പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ദളിത് വിഭാഗക്കാര്‍ ഇപ്പോഴും അവഗണനയില്‍. ചക്ലിയ സമുദായക്കാരെ അയിത്തം പാലിച്ച് മാറ്റി നിര്‍ത്തിയത് വാര്‍ത്തയായതോടെയാണ് കോളനിയിലെ ദുരിതം പുറംലോകമറിഞ്ഞത്. വാര്‍ത്ത പുറത്തുവന്ന സമയത്ത് ജനപ്രതിനിധികള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പായില്ല. പ്രശ്നപരിഹാരം ആവശ്യപ്പെട്ട്അംബേദ്കര്‍ കോളനി നിവാസികള്‍ ഇന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളയല്‍ സമരം നടത്തും. ചക്ലിയ സമുദായക്കാര്‍ക്കു നേരെ അയിത്തം പാലിച്ച് ഇവര്‍ക്ക് പ്രത്യേക കുടിവെള്ള പൈപ്പും പ്രത്യേക ഗ്ലാസും ഏര്‍പ്പെടുത്തിയിരുന്ന രീതി പുറം ലോകം അറിഞ്ഞതോടെ സംസ്ഥാന […]
Kerala
ഇങ്ങനെയാണ് ഒരു നാട് കടലെടുത്തു പോയത്: ആലപ്പാട് തീരം ഇല്ലാതാവുന്നത് സാധൂകരിച്ച് ഉപഗ്രഹചിത്രങ്ങള്‍
ആലപ്പാട് കരിമണല്‍ ഖനനത്തെ കുറിച്ചുള്ള ആശങ്കള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വസ്തുതകള്‍ മറ്റൊന്ന്. കിലോമീറ്ററുകളോളം കടല്‍ കയറിയ നിലയിലാണ് ആലപ്പാട് ഇന്നുള്ളത്. സമരക്കാരുടെ വാദങ്ങളെ ശരിവെയ്ക്കുന്നതാണ് ഉപഗ്രഹചിത്രങ്ങളും. ആലപ്പാട് സമരത്തിനെ സര്‍ക്കാര്‍ തള്ളിക്കളയുകയാണ്. കര കടലെടുക്കുന്നുവെന്ന ആലപ്പാട്ടുകാരുടെ ആശങ്ക ഒരു തരത്തിലും സര്‍ക്കാര്‍ അംഗീകരിക്കുന്നുമില്ല. ആലപ്പാടിന്റെ കാര്യത്തില്‍ ശരി സര്‍ക്കാരോ സമരക്കാരോ എന്ന് പരിശോധിക്കാനാണ് മീഡിയ വണ്‍ കൊല്ലം ജില്ലയിലെ ആ തീരദേശ ഗ്രാമത്തിലെത്തിയത്. ഒരു രണ്ടു മിനിട്ടില്‍ നടന്നാല്‍ തീരുന്ന വീതിയിലേക്ക് മെലിഞ്ഞു പോയ ഈ […]
കൂടുതൽ സീറ്റുകൾ വേണമെന്നുള്ള ഘടക കക്ഷികളുടെ ആവശ്യം പരിഗണിക്കില്ല.യുഡിഎഫ്
കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യം പരിഗണിക്കില്ലെന്ന സൂചന നല്‍കി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. ന്യായമായ ആവശ്യങ്ങള്‍ എന്നും പരിഗണിച്ചിട്ടുണ്ട്. സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനെ പറ്റിയോ വിട്ട് നല്കുന്നതിനെ പറ്റിയോ ആലോചനയില്ലെന്നും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കി. മുസ്ലീംലീഗും കേരള കോണ്‍ഗ്രസും കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് യു.ഡി.എഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കിയത്. ഘടക കക്ഷികള്‍ക്ക് അര്‍ഹതപ്പെട്ട് സീറ്റുകള്‍ അവര്‍ക്ക് നല്കുമെന്ന പറഞ്ഞ് കണ്‍വീനര്‍ ആരുടേയും സീറ്റ് പിടിച്ച് എടുക്കുന്നതിനെ കുറിച്ചോ വിട്ട് നല്കുന്നതിനെ കുറിച്ചോ […]
ശബരിമലക്ക് ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി
ശബരിമലക്ക് സംസ്ഥാന ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് . പ്രളയ സെസിൽ നിന്ന് ചെറുകിട വ്യാപാരികളെ ഒഴിവാക്കും. കെ.എസ്.ആർ.ടി.സിക്ക് 1000 കോടിയുടെ സഹായം ബജറ്റിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുളള പദ്ധതികളാകും ഇത്തവണത്തെ ബജറ്റിന്റെ സവിശേഷതയെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക് പ്രളയസെസിൽ നിന്ന് ചെറുകിട വ്യാപാരികളെ ഒഴിവാക്കുമെന്നും വ്യക്തമാക്കി. ശബരിമല വിഷയത്തിലൂടെ ദേവസ്വം ബോർഡിനുണ്ടായ നഷ്ടം പരിഹരിക്കാനുളള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. സംസ്ഥാനത്തിന്റെ ചെലവും വരുമാനവും തമ്മിലുളള അന്തരം വർദ്ധിക്കുന്നത് […]
പൂജപ്പുര ജയിലില്‍ ബ്രൂസല്ല ബാക്ടീരിയ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ബ്രൂസല്ല ബാധ സ്ഥിരീകരിച്ചു . കണ്ണൂര്‍ ജയിലിലെ തടവുകാരനാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് രണ്ട് ദിവസം മുന്‍പാണ് കണ്ണൂര്‍ ജയിലെ തടവുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പരിശോധനയില്‍ ബ്രൂസല്ല ബാധ കണ്ടെത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് ബ്രൂസല്ല കണ്ടുവരുന്നുണ്ട്. പശു, പന്നി,നായ എന്നീ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബാക്ടരീയയാണ് […]
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ അപ്പർകുട്ടനാട്ടിലെ കർഷകര്‍. കളനാശിനി പ്രയോഗത്തിനിടെ രണ്ട് പേർ മരിച്ചതിന് തൊട്ടടുത്ത ദിവസവും വയലുകളിൽ മരുന്ന് തളിച്ച് കർഷക തൊഴിലാളികൾ. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവർ കളനാശിനി പ്രയോഗം നടത്തുന്നത്. കളനാശിനി പ്രയോഗത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രണ്ടു പേർ മരിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈകിട്ട് മൂന്ന് മണിക്ക് കുട്ടനാട്ടിലെ വയലിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഉച്ചക്ക് ശേഷം മരുന്ന് അടിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം. എന്നാൽ ഒരു ദുരന്തം സംഭവിച്ചതിന് ശേഷവും […]
മുനമ്പം മനുഷ്യക്കടത്ത്; കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും
മുനമ്പം വഴി അനധികൃത കുടിയേറ്റം നടന്നതായി സംശയിക്കുന്ന കേസില്‍ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. ഇന്നലെ ഡൽഹിയിൽ നിന്ന് ഒരാൾ കൂടി പിടിയിലായതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേന്ദ്ര ഏജൻസികളുടെയും തമിഴ്നാട് രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ദീപക് എന്ന പ്രഭുവിനെ പിടികൂടിയ അംബേദ്ക്കർ കോളനിയിൽ നിന്നാണ് ഇന്നലെ രവി സനൂപിനെയും കസ്റ്റഡിയിൽ എടുത്തത്. പ്രഭു നൽകിയ മൊഴിക്ക് സമാനമായ മൊഴിയാണ് രവിയും നൽകിയത്. സഹോദങ്ങളെയും കുടുംബാംഗങ്ങളെയും […]
തിരുവല്ലയിൽ കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്
പത്തനംതിട്ട തിരുവല്ലയിൽ കീടനാശിനി പ്രയോഗിച്ച കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നെൽപ്പാടത്ത് അനുവദനീയമായതിലും കൂടുതൽ കീടനാശിനി ഉപയോഗിച്ചതിനെ തുടർന്ന് കർഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലിൽ കഴുപ്പിൽ കോളനി നിവാസികൾ മത്തായി ഈശോ , സനൽ കുമാർ എന്നിവരാണ് മരിച്ചത് . ഇതിൽ സനൽകുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടർന്നാണന്ന് ഫോറൻസിക് സർജൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മത്തായി […]
ബാലഭാസ്കറിന്‍റെ മരണത്തെ ചൊല്ലി വീണ്ടും വിവാദം
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നു. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി രംഗത്തുവന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് സി.കെ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത ചുണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിരുന്നു. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ബാലുവിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. […]
വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന; കോലഞ്ചേരി മെഡിക്കല്‍ കോളേജ്
ലഹരി ഉപയോഗം കണ്ടെത്തുന്നതിന് വിദ്യാര്‍ഥികളുടെ മൂത്ര പരിശോധന നടത്താന്‍ തീരുമാനിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് വിശദീകരണവുമായി രംഗത്ത്. പരിശോധന നടത്താന്‍ തീരുമാനിച്ചത് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിട്ടാണെന്നും ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പാണിതെന്നുമാണ് കോളജ് വിശദീകരണം. എന്നാല്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സമ്മത പത്രം വാങ്ങുന്നതെന്നും തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നുമുള്ള വാദത്തില്‍ ഉറച്ച് നില്ക്കുകയാണ് വിദ്യാര്‍ഥികള്‍. ജനുവരി 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന നടത്താന്‍ […]