India Kerala Uncategorized

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം; കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പുനഃസംഘന ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഒരുക്കവും ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് നിലവിലെ സ്ഥിതി വിശദീകരിക്കുകയും ചെയ്തിരുന്നു. […]

India Kerala

ആലപ്പാട് ഖനനം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ സമരം ശക്തമായിരിക്കെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഖനനം നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന നിലപാടായിരിക്കും വ്യവസായ മന്ത്രി സ്വീകരിക്കുക. ഖനനം നിര്‍ത്തണമെന്ന സമരക്കാരുടെ ആവശ്യം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. ഇന്നു വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും. മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ഇ.പി ജയരാജനും മന്ത്രി മെഴ്‌സിക്കുട്ടി അമ്മയും യോഗത്തില്‍ […]

India Kerala

കെ.എസ്.ആർ.ടി.സി വഴുതുന്നുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

സർക്കാർ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. തീരുമാനങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി വഴുതി കളിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരുടെ ഹരജിയിലാണ് കോടതി വിമർശനം. നിയമനം സംബന്ധിച്ച് തത്‍സ്ഥിതി റിപ്പോർട്ട് കെ.എസ്.ആര്‍.ടി.സി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലമായി സമർപ്പിച്ചു. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. 3941 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. നിലവിൽ അവധിയിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. അതിനുശേഷം മാത്രമെ സ്ഥിരം […]

India Kerala

മദ്രസ അധ്യാപകനെ ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ പിടികൂടാത്തതില്‍ പ്രതിഷേധം

കാസര്‍കോട് ബായറില്‍ സംഘ്പരിവാര്‍ സംഘം മദ്രസാ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താല്‍ ദിനത്തിലാണ് മദ്രസാ അധ്യാപകനായ കരീം മൌലവി ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് രണ്ടാഴ്ച കഴിയുമ്പോഴും മുഴുവന്‍ പ്രതികളെയും പിടികൂടാനാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‍ലിം സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ ദിനത്തില്‍ നാല്‍പതോളം വരുന്ന സംഘ്പരിവാര്‍ സംഘമാണ് ബായാര്‍ മുളിഗദ്ദെയിലെ കരീം മൌലവിയെ മാരകമായി ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കരീം മൌലവി കഴിഞ്ഞ 13 ദിവസമായി മംഗളൂരുവിലെ […]

India Kerala

മുനമ്പം സംഭവം: അന്വേഷണ ഉദ്യോഗസ്ഥർ ഡൽഹിയിലേക്ക്

മുനമ്പം ഹാര്‍ബറില്‍ നിന്ന് അഭയാര്‍ത്ഥികള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ബാഗുകളിൽ നിന്ന് കണ്ടെടുത്ത രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ഡൽഹിക്ക് തിരിക്കും. ഇന്ത്യയിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന ശ്രീലങ്കൻ തമിഴ് വംശജരാകാം അനധികൃത കുടിയേറ്റം നടത്തിയതെന്നാണ് സൂചന. ദീപക് എന്ന ഡല്‍ഹി സ്വദേശി തമിഴ്നാട്ടില്‍ ചികിത്സ തേടിയതിന്റെ രേഖകളും മറ്റ് മൂന്ന് പേരുടെ ബോഡിങ് പാസുകളുമാണ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകളായി പൊലീസിന് ലഭിച്ചിരിക്കുന്നത്. ദീപകിന്റെ ഫോണ്‍ നമ്പര്‍ ലഭ്യമായെങ്കിലും അത് […]

India Kerala

ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് കോടിയേരി

കേന്ദ്രത്തില്‍ ബി.ജെ.പിയെ ഒറ്റക്ക് ചെറുക്കാന്‍ കോണ്‍ഗ്രസിന് കരുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി റദ്ദ് ചെയ്താലും സ്ത്രീ പ്രവേശനം സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.‌ മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നിര്‍മിച്ചു നല്‍കിയ അഞ്ച് വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വരുന്ന തെരഞ്ഞെടുപ്പില്‍‌ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫും എല്‍.ഡി.എഫും […]

India Kerala

ശബരിമല സ്ത്രീ പ്രവേശനം: ഹരജികള്‍ ഈ മാസം 22ന് പരിഗണിക്കില്ല

ശബരിമല പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി ഈ മാസം 22ന് പരിഗണിക്കില്ല. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതാണ് കാരണം. കേസ് മാറ്റിയതിൽ ആശങ്ക ഇല്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 22ന് പരിഗണിക്കുമ്പോള്‍ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന അപേക്ഷ അഭിഭാഷകനായ മാത്യു നെടുമ്പാറ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍‌ പെടുത്തുകയായിരുന്നു. അപ്പോഴാണ് ഈ കേസ് 22ന് പരിഗണിക്കും എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ […]

India Kerala

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: പദ്ധതി പ്രദേശത്തെ എം.എല്‍.എമാര്‍ക്ക് വേദിയിലിടമില്ല, ബി.ജെ.പി ജനപ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന

നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് ഇന്ന് നാടിന് തുറന്നുനൽകും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എം.എല്‍.എമാരെ ഒഴിവാക്കി. ഇരവിപുരം എം.എല്‍.എ എം.നൌഷാദിനെയാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. ചവറ എം.എല്‍.എ വിജയന്‍ പിള്ളയെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാമതിറക്കിയ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. കൊല്ലം മേയറുടെ പേരും ലിസ്റ്റില്‍ ഇല്ല. അതേസമയം സ്ഥലം എം.എല്‍.എ അല്ലാത്ത ഒ.രാജഗോപാലിന് ക്ഷണമുണ്ട്. ബി.ജെ.പി എം.പിമാരായ വി മുരളീധരനും സുരേഷ് ഗോപിക്കും വേദിയില്‍ […]

India Kerala

കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചെന്ന് പരാതി

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ഭര്‍തൃവീട്ടിലെത്തിയതായിരുന്നു കനകദുര്‍ഗ. ഭര്‍തൃമാതാവ് കനകദുര്‍ഗയെ പട്ടിക ഉപയോഗിച്ച് തലക്കടിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അതേസമയം ഭര്‍തൃമാതാവും ആശുപത്രിയിലെത്തി. അവര്‍ പറയുന്നത് കനകദുര്‍ഗ തന്നെ പിടിച്ചുതള്ളിയെന്നാണ്. പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു.

India Kerala

ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയില്‍

ആലപ്പാട്ടെ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈനാണ് ഹരജി നൽകിയിരിക്കുന്നത്. 89.5 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്‍റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹരജിയിൽ പറയുന്നു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷൻ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹരജിയിൽ പറയുന്നു. […]