മുൻ പി.എസ്.സി അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായ കുളത്തൂര്‍ ടി മുഹമ്മദ് മൗലവി അന്തരിച്ചു. 75 വയസായിരുന്നു. മലപ്പുറം കുളത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. 1980 ജൂലൈ 30ന് മലപ്പുറത്ത് നടന്ന അറബി ഭാഷാ സമരത്തിൽ അധ്യാപക പ്രതിനിധിയായിരുന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററായിരുന്നു.
Kerala
കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന്; ശ്രീധരന്‍ പിള്ള മത്സരിക്കില്ല
കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്നുണ്ടായേക്കുമെന്ന് സൂചന. കലഹങ്ങള്‍ക്കും പിടിവലിക്കുമൊടുവില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചിരുന്നു. പത്തനം തിട്ടയില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും. ശ്രീധരന്‍ പിള്ള മത്സര രംഗത്തുണ്ടായേക്കില്ല. കേരളം അടക്കം ആദ്യ മൂന്ന് ഘട്ടങ്ങളില്‍ ജനവിധി തേടുന്ന സംസ്ഥാനങ്ങളിലെ പട്ടിക ഒന്നിച്ച് പുറത്തിറക്കാനാണ് ബി.ജെപി ശ്രമം. ഇന്ന് ഹോളി ആയതിനാല്‍ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ളവരുടെ സാനിധ്യമുണ്ടാകില്ല. അതിനാല്‍ ഇന്ന് പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സൂചനയില്ല. പത്തനം തിട്ടയുടെ കാര്യത്തിലെ […]
പോരിനിറങ്ങും മുമ്പ് കെ.മുരളീധരൻ അനുഗ്രഹം തേടി പാണക്കാട്ടെത്തി
വടകരയിൽ പോരിനിറങ്ങും മുമ്പ് കെ.മുരളീധരൻ അനുഗ്രഹം തേടി പാണക്കാട്ടെത്തി. അക്രമ രാഷ്ട്രീയത്തിനെതിരെ മുരളീധരന്റെ പോരാട്ടം വിജയിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ ആശീർവദിച്ചു. ഇന്ന് വടകരയിൽ പ്രചരണം തുടങ്ങുന്നതിനു മുന്നോടിയായാണ് മുരളീധരന്റെ പാണക്കാട്ടെ സന്ദർശനം. തങ്ങളുടെ വസതിയിൽലെത്തിയത്. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ ഹൈദരലി തങ്ങളുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് മുരളിധരൻ പാണക്കാട് തങ്ങളുടെ അനുഗ്രഹം തേടി. തിന്മക്ക് മേൽ നന്മയുടെ വിജയമുണ്ടാകുമെന്ന് ഹൈദരലി തങ്ങൾ ആശിർവദിച്ചു. പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹം […]
കോലീബി സഖ്യമുണ്ടെന്ന കോടിയേരിയുടെ ആരോപണം തള്ളി മുല്ലപ്പള്ളി
ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് കോലീബി സഖ്യമുണ്ടെന്ന കോടിയേരിയുടെ ആരോപണം തള്ളി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരി പറഞ്ഞത് പച്ചക്കള്ളമാണ്. ആര്‍.എസ്.എസുമായി ഐക്യപ്പെട്ട ചരിത്രം സി.പി.എമ്മിനാണുള്ളത്.ആര്‍.എസ്.എസിന്റെ പരസ്യ പിന്തുണയോടെ മത്സരിച്ചത് പിണറായി വിജയനായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സി.പി.എം ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി
സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. ചെര്‍പ്പുളശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചെന്നാണ് പരാതി. യുവതി മങ്കര പൊലീസില്‍ പരാതി നല്‍കി. മങ്കര പൊലീസ് കേസ് ചെര്‍പ്പുളശ്ശേരി പൊലീസിന് കൈമാറി. മണ്ണൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കല്‍ ചര്‍ച്ചക്ക് പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയിലെത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടെന്ന് യുവതി മൊഴി നല്‍കിയതെന്നാണ് സൂചന. അതേസമയം ആരോപണവിധേയനായ […]
തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി ഉപാധ്യക്ഷ സ്ഥാനം ആവശ്യമെങ്കില്‍ രാജിവെക്കും. കേരളത്തില്‍ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനിക്കൂ. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ ബി ടീമാണെന്ന് വിചാരിക്കരുതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വാഹനം ഇടിപ്പിച്ച് പൊലീസുകാരനെ പരിക്കേല്‍പ്പിച്ച പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു
തിരുവനന്തപുരം പൂന്തുറയില്‍ പൊലീസുകാരനെ ആക്രമിച്ച കേസിലെ പ്രതിയെ ഡി.വൈ.എഫ്.ഐ ബലമായി സ്റ്റേഷനില്‍ നിന്ന് മോചിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പ്രവീണിനെയാണ് മോചിപ്പിച്ചത്. പ്രവീണ്‍ വാഹന പരിശോധനക്കിടെ ആക്രമിച്ചെന്ന്പരിക്കേറ്റ പൊലീസുകാരന്‍ മീഡിയാവണിനോട് പറഞ്ഞു. പൂന്തുറ സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പ്രവീണ്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനത്തിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ കൈ കാണിച്ചെങ്കിലും ഇയാള്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഇതോടെ സമീപമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ വാഹനത്തിന് മുന്നിലേക്ക് കയറി നില്‍ക്കുകയായിരുന്നു. ഈ […]
സംസ്ഥാനത്ത് ബി.ജെ.പി 14 സീറ്റുകളില്‍ മത്സരിക്കും, തൃശൂര്‍ ബി.ഡി.ജെ.എസിന്
കേരളത്തില്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സംസ്ഥാനത്ത് ബി.ജെ.പി 14 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു അറിയിച്ചു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസും കോട്ടയത്ത് പി.സി തോമസുമായിരിക്കും മത്സരിക്കുക. എന്‍.ഡി.എക്ക് അനുകൂലമായി കേരള മണ്ണ് പാകപ്പെട്ടുവെന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.
പത്തനംതിട്ടയില്‍ സുരേന്ദ്രന്‍,ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍
പിടിവലിക്കും കലഹത്തിനും ഒടുവിൽ കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർത്തിയായി. പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ മത്സരിച്ചേക്കും. മത്സര രംഗത്ത് നിന്ന് മാറി നിൽക്കാൻ ശ്രീധരൻ പിള്ളയോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. എറണാകുളത്ത് അൽഫോൺസ് കണ്ണന്താനവും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും മത്സരിക്കും. സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ആരൊക്കെ മത്സരിക്കുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന് വെള്ളാപ്പള്ളി
വെള്ളാപ്പള്ളിയെ കണ്ട് പിന്തുണ തേടി ചാലക്കുടിയിലെ ഇടതു സ്ഥാനാർഥി ഇന്നസെന്റ്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയതായിരുന്നു കൂടിക്കാഴ്ച. പിന്തുണ തേടി എന്‍.എസ്.എസ് ആസ്ഥാനത്തു പോകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു. അര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു.