Kerala

നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷകള്‍ പിന്നീട്: നിര്‍ദേശവുമായി വി ശിവൻകുട്ടി

നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി. (nipah virus online classes for students from containment zones) സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത് […]

Kerala

നിപ: കണ്ടെയ്ൻമെന്റ് സോണിൽ മാസ്‌ക് നിർബന്ധം; സ്‌കൂൾ പ്രവർത്തിക്കില്ല, ആവശ്യ സാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി

നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റഅ സോണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ( kozhikode containment zone restrictions ) കണ്ടെയ്ൻമെന്റ് സോണുകളിൽ അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. ബാരിക്കേഡുകൾ വച്ച് പ്രവേശനം തടയും. കടകൾ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യ സാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. ആരോഗ്യ കേന്ദ്രങ്ങൾക്കും മെഡിക്കൽ സ്‌റ്റോറുകൾക്കും നിയന്ത്രണം […]

Kerala

നിപ: കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കന്റോണ്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14, 15മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1, 2, 3, 4, 5, 12, 13, 14തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1, 2, 20കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3, 4, 5, 6, […]

Kerala

നിപ : മൂന്ന് ജില്ലകൾക്കും ജാഗ്രതാ നിർദേശം

കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. ( nipah alert in three districts ) കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ […]

Kerala

ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. 76 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് ആയിരുന്നു. (BJP leader p p Mukundan passed away) കരള്‍ അര്‍ബുദത്തിന്റെ നാലാം സ്‌റ്റേജിലായിരുന്ന പി പി മുകുന്ദന്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതോടൊപ്പം ശ്വാസകോശ സംബന്ധിയായ ചില ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ടായിരുന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ കൊച്ചിയിലെ അമൃത […]

Kerala

മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തി പഞ്ചായത്ത് പ്രസിഡന്റ്; താലികെട്ട് ആഘോഷമാക്കി നാട്ടുകാർ

മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തണമെന്ന റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശന്റെ ആഗ്രഹം സഫലമായപ്പോൾ അത് പ്ലാപ്പള്ളി ഊരിനും വിവാഹം കൂടാനെത്തിയ അതിഥികൾക്കും സന്തോഷ നിമിഷമായി. പ്രകാശന്റെയും ജയശ്രീയുടെയും മകൾ ആതിരയുടെയും അനന്തകൃഷ്ണന്റെയും വിവാഹവേദിയിലാണ് പ്ലാപ്പള്ളി ഊരിലെ സോമിനിയും രാജിമോനും വിവാഹിതരായത്.(Ranni panchayath president daughters marriage) അടൂർ പറക്കോട് അനിൽമന്ദിരത്തിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് ആതിരയുടെ വരൻ അനന്തകൃഷ്ണൻ.ശബരിമല വനമേഖലയിലെ പ്ലാപ്പള്ളിയിൽ താമസിക്കുന്ന സോമിനിയും ളാഹ മഞ്ഞത്തോട് ഊരിലെ രാജിമോനുമാണ് ദമ്പതികൾ. ഗോത്ര ആചാരപ്രകാരമായിരുന്നു […]

Kerala

കോടതിയില്‍ ഇന്നും മുദ്രാവാക്യം വിളികളുമായി ഗ്രോ വാസു; കേസ് കെട്ടിച്ചമച്ചതെന്ന് വാദം; കേസില്‍ വിധി നാളെ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി ഉപരോധിച്ചെന്ന പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസില്‍ വിധി നാളെ. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞു. ഇന്ന് ഗ്രോ വാസുവിന്റെ വാദം കേട്ട ശേഷമാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഗ്രോ വാസുവും സഹപ്രവര്‍ത്തകരും സംഘം ചേര്‍ന്നതിനും, മാര്‍ഗ്ഗ തടസം സൃഷ്ടിച്ചതിനും തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. (court will say verdict tomorrow in gro vasu case) കോടതി മുന്നറിയിപ്പ് പാലിക്കാതെ മുദ്രാവാക്യം […]

Kerala

പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; ആക്‌സിലേറ്ററിൽ കാൽ അമർന്ന് നിയന്ത്രണം പോയെതെന്ന് പ്രതി പ്രിയരഞ്ജൻ

കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ. ആക്‌സിലേറ്ററിൽ കാൽ അമർന്നു പോയതെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി പോയി എന്നും ആക്സിലേറ്ററില്‍ കാല്‍ അമര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നും പ്രിയരഞ്ജന്‍ പറഞ്ഞു.(priyaranjan about adishekhar murder) തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രിയരഞ്ജന്‍റെ പ്രതികരണം. സംഭവം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു. […]

HEAD LINES Kerala

കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ; ചന്ദ്രയാൻ ദൗത്യത്തിൽ കെൽട്രോണിന്റെ മുഖ്യ പങ്കെന്ന് പി രാജീവ്

എ ഐ ക്യാമറ വിവാദത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പദ്ധതി നടത്തിപ്പ് നൽകിയത് സ്വകാര്യ വ്യക്തികൾക്കല്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. (Thiruvanchoor Radhakrishnan Against AI Camera controversy) കെൽട്രോൺ ഒരു സ്ക്രൂ പോലും നിർമ്മിക്കാത്ത സ്ഥാപനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. ചന്ദ്രയാൻ ദൗത്യത്തിലും ആദിത്യ ദൗത്യത്തിലും കെൽട്രോണിന്റെ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. എ, ഐ […]

HEAD LINES Kerala

പാർലമെന്റ് പ്രത്യേക സമ്മേളനം; ജീവനക്കാർക്ക് വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്; മാറ്റത്തിനൊരുങ്ങി കേന്ദ്രം

പാർലമെന്റ് പ്രത്യേക സമ്മേളനം ഗണേശ ചതുർത്ഥി ദിവസം സിറ്റിംഗ് പുതിയ മന്ദിരത്തിൽ. പ്രത്യേക പൂജകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ദിനം സിറ്റിംഗ് പഴയ മന്ദിരത്തിലാകും. (special parliamentary session at new parliament building) എം പി മാർ ഓർമ്മകൾ പങ്കുവയ്ക്കും. കൂടാതെ വസ്ത്രത്തിലും പരിഷകരണങ്ങൾ ഉണ്ടാകും. ലോക് സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാർക്കാണ് വസ്ത്ര രീതിയിലും പരിഷ്‌കരണം ഏർപ്പെടുത്തുക. വസ്ത്രത്തിൽ താമര, പുരുഷന്മാർക്ക് താമര ചിഹ്നം പ്രിന്റ് ചെയ്ത ഷർട്ട്. ജീവനക്കാർക്ക് […]