India Kerala

ഇന്നസെന്റിനായി മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേരത്തെ വിയോജിപ്പുകളുയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ മണ്ഡലത്തിൽ നേരിട്ടെത്തിയത്. ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനുള്ള കർശന നിർദ്ദേശമാണ് അദ്ദേഹം പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പ് ചാലക്കുടി മണ്ഡലം കമ്മിറ്റി ഒന്നടങ്കം എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും ഇന്നസെന്റിനെ തന്നെ സ്ഥാനാർഥിയാക്കാനായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾ ആണെന്ന് നേരത്തേ […]

India Kerala

ശബരിമല വിഷയം പ്രചാരണ ആയുധമാക്കാന്‍ ഒരുങ്ങി ബി.ജെ.പി

ശബരിമല യുവതി പ്രവേശന വിഷയം ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്നും കുമ്മനം രാജശേഖരന്‍. ശബരിമലയിലേത് മതപരമായ പ്രശ്നമല്ലെന്നും സാമൂഹ്യ പ്രശ്നമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേ‍‍ഷം ആദ്യമായി ശബരിമല ദര്‍ശനത്തിനെത്തിയതായിരുന്നു മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാനവികതയുടെ പ്രതീകമായ ശബരിമല എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. […]

India Kerala

രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി

രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. ആദ്യം കൃപേഷിന്റെ വീട്ടിലെത്തിയ രാഹുല്‍, ശരത് ലാലിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും […]

India Kerala

സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡന കേസ്

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് മൂന്ന് എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. സഹായം വാഗ്ദാനം ചെയ്ത് ഇരയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

India Kerala

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗില്‍ വീണ്ടും ചര്‍ച്ച

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ വീണ്ടും ചര്‍ച്ച. പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളെ ആവശ്യപ്പെട്ടു. പി.ജെ ജോസഫ് – കോണ്‍ഗ്രസ് ചര്‍ച്ചകളുടെ ഗതിയനുസരിച്ച് മൂന്നാം സീറ്റാവശ്യം യു.ഡി.എഫില്‍ വീണ്ടും ഉയര്‍ത്താനാണ് നേതൃതലത്തിലുണ്ടായിരിക്കുന്ന ധാരണ. പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് മൂന്നാം സീറ്റെന്ന ആവശ്യം ലീഗില്‍ വീണ്ടും ഉയര്‍ന്നത്.വടകര സീറ്റ് നേടിയെടുക്കണമെന്ന ആവശ്യം […]

India Kerala Uncategorized

പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു

പത്തനംത്തിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടെണ് സംഭവം. ജില്ലാ കലക്ടര്‍ ഡാം സുരക്ഷ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി. വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരട്ടികരയിലെ സമീപവാസി റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് കണ്ടത്. തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ചിട്ടുണ്ട്. വറ്റിക്കിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് റോയി കെ.എസ്.ഇ.ബി ജീവനക്കാരനെ വിവരം അറിയിക്കുകയും അരമണിക്കൂറിന് […]

India Kerala

പ്രചരണം ഊര്‍ജ്ജിതമാക്കാതെ യു.ഡി.എഫ്; സീറ്റ് വിവാദം കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു

ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കുമ്പോഴും ആത്മവിശ്വാസക്കുറവാണ് മാണി ക്യാമ്പിൽ പ്രകടമാകുന്നത്. പ്രചരണരംഗത്ത് സജീവമാകാന്‍ മാണി നിര്‍ദ്ദേശം നല്കിയെങ്കിലും പരസ്യമായി വോട്ട് ചോദിച്ച് രംഗത്തിറങ്ങന്‍ തോമസ് ചാഴികാടന് സാധിച്ചിട്ടില്ല. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ഊര്‍ജ്ജിതമാക്കിയിട്ടും ചുവരെഴുത്തുകളിലേക്ക് മാത്രം ഒതുങ്ങുകയാണ് യു.ഡി.എഫ് ക്യാമ്പ്. കണ്‍വെന്‍ഷനുകളടക്കം നടത്തി ഇടത് സ്ഥാനാര്‍ത്ഥി മുന്നോട്ട് പോവുകയാണ്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും പി.സി തോമസും സജീവമായി വോട്ട് തേടല്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫ് ക്യാമ്പില്‍ കാര്യമായ പ്രവര്‍ത്തനം ഒന്നും […]

India Kerala

വെള്ളാപ്പള്ളിക്കെതിരെ കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വം

വെള്ളാപ്പള്ളി നടേശനെതിരെ കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വം. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടെ എ.എം ആരിഫ് ആരുടെ സ്ഥാനാർത്ഥിയാണെന്ന് വ്യക്തമായെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. വെള്ളാപ്പള്ളിയുടെ വീട്ടിൽ ചേർന്ന മിനി ക്യാബിനറ്റിലെ തീരുമാനപ്രകാരമാണ് ആരിഫിനെ സ്ഥാനാർത്ഥി ആക്കിയതെന്നും ലിജു ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം വെള്ളാപ്പള്ളി മനസിലാക്കുന്നില്ലെന്നും സ്വന്തം പ്രവർത്തി കൊണ്ട് അദ്ദേഹം ശ്രീ നാരായണീയരെ അപമാനിക്കുകയാണെന്നും ലിജു പറഞ്ഞു.

India Kerala

രാഹുല്‍ ഗാന്ധി കേരളത്തില്‍; യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കും

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് പരിപാടി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് രാഹുല്‍ കേരള നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളും വേദിയിലെത്തും. കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് യു.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായിട്ടില്ലെങ്കിലും ഘടകക്ഷികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷന്‍ ചൂടിലെത്തിക്കഴിഞ്ഞു. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ […]

India Kerala

സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം

ഔദ്യോഗിക പ്രഖ്യാപനം വൈകുമ്പോഴും സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ധാരണയായ മണ്ഡലങ്ങളില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരസ്യ പ്രചരണം തുടങ്ങി. കേരളത്തില്‍ ചില മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണ ഇനിയും വന്നിട്ടില്ല. പക്ഷേ മറുപക്ഷത്ത് എതിരാളികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും കഴിഞ്ഞ് മണ്ഡല പര്യടനവും തുടങ്ങി. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി നേതൃത്വവുമായി കൂടിയാലോചിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണ രൂപപ്പെട്ട മണ്ഡലങ്ങളില്‍ പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ പരസ്യ പ്രചരണം തുടങ്ങാനുള്ള […]