തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ചട്ടം ലംഘിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും മാറ്റാനും തെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നോഡല്‍ ഓഫീസറായി ജോയിന്‍റ് ചീഫ് ഇലക്ട്രൽ ഓഫീസർ കെ. ജീവൻബാബുവിനെയും നിയോഗിച്ചു. ഓരോ ദിവസവും ജില്ലകളിൽ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോർട്ടാണ് ജില്ലാ കലക്ടർമാർ നൽകേണ്ടത്. എല്ലാ ദിവസം വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇവ പരിശോധിക്കുന്നതിന് നോഡൽ ഓഫീസറായി ജോ. ചീഫ് ഇലക്ട്രൽ […]
Kerala
വീണ്ടും ലഹരി മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍
തലസ്ഥാനത്ത് വീണ്ടും ലഹരി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടി. ഒരു യുവാവ് കൊല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നൂറിലധികം ക്രിമനലുകളുടെ പട്ടിക പൊലീസ് തയ്യാറാക്കി. മയക്കു മരുന്ന് സംഘങ്ങളെ അടിച്ചമര്‍ത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദ്ദീന്‍ പറഞ്ഞു. തലസ്ഥാനത്തെ മാഫിയ സംഘങ്ങളുടെ വിളയാട്ടം പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീവരാഹം ക്ഷേത്രത്തിന് സമീപം ലഹരി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇത് […]
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ടാഴ്ച മുമ്പുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വലിയ പുകശല്യമായിരുന്നു കൊച്ചിയിലുണ്ടായത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. രണ്ടാഴ്ച്ച മുമ്പ് പ്ലാന്റിന്റെ വടക്കുവശത്താണ് തീപിടിത്തമുണ്ടായതെങ്കില്‍ ഇപ്പോള്‍ തെക്കുവശത്താണ് തീപിടിത്തമുണ്ടായത്. പ്ലാന്റിന്റെ സംരക്ഷണ ഭിത്തി പൊളിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. മുന്‍ തീപിടുത്തത്തിന് ശേഷം കൊച്ചി നഗരത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതടക്കം […]
പി.ജെ ജോസഫ് സീറ്റ് വിഷയത്തില്‍ നാളെയോടെ തീരുമാനമായേക്കും
പി.ജെ ജോസഫിന് സീറ്റ് നല്‍കുന്ന കാര്യം അറിയില്ലെന്ന് മുസ്‌ലിം ലീഗ് അറിയിച്ചതോടെ ജോസഫിന്റെ അടുത്ത നീക്കം ശ്രദ്ധേയമാകും. ഇന്നലെ രാത്രി വൈകിയും കോണ്‍ഗ്രസ് നേതാക്കളുമായി ജോസഫ് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇടുക്കി സീറ്റില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനാകുമെന്നാണ് പി.ജെ ജോസഫിന്റെ കണക്കുകൂട്ടല്‍. ഇന്നത്തെ കോണ്‍ഗ്രസ് സ്ക്രീനിംങ് കമ്മിറ്റി ചേര്‍ന്ന ശേഷമാവും തീരുമാനമുണ്ടാവുക. നാളെ വൈകുന്നേരം വരെ കാത്തിരിക്കുമെന്നും പ്രതീക്ഷയുണ്ടെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും മഠത്തിന്റെ നോട്ടീസ്
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും മഠത്തിന്റെ നോട്ടീസ്. സിസ്റ്റര്‍ ലൂസി സഭയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്നും അതിനാല്‍ പുറത്ത് പോകണമെന്നുമാണ് ആവശ്യം. ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് പ്രധാന കുറ്റം. തെറ്റ് സമ്മതിച്ച് മറുപടി നല്‍കിയാല്‍ മഠത്തില്‍ തുടരാമെന്നും നോട്ടീസില്‍ പറയുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസിക്കെതിരെ അന്തിമ സമരത്തിലാണ് സന്യാസ സഭ. സഭയുടെ അന്ത്യശാസനമാണ് 18 […]
മുസ്‌ലിം ലീഗ് – എസ്.ഡി.പി.ഐ കൂടിക്കാഴ്ച; ഇടത് മുന്നണി രാഷ്ട്രീയ പ്രചാരണായുധമാക്കുന്നു
ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ ഭാരവാഹികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഇടത് മുന്നണി രാഷ്ട്രീയ പ്രചാരണായുധമാക്കുന്നു. നാല് വോട്ടിന് വേണ്ടി യു.ഡി.എഫ് വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരാജയ ഭീതി കാരണമാണ് ലീഗ് രഹസ്യ ചര്‍ച്ച നടത്തിയതെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. യു.ഡി.എഫ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ ആരോപിച്ചു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് ലീഗ് വ്യക്തമാക്കുമ്പോഴും ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. മുസ്‍ലിം ലീഗ് […]
ഇടുക്കി സീറ്റ്: കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍റ്
ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കം ഹൈക്കമാന്‍റ് തള്ളി. കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടുകൊടുക്കാനാവില്ലെന്നാണ് ഹൈക്കമാന്‍റ് നിര്‍ദ്ദേശം. ഇടുക്കിയില്‍ യു.ഡി.എഫ് പൊതുസ്വതന്ത്രനായി പി.ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ യു.ഡി.എഫില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ച നടത്തുമെന്ന് എസ്.ഡി.പി.ഐ
ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ച നടത്തുമെന്ന് എസ്.ഡി.പി.ഐ. ലീഗുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെങ്കിലും തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മുന്‍കൂട്ടി നിശ്ചയിച്ച് ചര്‍ച്ച നടത്തിയാലും അതില്‍ തെറ്റൊന്നും കാണുന്നില്ല. മുസ്‌ലിം നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നാല്‍ അത് എങ്ങനെ വര്‍ഗീയമാകുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി മീഡിയവണിനോട് പറഞ്ഞു.
‘പാര്‍ട്ടി ഓഫീസ് പൂട്ടി പോകുന്നവര്‍ ലെെറ്റും ഫാനും ഓഫാക്കുക’: ട്രോളുമായി മന്ത്രി മണി
കോൺഗ്രസ് വക്താവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിനെ ട്രോളി മന്ത്രി എം.എം മണി. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലെെറ്റും ഓഫ് ചെയ്യണമെന്നാണ് സംസ്ഥാന വെെദ്യുത മന്ത്രി പറഞ്ഞിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ പ്രതിപക്ഷത്തിന്റെ പ്രതികരണം ദുർഭാഗ്യകരമായിപ്പോയെന്നും പറഞ്ഞാണ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത്. അവസാനം പോകുന്നവരോടുള്ള അഭ്യർഥനയെന്നും പറഞ്ഞാണ് എം.എം മണി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വെെദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് പൊതുജനതാൽപ്പര്യാർഥം മന്ത്രി പറഞ്ഞത്. പോസ്റ്റിന് അനുകൂലമായും എതിർത്തും […]
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് കോടിയേരി
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.കോട്ടക്കലില്‍ നടന്ന കണ്‍വെന്‍ഷനില്‍ മന്ത്രി കെ.ടി ജലീല്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ആദ്യഘട്ട പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അധ്യക്ഷ […]