India Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന്റെ ഇന്റന്റ് വെട്ടിക്കുറച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നിന്റെ ഇന്റന്റ് വെട്ടിക്കുറച്ചതോടെ മരുന്നിനായി പുറത്തെ മെഡിക്കല്‍ ഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. 585 ഇനം മരുന്നുകള്‍ വേണ്ടിടത്ത് 230 ഓളം മരുന്നുകള്‍ മാത്രമേ മെഡിക്കല്‍ കോളജിലുള്ളൂ. ഈ മരുന്നുകളും ഉടനെ തീര്‍ന്നേക്കും. മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരായ രോഗികള്‍. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് നേരത്തെ നല്കിയിരുന്ന പല മരുന്നുകളും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്നില്ല. ഇതിനെല്ലാം കൂടെയെത്തുന്നവര്‍ നേരെ ഓടുന്നത് പുറത്തെ മെഡിക്കല്‍ ഷോപ്പുകളിലേക്ക്. മരുന്നുകള്‍ക്ക് പുറമെ ഗ്ലൌസ്, ഗ്ലൂക്കോസും […]

India Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുഷാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പിയോട് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ മത്സരിച്ചാല്‍ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ബി.ഡി.ജെ.എസ് നാലില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുമെന്നും തുഷാര്‍ മീഡിയവണിനോട് പറഞ്ഞു. എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാതിരുന്നാല്‍ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. ബി.ജെ.പിയോട് ഇടഞ്ഞു നില്‍കുന്ന എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തെ മയപ്പെടുത്താനും ഈഴവ വോട്ടും ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനിറങ്ങണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അടക്കം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ബി.ജെ.പി […]

India Kerala

സ്ഥാനാർത്ഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ കലഹം

തെരഞ്ഞെടുപ്പ് സമിതി ചേരാതെ സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകിയത് സംബന്ധിച്ച് ബി.ജെ.പിയിൽ കലഹം. സ്ഥാനാർത്ഥിപ്പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയെന്നാരോപിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ മറുവിഭാഗങ്ങൾ പരാതി നൽകി. മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കളാണ് പിള്ളക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. അതേസമയം സീറ്റ് ധാരണയിലെത്താതെ ബി.ജെ.പി പട്ടിക പ്രഖ്യാപിച്ചതിൽ ബി.ഡി.ജെ.എസ് അതൃപ്തി അറിയിച്ചു. തെരഞ്ഞടുപ്പ് സമിതി ചേരുകയോ മതിയായ ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് സംസ്ഥാന പ്രസിഡന്റ് പട്ടിക തയ്യാറാക്കിയതെന്നാണ് പരാതി. ഇതാണ് ബി.ജെ.പിയിൽ പുതിയ കലഹത്തിന് കാരണം. […]

India Kerala

യുവതീ പ്രവേശനം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ല: സർക്കാർ സുപ്രീംകോടതിയില്‍

യുവതീ പ്രവേശനം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സർക്കാർ സുപ്രീംകോടതിയില്‍. എന്‍.എസ്.എസും തന്ത്രിയും സമര്‍പ്പിച്ച പുനപരിശോധനാ ഹരജികളിലെ വാദത്തിന് സര്‍‌ക്കാര്‍ സുപ്രീംകോടതിയില്‍ മറുപടി എഴുതി നല്‍കി. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. യുവതീ വിലക്ക് അയ്യപ്പ ആചാരത്തില്‍ അനിവാര്യമായ ഒന്നല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 2007 വരെ 35 വയസ്സ് പിന്നിട്ട സ്ത്രീകള്‍ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാമായിരുന്നു. അങ്ങനെയെങ്കില്‍ ശബരിമലയിലും പ്രവേശിക്കാം. നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് […]

