India Kerala

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ എം.കെ രാഘവന് വോട്ട് ചോദിച്ച് പോസ്റ്ററുകള്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടി പോസ്റ്ററൊട്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പനങ്ങാട് പഞ്ചായത്തിലാണ് രാഘവന്‍റെ മുഖത്തോടെയുള്ള പോസ്റ്ററുകള്‍‍. ഫ്ലക്സ് ബോര്‍ഡുകളും മതിലെഴുത്തും തുടങ്ങാനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇടവഴികളിലും മതിലുകളിലും മാത്രമല്ല ഗെയ്റ്റിലും തെങ്ങിലും വരെ നിലവിലെ എം.പി എം.കെ രാഘവന്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി രാഘവന്‍ തന്നെയാണെന്ന് കാര്യത്തില്‍ അത്രക്ക് ഉറപ്പുണ്ട് പ്രവര്‍ത്തകര്‍ക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടി പോസ്റ്ററൊട്ടിച്ച് […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; ഇടത് മുന്നണി യോഗം ഇന്ന്, സീറ്റ് വിഭജനം ചര്‍ച്ചയാകും

ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.വരും ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള ധാരണയും യോഗത്തിലുണ്ടാകും. സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് സി.പി.ഐയുമായി സി.പി.എം നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരിന്നു.സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകും.ഈ മാസം 14 ന് തിരുവനന്തപുരത്ത് നിന്ന് കോടിയേരിയും,16 ന് […]

India Kerala

ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരത്ത് ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. ഒരു മാസം പിന്നിടുമ്പോഴും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. അധികൃതരുടെയും കരാറുകാരുടെയും അനാവസ്ഥയാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരമേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുമെന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഏറെ വൈകി പ്രവ‍ര്‍ത്തി ആരംഭിച്ചെങ്കിലും നിര്‍മാണം മന്ദഗതിയിലാണ്. ഇതോടൊപ്പം ട്യൂബില്‍ മണല്‍ നിറക്കുന്ന പ്രവ‍ര്‍ത്തി […]

India Kerala

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫുട്ബോള്‍ താരം ഐ.എം വിജയന്‍. മത്സരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികളും സീറ്റ് വാഗ്ദാനം ചെയ്തു. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും വിജയന്‍ തൃശൂരില്‍ പറഞ്ഞു.

India Kerala

ശബരിമലയില്‍ വീണ്ടും നിയന്ത്രണം

കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോഴും ശബരിമലയില്‍ നിയന്ത്രണം. നട തുറക്കുന്ന 12ആം തിയ്യതി രാവിലെ 10 മണി മുതല്‍ മാത്രമേ തീര്‍ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകൂ. മണ്ഡല കാലത്തുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

India Kerala

വിജയമുറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ സി.പി.ഐ

മത്സരിക്കുന്ന നാല് സീറ്റുകളിലും വിജയമുറപ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സി.പി.ഐ. പേയ്മെന്റ് സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ ജനകീയ മുഖത്തെ കണ്ടെത്താനുള്ള ശ്രമവും നേതൃതലത്തില്‍ നടക്കുന്നുണ്ട്.ചില മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും സി.പി.ഐ ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം,മാവേലിക്കര,തൃശൂര്‍,വയനാട് എന്നീ സീറ്റുകളിലാണ് സി.പി.ഐ കഴിഞ്ഞ ‍തവണ മത്സരിച്ചത്. ഇത്തവണയും ഇതില്‍ മാറ്റം വരാനുള്ള സാധ്യത വിരളമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രത്യേക ശ്രദ്ധ പാര്‍ട്ടി നേതൃത്വം വച്ച് പുലര്‍ത്തുന്നുണ്ട്. പേയ്മെന്റ് സീറ്റ് […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ സെൽ ആരംഭിച്ചു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേൽനോട്ട ചുമതല. അതിർത്തി സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു. പൊലീസ് ആസ്ഥാനത്തിന് പുറമെ എല്ലാ ജില്ലകളിലും ഇലക്ഷൻ സെൽ ആരംഭിക്കും. അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 23 ന് ഊട്ടിയിൽ ചേരും. സൈബർ സുരക്ഷക്കാണ് ഈ വർഷം പൊലീസ് കൂടുതൽ ഉന്നൽ നൽകുക. കോഴിക്കോടും തൃശൂരും കൊച്ചിയിലും പുതിയ സൈബർ പൊലീസ് […]

India Kerala

സംസ്ഥാനത്തേക്ക് മയക്കുമരുന്ന് ഒഴുകുന്നു; പാലക്കാട് നിന്നു മാത്രം 90 കിലോ കഞ്ചാവ് പിടികൂടി

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നു. പാലക്കാട് ജില്ലയില്‍ നിന്നു മാത്രം കഴിഞ്ഞ 39 ദിവസത്തിനിടെ 90 കിലോ കഞ്ചാവ് എക്സൈസ് വകുപ്പ് പിടികൂടി. മയക്കു ഗുളികകളും സ്പിരിറ്റ് കടത്തും വ്യാപകമാണ്. കേരളത്തിലേക്ക് കഞ്ചാവും, വിവിധ മയക്കു മരുന്നുകളും വന്‍ തോതിലാണ് ഒഴുകുന്നത്. കേരള അതിര്‍ത്തി കടന്ന് പാലക്കാട് ജില്ലയിലെത്തിച്ച 90 കിലോ കഞ്ചാവ്, 1202 മയക്കു ഗുളികകള്‍, 42 കിലോ ഹാഷിഷ്, മുക്കാല്‍ കിലോ കറുപ്പ് എന്നിവയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍മാര്‍ മാത്രം […]

India Kerala

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍; പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന കോടതി ഉത്തരവിനോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വിമുഖത തുടരുന്നു. സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 52 അംഗീകൃത പാര്‍ട്ടികള്‍ക്ക് കേന്ദ്ര വനിതാ-ശുശുക്ഷേമ മന്ത്രാലയം നോട്ടീസയിച്ചിരുന്നു. എന്നാല്‍ സി.പിഎം മാത്രമാണ് പരാതി പരിഹാര സമിതി രൂപീകരിച്ചതായി മന്ത്രാലയത്തെ അറിയിച്ചത്. 1997ല്‍ ജസ്റ്റിസ് ജെ.എസ് വര്‍മ്മയുടെ അദ്ധ്യക്ഷതയിലുള്ള സുപ്രീകോടതി ബഞ്ചാണ് തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ […]

India Kerala

മാറാട് കലാപം: സര്‍ക്കാര്‍ രേഖകള്‍ നല്‍കുന്നില്ലെന്ന് സി.ബി.ഐ

മാറാട് കലാപത്തില്‍ സര്‍ക്കാരിനെതിരെ സി.ബി.ഐ ഹൈക്കോടതിയിൽ. ഗൂഢാലോചന അന്വേഷിക്കാൻ ആവശ്യമായ രേഖകൾ സർക്കാർ കൈമാറുന്നില്ല. സർക്കാരിന് ആവർത്തിച്ച് കത്തയച്ചിട്ടും നടപടിയുണ്ടാകുന്നില്ല. അന്വേഷണം പൂർത്തിയാക്കാൻ രേഖകൾ അനിവാര്യമാണെന്നും രേഖകൾ വിട്ട് കിട്ടാൻ കോടതി ഇടപെടണമെന്നുമാണ് സി.ബി.ഐയുടെ ആവശ്യം. ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് പ്രധാന ആവശ്യം. കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം മാറാട് കലാപത്തിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. ഈ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്നാണ് സി.ബി.ഐയുടെ മുഖ്യപരാതി.