സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 193 കേസുകളാണ് സംസ്ഥാനത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ രജിസ്റ്റര്‍ ചെയ്തത് 100 കേസുകളായിരുന്നു. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 33 കേസുകള്‍. ഏറ്റവും കൂറവ് പത്തനംതിട്ടയിലും. 2018ലെ 193 കേസുകളില്‍ 227 പ്രതികളാണുള്ളത്. ഇതില്‍ 198 […]
Kerala
എന്‍.കെ പ്രേമചന്ദ്രന് ബി.ജെ.പി ബന്ധമെന്ന ആരോപണം പ്രചാരണത്തില്‍ സജീവമാക്കി സി.പി.എം
കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് ബി.ജെ.പി ബന്ധമുണ്ടെന്ന ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി സി.പി.എം. പ്രേമചന്ദ്രന്റെ വോട്ട് അഭ്യര്‍ത്ഥനയില്‍ നരേന്ദ്രമോദിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സി.പി.എം പ്രചാരണം. എന്നാല്‍ കൊല്ലത്തെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രേമചന്ദ്രനെയോ ആര്‍.എസ്.പിയെയോ പരാമര്‍ശിച്ചില്ല. സി.പി.എം നടത്തുന്നത് വ്യക്തിഹത്യയാണെന്ന് തിരിച്ചടിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരോപണത്തെ പ്രതിരോധിക്കുന്നത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയതു മുതലാണ് എന്‍.കെ പ്രേമചന്ദ്രനെതിരെ സി.പി.എം ബി.ജെ.പി ബന്ധമാരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് […]
സര്‍ക്കാര്‍ സഹായിച്ചുവെന്ന് യാക്കോബായസഭ; സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്നും സഭ
സഭയെ സഹായിച്ചവരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന് യാക്കോബായ സഭ. സമീപകാലത്ത് ഉണ്ടായ പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീതിപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചതെന്നും അത് മറക്കാനാകില്ലെന്നും യാക്കോബായ സഭ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു. അതേസമയം ഓര്‍ത്തഡോക്സ് സഭക്ക് നീതി നിഷേധിച്ചതാരാണെന്ന് വ്യക്തമായതായും ഇതിനെതിരെ സഭാ വിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വവും വ്യക്തമാക്കി. ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായി വിധിയുണ്ടായിട്ടും അത് നടപ്പിലാക്കാതെ തങ്ങള്‍ക്ക് അനുകൂലമായി നീതി നടപ്പിലാക്കിയെന്നാണ് യാക്കോബായ സഭ […]
എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപം; പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്
എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപത്തില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്. അധിക്ഷേപം പ്രയാസമുണ്ടാക്കി.തനിക്കും കുടുംബം ഉണ്ടെന്ന് അധിക്ഷേപം നടത്തിയവര്‍ ഓര്‍ക്കണമെന്നും രമ്യ ആലത്തൂരില്‍ പറഞ്ഞു. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിജയരാഘവന്റെ അധിക്ഷേപം. മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് അധിക്ഷേപം. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് […]
മോദിയെയും രാഹുലിനെയും കടന്നാക്രമിച്ച് വി.എസ്
ഇടത് മുന്നണി ക്യാമ്പുകളിൽ ആവേശം വിതറി വി.എസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. നരേന്ദ്ര മോദിയേയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ചാണ് വി.എസ് പ്രചരണം നടത്തുന്നത്. മോദി ഉലകം ചുറ്റും വാലിബനാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഹുലിന്റെ കാൽമുട്ടിനും നട്ടെല്ലിനും ബലം നഷ്ടപ്പെട്ടെന്നും വി.എസ് പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടത് മുന്നണിയുടെ കണ്ണും കരളുമായ വി. എസിനെ സ്വീകരിക്കാൻ എൽ.ഡി.എഫ് പ്രവർത്തകർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രായാധിക്യമൊന്നും വി.എസിന്റെ ആവേശത്തെ കെടുത്തിയിട്ടില്ല. നീട്ടിയും കുറുക്കിയും ആദ്യ പ്രഹരം നരേന്ദ്ര മോദിക്ക്. […]
