അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായുള്ള മതേതര സഖ്യത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേനയേ ഉൾപ്പെടുത്തണമെന്ന് എൻ.സി.പി നേതാവ് അജിത്ത് പവാർ. ബി.ജെ.പി-ശിവ സേന വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിവുള്ള പാർട്ടിയാണ് രാജ് താക്കറെ നേതൃത്വം നൽകുന്ന എം.എൻ.എസ് എന്ന് പറഞ്ഞ പവാർ, ഇത് തന്റെ വ്യക്തിപരമായ കണക്കുകൂട്ടലാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് രാജ് താക്കറെയും ശിവ സേന ഉൾപ്പെടുന്ന ബി.ജെ.പി സഖ്യവും നല്ല ബന്ധത്തിലല്ല ഉള്ളത്. കുറഞ്ഞ സീറ്റുകളിലേ മത്സരിച്ചുള്ളൂ എങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷത്തിലേറെ വോട്ടുകൾ നേടാൻ എം.എൻ.എസിന് കഴിഞ്ഞതായി […]
Kerala
സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം
സി.പി.ഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ബഹളം. എൻ .അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ബഹളമുണ്ടായത്. എൻ. അനിരുദ്ധനെ മാറ്റി മുല്ലക്കര രത്നാകരന് താൽക്കാലിക ചുമതല നൽകുന്നതിനെ ഒരു വിഭാഗം എതിർത്തതാണ് ബഹളത്തിനു കാരണം. തർക്കങ്ങൾ ഉണ്ടെങ്കിലും മുല്ലക്കര രത്നാകരനെ തന്നെ താൽക്കാലിക സെക്രട്ടറിയായി അംഗീകരിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് ശേഷം ജില്ലാ കൗൺസിലും ചേരും.
തുഷാരഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി
കോഴിക്കോട് തുഷാരഗിരി ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലാണ് സ്ത്രീകളടക്കമുള്ള ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. തോക്കുപയോഗിക്കുന്നതിനെ പറ്റി വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കിയതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ ചക്കുമൂട്ടില്‍ ബിജുവിന്റെ വീട്ടിലെത്തിയത്. വീട്ടുകാരോട് ഭക്ഷണം ആവശ്യപ്പെട്ടു. പിന്നീട് കുടുംബത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി വീട്ടുകാര്‍ പറയുന്നു. പൊലീസ് തിരയുന്ന സുന്ദരിയുടെ നേതൃത്വത്തിലാണ് സംഘമാണെത്തിയതെന്നാണ് വിവരം. തോക്ക് പ്രവര്‍ത്തിപ്പിക്കുന്ന രീതിയും വീട്ടുകാര്‍ക്ക് പറഞ്ഞ് നല്കി. ബിജുവിന്റെ അയല്‍വാസികളെ വിളിച്ച് കൂട്ടുകയും അവരോടും […]
പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്; കൊലപാതകമെന്ന് സൂചന
യുവതിയെ പുതപ്പിൽ ചെറിയ പ്ലാസ്റ്റിക് കയറു പയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്. ആലുവ മംഗലപ്പുഴ സെമിനാരിക്ക് സമീപം പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം 36 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയായിരുന്നു മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലായിരുന്നു രാത്രി മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുകാരാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ […]
കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും
കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസില്‍ പ്രാഥമിക വാദമാണ് ഇന്ന് ആരംഭിക്കുക. പ്രതികളെയെല്ലാം കോടതിയില്‍ ഹാജരാകും. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ തന്നെ കേസ് ദുരഭിമാനകൊലയായി കണ്ട് വേഗം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദുരഭിമാന കൊലയായി വിചാരണ തുടങ്ങുന്നതിന് മുന്‍പ് പറയാനാകില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടപടികള്‍ […]
എറണാകുളം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടി സി.പി.എം
മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥാനാര്‍ത്ഥിയെ തേടുകയാണ് എറണാകുളത്ത് സി.പി.എം. ആദ്യം കേട്ടത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിന്റെ പേര്. രാജീവ് ചാലക്കുടിയിലെന്ന് ഏകദേശ ധാരണയായതോടെ പൊതു സമ്മതനായ സ്വതന്ത്രനെന്ന പതിവ് തുടരാന്‍ ആലോചിക്കുന്നു നേതൃത്വം. പാര്‍ട്ടിയില്‍ നിന്ന് മികച്ച സ്ഥാനാര്‍ത്ഥി ഉണ്ടെങ്കില്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍ എറണാകുളം ഒരിയ്ക്കലേ അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പം നിന്നിട്ടുള്ളൂ. 1967ല്‍ വി വിശ്വനാഥ മേനോന്‍ വിജയിച്ചപ്പോള്‍. പിന്നീട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ആരും ലോക്സഭ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പൊതു […]
ബി.ജെ.പിയെ വെല്ലുവിളിച്ച പി.പി മുകുന്ദന്‍ സേവാഭാരതിയുടെ വേദിയില്‍
ബി.ജെ.പിയെ വെല്ലുവിളിച്ച് തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.പി മുകുന്ദന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ വേദിയിലെത്തി. മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണത്തിനായാണ് മുകുന്ദന്‍ പങ്കെടുത്തത്. മുകുന്ദന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നിരിക്കെയാണ് ആര്‍.എസ്.എസ് വേദിയില്‍ മുകുന്ദന്‍ എത്തുന്നത്. ആര്‍.എസ്.എസില്‍ വലിയ സ്വാധീനമുള്ള നേതാവാണ് മുകുന്ദന്‍. ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് മുകുന്ദന്‍ വ്യക്തമാക്കിയത്. ബി.ജെ.പി കേരളത്തില്‍ നിന്ന് പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് […]
ഡല്‍ഹി കരോള്‍ ബാഗിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിദ്യാസാഗറിന്‍റെയും നളിനയമ്മയുടെയും സംസ്കാരം ചേരാനെല്ലൂരും ജയശ്രീയുടെ സംസ്കാരം ചോറ്റാനിക്കരയുമായിരിക്കും നടക്കുക. തീപിടിത്തമുണ്ടായ ഹോട്ടലിലെ ഉടമകള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹാഘോഷത്തിന് ശേഷം ഡല്‍ഹിയിലെത്തിയ ബന്ധുക്കളെല്ലാം രണ്ട് ദിവസം ഹരിദ്വാറിലേക്ക് യാത്ര പുറപ്പെടാനിരിക്കെയായിരുന്നു ദുരന്തം. ജനല്‍ ചില്ല് തകര്‍ത്താണ് സംഘത്തിലുണ്ടായിരുന്ന പത്ത് പേരെയും അഗ്നിശമനസേ രക്ഷപ്പെടുത്തിയത്. മറ്റ് മൂന്ന് പേരും സഹായം എത്തും മുമ്പ് തന്നെ മരിക്കുകയായിരുന്നു. ഡല്‍ഹിയിലെ […]
കോട്ടയത്ത് പി.സി തോമസ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
കോട്ടയം സീറ്റ് ലഭിച്ചാല്‍ പി.സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എന്‍.ഡി. എ നേതാക്കള്‍ അനൌദ്യോഗികമായി അനുമതി നല്‍കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കേരള കോണ്‍ഗ്രസ് ആരംഭിച്ചു. നാല് സീറ്റെന്ന ആവശ്യം എന്‍.ഡി.എയില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ചില ധാരണകള്‍ ഉണ്ടായിട്ടുള്ളത് എന്‍.ഡി.എ നേതാക്കള്‍ തന്നെ കോട്ടയത്ത് പി.സി തോമസ് മത്സരിക്കണമെന്ന ആവശ്യം അനൌദ്യോഗികമായി ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കോട്ടയം സീറ്റില്‍ പി.സി തോമസിനെ […]
പി.ജയരാജനും ടി.വി രാജേഷിനുമെതിരായ കുറ്റപത്രം
പി.ജയരാജനും ടി.വി രാജേഷിനുമെതിരായ സി.ബി.ഐ കുറ്റപത്രത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സർക്കാരുമായി ബന്ധപ്പെടാത്ത വിഷയമായത് കൊണ്ടാണ് നോട്ടീസ് പരിഗണിക്കാനാകാത്തതെന്ന് സ്പീക്കര്‍ നിലപാടെടുത്തു. സമാനമായ വിഷയങ്ങൾ നേരത്തെയും സഭ പരിഗണിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എൽ.എക്കുമെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫാണ് നോട്ടീസ് നൽകിയത്. […]