത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്തവരെ മുഴുവനായി പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളില്‍ വന്ന ഫോട്ടോകളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് അക്രമികളുടെ ആല്‍ബം പൊലീസ് തയ്യാറാക്കിയത്.വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തത് അടക്കമുള്ള 11പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു.എന്നാല്‍ ബോധപൂര്‍വ്വം […]
മുന്നാക്ക സംവരണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണച്ചതില്‍ പിന്നാക്ക വിഭാഗത്തിന് അമര്‍ഷം
മുന്നാക്ക സംവരണത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണച്ചതില്‍ പിന്നാക്ക വിഭാഗത്തിന് അമര്‍ഷം. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് പിന്നാക്ക വിഭാഗങ്ങളെ പരിഹസിക്കുന്നതാണെന്ന് പിന്നാക്ക സംഘടനകളും പിന്നാക്ക വിഭാഗ നേതാക്കളും പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാരിന്‍റെ നവോത്ഥാന മുന്നേറ്റത്തില്‍ കൂടെ നിന്നവരും നിരാശയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സവര്‍ണ വോട്ട് ബാങ്ക് ലാക്കാക്കി ബി.ജെ.പി കൊണ്ടുവന്ന മുന്നാക്ക സംവരണത്തെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചതിനെ വളരെ ഗൌരവത്തോടെയാണ് പിന്നാക്ക സംഘടനകള്‍ കാണുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ പാര്‍ട്ടികള്‍ […]
ലോക്സഭ തെരഞ്ഞെടുപ്പ്; സാമൂഹ്യമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാനൊരുങ്ങി കെ.പി.സി.സി
ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങവെ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും സാമൂഹ്യമാധ്യമ ഇടപെടലുകളെ നിയന്ത്രിക്കാനൊരുങ്ങി കെ.പി.സി.സി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് നീക്കം. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ ശശി തരൂര്‍ കെ.പി.സി.സി അധ്യക്ഷന് കൈമാറി. പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ് സെല്‍ കണ്‍വീനര്‍. കഴിഞ്ഞ മാസമാണ് കെ.പി.സി.സിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ തലവനായി ശശി തരൂര്‍ എം.പി എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഡിജിറ്റര്‍ മീഡിയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് […]