India Kerala

തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ സമ്മര്‍ദം ശക്തമാക്കി ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി വോട്ട് എന്‍.ഡി.എക്ക് കിട്ടില്ലെന്ന ആശങ്ക മുന്നണിയില്‍ ശക്തമാകുന്നു. എസ്.എന്‍.ഡി.പിയുടെ നേരിട്ടുള്ള പിന്തുണ ബി.ഡി.ജെ.എസിന് ലഭ്യമാകില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വന്നതോടെയാണ് ബി.ജെ.പി അങ്കലാപ്പിലായത്. ഇതോടെ എസ്.എന്‍.ഡി.പി ഉപാധ്യക്ഷന്‍ കൂടിയായ ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരരംഗത്തിറക്കാന്‍ ബി.ജെ.പി സമ്മര്‍ദം ശക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വലിയ ഗൌരവത്തിലാണ് ബി.ജെ.പി എടുത്തിട്ടുള്ളത്. എസ്.എന്‍.ഡി.പി യോഗം നേതാക്കൾ മത്സരിക്കരുതെന്ന നയത്തിന്റെ അടിസ്ഥാനത്തിൽ തുഷാർ തെരഞ്ഞടുപ്പിൽ മത്സരിക്കാതിരുന്നാൽ എൻ.ഡി.എ മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. മുന്നണിയുടെ കൺവീനർ […]

India Kerala

ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

മുൻ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം .ഇന്റലിജൻസ് ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. തൃശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് അന്നത്തെ ഇന്റലിജിൻസ് ഡി.ജി.പി സെൻകുമാറിന് റിപ്പോർട്ട് നൽകിയത്. ഓഡിയോ – വീഡിയോ ക്ലിപ്പുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട് . വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈൽ ഫോണുകളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾക്ക് നല്‍കുക. പൊലീസ് ഡ്രൈവറുടെ മണൽ മാഫിയ […]

India Kerala

പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തി; എ.കെ ബാലനെതിരെ ആരോപണവുമായി പി.കെ ഫിറോസ്

മന്ത്രി എ.കെ ബാലന്‍ ഇടപെട്ട് കിര്‍ത്താഡ്സില്‍ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ അടക്കമുളളവര്‍ക്ക് ലക്ചററായി പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത് സ്ഥിര നിയമനം നല്‍കി. നിയമനം വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറി കടന്നാണെന്നും ഫിറോസ് ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിര്‍ത്താഡ്സില്‍ സെപ്ഷ്യല്‍ റൂളില്‍ പറയുന്ന പി.എച്ച്.ഡി,എംഫില്‍ യോഗ്യതയില്ലാതെ നാല് പേരുടെ നിയമനം സ്ഥിരപ്പെടുത്തിയത് ക്രമവിരുദ്ധമാണെന്നാണ് ഫിറോസിന്റെ ആരോപണം. മന്ത്രിയുടെ […]

India Kerala

ഫ്രാങ്കോ മുളക്കലിനെതിരായ കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ആശങ്കയുണ്ടെന്ന് കന്യാസ്ത്രീകള്‍

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെടുമോയെന്ന് ആശങ്കയുണ്ടെന്ന് പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീകള്‍. സഭയിലെ അധികാര കേന്ദ്രങ്ങള്‍ ബിഷപ്പിനൊപ്പം നിലകൊള്ളുന്നതാണ് ഈ സംശയം വര്‍ദ്ധിപ്പിക്കുന്നത്. കോടതി നടപടികള്‍ വൈകിപ്പിച്ച് കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കന്യാസ്ത്രീകളുടെ സംശയം . സഭയ്ക്കുള്ളില്‍ നീതി ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി നിയമത്തിന് മുന്നിലേക്ക് കന്യാസ്ത്രീ എത്തിയത്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തെങ്കിലും കേസ് വൈകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. മാസങ്ങള്‍ […]

India Kerala

‘കാറും’ കോളും നിറഞ്ഞ 90 ദിനങ്ങള്‍, 5 രാജ്യങ്ങള്‍; അവിശ്വസനീയം മുഹമ്മദിന്റെ ഈ കാര്‍ യാത്ര