ശബരിമലയും വനിതാമതിലും പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികള്‍
ശബരിമലയും വനിതാമതിലും പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ .ദേശീയ രാഷ്ട്രീയവും രാഹുലിന്റെ വരവും ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചൂണ്ടിക്കാട്ടിയാണ് പ്രചരണം. വലിയ പ്രവര്‍ത്തക പങ്കാളിത്തം മുഖ്യമന്ത്രി എത്തുന്ന പൊതുയോഗങ്ങളിലുണ്ട്. മണ്ഡലങ്ങളില്‍ പ്രചരണത്തിന്റെ ആദ്യ ദിവസം മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇടതുപക്ഷം ഏറെ കൊട്ടിയാഘോഷിച്ച വനിതാ മതിലിനെക്കുറിച്ചും ഒരിടത്തും ഒന്നും പറഞ്ഞില്ല.സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും രാഹുല്‍ എന്തിന് വയനാട് വരുന്നുവെന്നതും ഇടതുപക്ഷത്തിന്റെ ആവശ്യകതയും വ്യക്തമാക്കിയാണ് വോട്ട് പിടുത്തം. ഓരോ മണ്ഡലങ്ങളുടേയും മനസറിഞ്ഞ് സംസാരിക്കും. പൊന്നാനിയില്‍ ബാബരി മസ്ജിദ് […]
പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ ചുവരെഴുത്തും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി
പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ചുവരെഴുത്തും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. മൈലപ്ര ജംഗ്ഷനിലെ ആന്റോ ആന്റണിയുടെ വീടിനടുത്ത് സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികളാണ് നശിപ്പിക്കപ്പെട്ടത്. ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ ചുവരെഴുത്തുകളും പോസ്റ്ററുകളുമാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. ആൻ്റോ ആൻ്റണിയുടെ വീടിനു എതിര്‍വശത്തുള്ള മതിലില്‍ തെര്‍മ്മോകോള്‍ ഉപയോഗിച്ച് ചുവരെഴുത്ത് നടത്തിയിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ ഇതു നശിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. തെര്‍മ്മോക്കോള്‍ കുത്തിയിളക്കുകയും കറുപ്പ് ചായം കൊണ്ട് ചുവരെഴുത്ത് വികൃതമാക്കുകയും ചെയ്തു. ചുവരെഴുത്ത് നശിപ്പിച്ചതിനെതിരെ […]
തെരഞ്ഞെടുപ്പ് പ്രചാരണം : ബി.ജെ.പി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്
തിരുവനന്തപുരം•തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍.കെ. സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്‌വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21ന് പ്രചാരണത്തിനെത്തും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ എട്ടിനും ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് വിനയ് സഹസ്രബുദ്ധെ നാലിനും […]
അയ്യങ്കാളിയുടെ പ്രതിമ തകർത്ത സി പി എം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹം- അഡ്വ.പി. എസ്. ശ്രീധരൻ പിള്ള
തിരുവനന്തപുരം•മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സി പി എം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള. ത്രിപ്പുണിത്തുറയ്ക്ക് സമീപം പൂത്തോട്ടയിൽ എർണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അയ്യങ്കാളി പ്രതിമ സി പി എം പ്രവർത്തകർ തകർത്തത്. കേരളത്തിലെ ഒരു വലിയ ജന വിഭാഗത്തെ വ്രണപ്പെടുത്തുന്നതും അവർക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തു ന്നതുമായ നടപടിയാണിത്, ശ്രീധരൻ പിള്ള പ്രസ്താവനിൽ പറഞ്ഞു. […]
രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച ദേശാഭിമാനി പത്രത്തിനെതിരെ വി.ടി ബല്‍റാം
കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ ദേശാഭിമാനി പ്രത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പപ്പു സട്രൈക്ക് എന്ന തലക്കെട്ടിലാണ് ദേശാഭിമാനി എഡിറ്റോറിയലെഴുതിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബൽറാം. ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ ‘മഹാന്മാ’രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് […]