India Kerala

രാജേന്ദ്രന്‍റെ പ്രതികരണം അപക്വം; നടപടിയുണ്ടാകുമെന്ന് കോടിയേരി

ദേവികുളം സബ് കലക്ടറെ അപമാനിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ നടപടി ഉറപ്പിച്ച് സി.പി.എം. എസ്.രാജേന്ദ്രന്‍റെ നടപടി തെറ്റാണെന്നും പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ തന്നെ നടപടിയുണ്ടാകാനാണ് സാധ്യത. സ്ത്രീ സമത്വ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടിയും സര്‍ക്കാരും വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് മൂന്നാര്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ദേവികുളം സബ് കലക്ടറെ അപമാനിച്ച് സംസാരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രാജേന്ദ്രന്‍റെ പ്രസ്താവന പാര്‍ട്ടി […]

India Kerala

യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. വൈകിട്ട് പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിൽ യോഗി പങ്കെടുക്കും. നാല് ലോക്സഭാ മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുക. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം സംബന്ധിക്കുക. തുടർന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളെ അഭിസംബോധന ചെയ്യും. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ബി.ജെ.പിയുടെ സംഘടനാ പ്രവർത്തനങ്ങളുടെ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് യു.പി മുഖ്യമന്ത്രിയെ […]

India Kerala

പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയെ കൊന്നത് ശ്വാസംമുട്ടിച്ച്

പെരിയാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊന്നത്. വായില്‍ തുണി തിരുകി ശ്വാസം മുട്ടിക്കുകയായിരുന്നു. മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ നാട്ടുകാരാണ് വെളളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. ആലുവ പരിസരത്ത് ഇത്തരത്തില്‍ ഒരു കൊലപാതകം നടന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും […]

India Kerala

വേലി തന്നെ വിളവ് തിന്നുന്നു; മന്ത്രി മന്ദിരങ്ങളിലെ ശരാശരി വൈദ്യുതി ബില്ല് മൂന്ന് ലക്ഷം രൂപ

അമിത വൈദ്യുത ഉപഭോഗം കുറക്കുന്നതിനായി ബോധവത്കരണ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണ് മന്ത്രി മന്ദിരങ്ങളില്‍. ശരാശരി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓരോ മന്ത്രി മന്ദിരങ്ങളിലും വൈദ്യുതി ബില്ലിനായി ചെലവഴിക്കുന്നത്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി വേണുഗോപാലിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ബില്ലുകള്‍ സംബന്ധിച്ച വിവരങ്ങളുള്ളത്. സൂപ്പര്‍ താരങ്ങളെയടക്കം മോഡലുകളാക്കിയാണ് നിരവധി വര്‍ഷങ്ങളായി അമിത വൈദ്യുതി ഉപഭോഗത്തിനെതിരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ ചിത്രീകരിക്കുന്നത്. സര്‍ക്കാര്‍ ഈ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചത് 11 കോടിയോളം രൂപ. […]

India Kerala

എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം കോടതി തടഞ്ഞു

ഫെബ്രുവരി 15ന് നടത്താനിരുന്ന 113ആം എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം കൊല്ലം മുൻസിഫ് കോടതി തടഞ്ഞു. എസ്.എൻ.ഡി.പി ബൈലോ ഭേദഗതിക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തി. നോൺ ട്രേഡിങ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്.എൻ.ഡി.പി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ഹരജിയിലാണ് കോടതി ഉത്തരവ്. നോൺ ട്രേഡിങ് കമ്പനി ആക്ട് അനുസരിച്ചാണ് എസ്.എൻ.ഡി.പി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ബൈലോയില്‍ ഭേദഗതി വരുത്തണമെങ്കില്‍ കമ്പനി രജിസ്റ്റാറുടെ മുൻകൂർ അനുമതി വേണം. പക്ഷേ എസ്.എന്‍.ഡി.പി അനുമതി വാങ്ങാതെ ഭാരവാഹികളുടെ […]

India Kerala

എസ്. രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉപഹരജി; മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് സ്റ്റേ

എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. മൂന്നാര്‍ വിഷയത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ തള്ളി സര്‍ക്കാര്‍. എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി. മൂന്നാര്‍ പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിര്‍മാണം അനധികൃതമാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. തന്നെ എം.എല്‍.എ പരസ്യമായി അപമാനിച്ചെന്ന് കാണിച്ച് സബ് കലക്ടര്‍ രേണു രാജ് സമര്‍പ്പിച്ച സത്യവാങ്മൂലവും […]