1991 സമയം, മലപ്പുറം ഭാഗത്ത്‌ സിനിമാ ചിത്രീകരണത്തിന് വന്ന മമ്മുട്ടിക്ക് അപ്രതീക്ഷിതമായി ഒരു സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നു. വലിയ താരമായ മമ്മൂട്ടിയെ എ.സിയുള്ള കാറിൽ തന്നെ ചടങ്ങിനെത്തിക്കണമെന്ന് സംഘാടകർക്ക് നിർബന്ധം. അന്ന് എ.സിയുള്ള കാറുകൾ അപൂർവം നിരത്തിലിറങ്ങിയ സമയമായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിലാണ് അരീക്കോട് സ്വദേശിയായ മുഹമ്മദിനെ മമ്മൂട്ടിയുടെ ആളുകൾ ബന്ധപ്പെടുന്നതും അഞ്ച് രാജ്യങ്ങളിൽ അനായാസം പാറി നടന്ന കാറിൽ മമ്മൂട്ടിയെ ഉദ്ഘാടന വേദിയിൽ എത്തിക്കുന്നതും. ശേഷം തിരിച്ചു കോഴിക്കോട് മഹാറാണി ഹോട്ടലിലേക്ക് താരത്തെ തിരിച്ചു […]

India Kerala

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ എം.കെ രാഘവന് വോട്ട് ചോദിച്ച് പോസ്റ്ററുകള്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടി പോസ്റ്ററൊട്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പനങ്ങാട് പഞ്ചായത്തിലാണ് രാഘവന്‍റെ മുഖത്തോടെയുള്ള പോസ്റ്ററുകള്‍‍. ഫ്ലക്സ് ബോര്‍ഡുകളും മതിലെഴുത്തും തുടങ്ങാനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇടവഴികളിലും മതിലുകളിലും മാത്രമല്ല ഗെയ്റ്റിലും തെങ്ങിലും വരെ നിലവിലെ എം.പി എം.കെ രാഘവന്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി രാഘവന്‍ തന്നെയാണെന്ന് കാര്യത്തില്‍ അത്രക്ക് ഉറപ്പുണ്ട് പ്രവര്‍ത്തകര്‍ക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടി പോസ്റ്ററൊട്ടിച്ച് […]

India Kerala

ലോക്സഭ തെരഞ്ഞെടുപ്പ്; ഇടത് മുന്നണി യോഗം ഇന്ന്, സീറ്റ് വിഭജനം ചര്‍ച്ചയാകും

ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.വരും ദിവസങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനുള്ള ധാരണയും യോഗത്തിലുണ്ടാകും. സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് സി.പി.ഐയുമായി സി.പി.എം നേരത്തെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരിന്നു.സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകും.ഈ മാസം 14 ന് തിരുവനന്തപുരത്ത് നിന്ന് കോടിയേരിയും,16 ന് […]

India Kerala

ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരത്ത് ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. ഒരു മാസം പിന്നിടുമ്പോഴും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. അധികൃതരുടെയും കരാറുകാരുടെയും അനാവസ്ഥയാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരമേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുമെന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഏറെ വൈകി പ്രവ‍ര്‍ത്തി ആരംഭിച്ചെങ്കിലും നിര്‍മാണം മന്ദഗതിയിലാണ്. ഇതോടൊപ്പം ട്യൂബില്‍ മണല്‍ നിറക്കുന്ന പ്രവ‍ര്‍ത്തി […]

India Kerala

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഐ.എം വിജയന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫുട്ബോള്‍ താരം ഐ.എം വിജയന്‍. മത്സരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പല പാര്‍ട്ടികളും സീറ്റ് വാഗ്ദാനം ചെയ്തു. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും വിജയന്‍ തൃശൂരില്‍ പറഞ്ഞു.

India Kerala

ശബരിമലയില്‍ വീണ്ടും നിയന്ത്രണം

കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോഴും ശബരിമലയില്‍ നിയന്ത്രണം. നട തുറക്കുന്ന 12ആം തിയ്യതി രാവിലെ 10 മണി മുതല്‍ മാത്രമേ തീര്‍ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകൂ. മണ്ഡല കാലത്തുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.