പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം. പ്രദേശത്തെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സ് കൂടിയായ വാച്ചാല്‍ പാടശേഖരത്തിലാണ് രാത്രിയില്‍ ടിപ്പറുകളില്‍ മണ്ണടിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പാടശേഖരം മണ്ണിട്ട് നികത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. 25 ഏക്കറിലധികം വരുന്ന പാടശേഖരമാണ് വാച്ചാല്‍ പാടശേഖരം. ഇതില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 4 ഏക്കര്‍ പാടശേഖരമാണ് നികത്താന്‍ ശ്രമം നടക്കുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ പാടശേഖരം നേരത്തെ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ നികത്തിയിരുന്നു. രാത്രിയുടെ മറവില്‍ ടിപ്പറുകളില്‍ പാടശേഖരത്ത് […]
Kerala
കനകദുര്‍ഗ അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിലെത്തി
കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചതോടെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിലെത്തി. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കനകദുർഗ പ്രതികരിച്ചു. ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ വീട്ടിൽ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് കനകദുർഗ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച പുലാമന്തോൾ ഗ്രാമ ന്യായാലയ കോടതി കനകദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുർഗ ഭർതൃ വീട്ടിലെത്തിയത്. എന്നാൽ കനകദുർഗ വീട്ടിൽ എത്തുന്നതിനു മുൻപേ തന്നെ ഭർത്താവും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് താമസം മാറി. അതേസമയം, […]
ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം പ്രതിസന്ധിയിൽ
കെ.സി വേണുഗോപാൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ആയതോടെ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയം പ്രതിസന്ധിയിൽ. കെ.സിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ സീറ്റ് ലക്ഷ്യം വച്ച് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായപ്പോൾ ജില്ലാ നേതൃത്വത്തിന്റെ നിലപാട് ഇതായിരുന്നു. എന്നാൽ വേണുഗോപാലിന് സംഘടന ചുമതല നല്കിയതിന് ശേഷമുള്ള പ്രതികരണം ഇങ്ങനെ. സ്ഥാനാർത്ഥിയാകമെന്ന് കെ.സിയും ഉറപ്പിച്ച് പറയുന്നില്ല. മുൻ എം.എൽ.എ പി.സി വിഷ്ണുനാഥ്, ചേർത്തലയിൽ മത്സരിച്ച എസ്. ശരത്ത്, ഡി.സി.സി പ്രസിഡന്റ് […]
ഡി.വൈ.എഫ്.ഐക്കാർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്ക് വധഭീഷണി
ഡി.വൈ.എഫ്.ഐക്കാർ പ്രതികളായ പോക്സോ കേസിലെ പരാതിക്കാരിക്ക് ഭീഷണി. പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി പറഞ്ഞു. പെട്രോളൊഴിച്ച് കത്തിച്ച് ഓടയിലിടുമെന്ന് വധഭീഷണി മുഴക്കിയതായാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും പറയുന്നു. ഈ കേസിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കായാണ് ചൈത്ര തെരേസ ജോണ്‍ സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയത്.
എസ്.ബി.ഐ ആക്രമണം: എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് ജാമ്യം
ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസില്‍ പ്രതികളായ എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. പ്രതികളായ എട്ടു പേര്‍ ഒന്നര ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബുവും ജില്ല പ്രസിഡന്റ് അനില്‍ കുമാറും അടക്കം 8 പേര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിട്ടുള്ളത്. നേരത്തെ ഈ 8 പ്രതികളുടേയും ജാമ്യാപേക്ഷ വഞ്ചിയൂര്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി […]
‘’എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പാക്കാനോ ഉപദേശിക്കാനോ കോടിയേരി നോക്കേണ്ട’’: സുകുമാരന്‍ നായര്‍
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പാക്കാനോ ഉപദേശിക്കാനോ കോടിയേരി നോക്കേണ്ട. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഷയത്തില്‍ എന്‍.എസ്.എസിനെതിരെ വാളോങ്ങാന്‍ ധാര്‍മികമായി കോടിയേരിക്കും അനുയായികള്‍ക്കും അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശമാണ് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പിലൂടെ നല്‍കിയത്. ശബരിമല വിഷയത്തില്‍ […]
മന്ത്രി സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മന്ത്രി ജി. സുധാകരനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. മന്ത്രി അധിക്ഷേപിച്ചെന്ന് കാണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം നൽകിയ പരാതിയിൽ അമ്പലപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയുടേതാണ് ഉത്തരവ്. മന്ത്രി, മാർച്ച് 29ന് കോടതിയിൽ ഹാജരാകണം. ജി. സുധാകരൻ സഹകരണ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിൽ പേഴ്സണൽ സ്റ്റാഫ് അംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന തോട്ടപ്പള്ളി സ്വദേശിനി നൽകിയ പരാതിയിലാണ് കേസ് എടുക്കാൻ കോടതി ഉത്തരവായത്. 2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളിയിൽ നടന്ന […]
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍
സ്ത്രീപീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരും. സഭക്ക് നല്‍കിയ വിശദീകരണത്തിലാണ് സിസ്റ്റര്‍ ലൂസി നിലപാട് വ്യക്തമാക്കിയത്. ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സന്യാസ സഭ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് നോട്ടീസ് നല്‍കിയിരുന്നു. സഭയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന നിലപാട് അവര്‍ വ്യക്തമാക്കിയത്. നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടതെങ്കിലും, […]
പ്രളയ സെസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം
പ്രളയ സെസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് സർക്കാർ തലത്തിൽ ധാരണ. ജൂലൈ ഒന്നു മുതൽ സെസ് പിരിച്ചു തുടങ്ങാനാണ് ആലോചന. നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വില കയറ്റുന്ന സെസ് തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സർക്കാർ നീക്കം.എന്നാൽ സാങ്കേതിക കാരണങ്ങളാണ് സെസ് ഈടാക്കൽ നീട്ടാൻ കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയ ബജറ്റിലെ നിർദ്ദേശം വൻ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ വിലക്കയറ്റമുണ്ടാകില്ലെന്നും പറഞ്ഞ് വില കയറ്റരുതെന്നുമായിരിന്നു ധനമന്ത്രിയുടെ […]
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി
വയനാട് മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എ.സ്.പിക്ക് മുന്‍പാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. ഡി.സി.സി അംഗവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായിരുന്നു ജോര്‍ജ്ജ്. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജോര്‍ജ്ജിനെതിരെയുള്ള പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ്. അവധി ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയും ജോലിക്ക് പോവാറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പോക്സോ നിയമപ്രകാരം ജോര്‍ജ്ജിനെതിരെ […]