ശബരിമല ദര്‍ശനത്തിന് ശേഷം ജീവന് ഭീഷണിയുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Kerala
ആളൊഴിഞ്ഞു, സമരത്തിന്‍റെ നിറംകെട്ടു: ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്‍പിലെ സമരം അവസാനിപ്പിക്കുന്നു
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പി സെക്രട്ടറിയേറ്റ് നടയിൽ തുടരുന്ന സമരം അവസാനിപ്പിക്കാൻ ധാരണ. ശബരിമല നട അടച്ചതിന് ശേഷം സമരം തുടരുന്നത് നാണക്കേടുണ്ടാക്കുമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായം. യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചതും സമരം നിർത്തുന്നതിന് കാരണമായി. സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നത് പാർട്ടിയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെക്കും. ഡിസംബർ മൂന്നിന് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയപ്പോള്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ […]
വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്; സത്യത്തിന്‍റെ വിജയമെന്ന് ലീഗ്
താന്‍ ആരെയും വ്യക്തിഹത്യ ചെയ്യുകയോ പേരെടുത്ത് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്. എന്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതെന്ന് പരിശോധിക്കുകയാണ്. വിധി പ്രസ്താവിച്ച ജഡ്‍ജി രണ്ട് ദിവസത്തിനകം വിരമിക്കും. ഇതിനിടെ വാർത്ത സൃഷ്ടിക്കാനാണ് വിധിയെന്ന് സംശയിക്കുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു. സത്യത്തിന്റെ വിജയമാണ് കാരാട്ട് റസാഖിനെതിരായ കേസിൽ ഉണ്ടായതെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.
ശബരിമല നിരീക്ഷക സമിതിക്കെതിരെ ദേവസ്വം മന്ത്രിയുടെ രൂക്ഷ വിമര്‍ശനം
ഹൈക്കോടതി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്രതമെടുത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് എങ്ങനെയെന്ന് സമിതി അത്ഭുതപ്പെടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുന്നതാണെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
ആലപ്പാട്; ജനിച്ചിടത്ത് മരിക്കാനുള്ള ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍
ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും പാരിസ്ഥിതിക അപകട സാധ്യതക്കാണ് മുന്‍ഗണനയെന്നും വി.എസ് പറഞ്ഞു. ധാതു സമ്പത്ത് ഉപയോഗപ്പെടുത്തണമെന്ന ചിന്തയല്ല വേണ്ടത്, ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നും തുടര്‍ പഠനങ്ങളും നിഗമനങ്ങളും വരുന്നത് വരെ ഖനനം നിര്‍ത്തണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നേതാക്കള്‍ക്ക് അസ്വസ്ഥത
മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ നിന്ന് പി.കെ കുഞ്ഞാലികുട്ടി വിട്ടു നിന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തോ എന്നതില്‍ വ്യക്തത വരുത്താതെ ലീഗ് നേതൃത്വം. മാധ്യമങ്ങള്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്തല്ലേ എന്നായിരുന്നു പി.കെ കുഞ്ഞാലികുട്ടിയുടെ മറുപടി. ശരീഅത്ത് ചട്ട ഭേദഗതി നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയെ കാണാനും ലീഗ് നേതൃത്വം തീരുമാനിച്ചു. സാമ്പത്തിക സംവരണത്തിലും മുത്തലാഖ് ബില്ലിലും പാര്‍ലമെന്റിലെടുത്ത നിലപാടുകളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്നോട്ട് പോകാനാണ് ലീഗ് തീരുമാനം. പാര്‍ട്ടി ചരിത്രപരമായ ദൌത്യം നിറവേറ്റിയെന്നും സംസ്ഥാന സമിതി വിലയിരുത്തി. […]
നിപാ വൈറസ് ബാധ കാലത്തെ താത്കാലിക ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാരത്തില്‍
നിപാ വൈറസ് ബാധ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച തരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായി ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ കോളേജ് അധികൃതരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിരാഹാര സമരത്തിലേക്ക് കടക്കാന്‍ സമരസമിതി തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപാ വൈറസ് ബാധാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരാണിവര്‍. ഇവരുടെ സേവനം പരിഗണിച്ച് സ്ഥിരം […]
ജോയ്‌സ് ജോര്‍ജ് എം.പിയോ കുടുംബമോ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് മുന്‍ ഭൂവുടമകള്‍
ജോയ്‌സ് ജോര്‍ജ് എം.പിയോ കുടുംബാംഗങ്ങളോ കൊട്ടാക്കമ്പൂരില്‍ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭൂവുടമകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് അപേക്ഷ നല്‍കുകയും പട്ടയം അനുവദിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ഭൂമിയുടെ മുന്‍ ഉടമകളുമായ ഗണേശന്‍, ബാലന്‍, ലക്ഷ്മി എന്നിവരാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പവര്‍ ഓഫ് അറ്റോര്‍ണിയുടെ അടിസ്ഥനത്തിലാണ് എം.പി യുടെ പിതാവ് ജോര്‍ജ് പാലിയത്ത് ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നണ് ഭൂ ഉടമകള്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. മുന്‍ ഭൂവുടമകളില്‍ നിന്ന് ജോയ്‌സ് ജോര്‍ജ് എം.പിയുടെ പിതാവ് […]
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുന്നു
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ ചര്‍ച്ചകളിലേക്ക് ഇടതുമുന്നണി കടക്കുന്നു. ഇതിന് മുന്നോടിയായി വിപുലീകൃത ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന് രാവിലെ ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവോത്ഥാന വനിതാ മതിലിന്റെ തുടര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് പ്രചരണജാഥയുടെ തീരുമാനവും ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. 2004ലേതു സമാന സാഹചര്യമെന്നാണ് സി.പി.എം നേതൃത്വം വിലയിരുത്തിയത്. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സി.പി.എമ്മും സി.പി.ഐയും ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനതലത്തിലും മണ്ഡലതലത്തിലും തെരഞ്ഞെടുപ്പ് ശില്പശാലകള്‍ പൂര്‍ത്തിയാക്കിയ സി.പി.എം ബൂത്ത് തല […]
കെ.എ.എസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം
കേരള ഭരണ സര്‍വീസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം. വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് മാര്‍ച്ചും കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് ധര്‍ണയും സംഘടിപ്പിച്ചു. സംവരണ നിഷേധത്തിനെതിരെ സംവരണ മെമ്മോറിയല്‍ സംഘടിപ്പിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പറഞ്ഞു. മ്യൂസിയത്തില്‍ നിന്ന് ആരംഭിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനംചെയ്തു. സംവരണ നിഷേധത്തിലൂടെ സവര്‍ണാധിപത്യത്തെ […]