വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. “ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ…” അദ്ദേഹം […]
Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ആവശ്യത്തെ പിന്തുണച്ച് സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആവശ്യത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സുപ്രിം കോടതിയിലെ ഹരജി തീര്‍പ്പാക്കുന്നത് വരെ ചുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണച്ചു. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഒന്നാം തിയതിയിലേക്ക് മാറ്റി.
രമ്യക്കെതിരായ വിജയരാഘവന്‍ പരാമര്‍ശം: തിരൂര്‍ ഡിവൈ.എസ്.പി അന്വേഷിക്കും
മലപ്പുറം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍െറ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നല്‍കിയ പരാതിയില്‍ അന്വേഷണം തിരൂര്‍ ഡിവൈ.എസ്.പിക്ക്. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിൈവ.എസ്.പി ബിജു ഭാസ്കറിന് മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. വിവാദ പരാമര്‍ശം മലപ്പുറത്ത് നടന്ന പ്രസംഗത്തിനിടെ ആയതിനാല്‍ മലപ്പുറം പൊലീസ് മേധാവിക്ക് ചൊവ്വാഴ്ച തന്നെ പരാതി കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീല പരാമര്‍ശം നടത്തിയെന്നുമായിരുന്നു പരാതി. സമാനമായ പരാതി പ്രതിപക്ഷ […]
ഇത്തവണ വോട്ട് ‘നോട്ട’ക്ക് വേണ്ട -സാറ ജോസഫ്
തൃശൂര്‍: 2013 സെപ്റ്റംബര്‍ 27ന് സുപ്രീം കോടതിയാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ട്യന്ത്രത്തില് ‘നോട്ട’ക്ക് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ‘ഇതില്‍ ആരുമല്ല’ എന്ന് അര്‍ഥം വരുന്ന നോട്ടക്ക് കുത്താം. ഇത് വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലെത്താന്‍ സഹായിക്കുമെന്ന വിലയിരുത്തല്‍കൂടി ഉണ്ടായിരുന്നു സുപ്രീംകോടതിക്ക്. അതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും നോട്ട വോട്ട് പിടിച്ചു. പക്ഷെ, ഇൗമാസം 23ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയവായി ആരും വോട്ട് നോട്ടക്ക് െകാടുക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴിമതിയും […]
സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന്‍ എംഎ നിഷാദ്
തൃശൂര്‍: ഏറെ നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം വ്യക്തമായത്. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതുകൊണ്ട് […]
എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് ദയാഭായ്
പയ്യന്നൂർ : തിരുവനന്തപുരത്ത് നടത്തിയ എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് പരിസ്ഥിതി പ്രവർത്തക ദയാഭായ്. എല്ലാം ശരിയാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അവർ ഇറക്കിയ ഉത്തരവ് എൻഡോസൾഫാൻ ഇരകളോട് നടത്തിയ വൻ ചതിയാണ്. ചികിൽസിക്കാൻ പോലും ആവശ്യമായ ഫണ്ട് നൽകിയില്ലെന്ന് ദയാഭായ് പറഞ്ഞു. കേരളം സമ്പന്നമാണ് അതുകൊണ്ടാണ് വികലാംഗ പെൻഷൻ 1200 രൂപ നൽകുന്നത്. എന്റെ നാടായ മധ്യപ്രദേശിൽ വികലാംഗ പെൻഷനായി നൽകുന്നത് 200 രൂപയാണ്. എന്നാൽ അവിടെ ഭരണാധികാരികൾക്ക് മനുഷ്യത്വമുണ്ട്. ഇനി ഒറ്റപ്പെട്ട സമരങ്ങൾ […]
സൂര്യാതപ മുന്നറിയിപ്പ്; തൊഴില്‍ സമയം പുനഃക്രമീകരിച്ച ലേബര്‍ കമ്മീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു
സൂര്യാതപ മുന്നറിയിപ്പ് കണക്കിലെടുത്ത് തൊഴില്‍ സമയം പുനക്രമീകരിച്ച ലേബര്‍ കമ്മീഷണറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നു .സര്‍ക്കാര്‍ വകുപ്പുകള്‍ പോലും നട്ടുച്ചക്ക് തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് തുടരുകയാണ്. തൊഴില്‍വകുപ്പ് പരിശോധന കാര്യക്ഷമമല്ലാത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ വെയില്‍ കൊള്ളരുതെന്ന മുന്നറിയിപ്പ് പലതവണ നല്‍കിയതാണ്. ലേബര്‍ കമ്മീഷ്ണര്‍ തൊഴില്‍ സമയം പുനക്രമീകരിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ഇത് അട്ടിമറിക്കുന്നു. തൃത്താല-വെള്ളിയാങ്കല്ല് റോഡിന്‍റെ നവീകരണത്തിനാണ് സമയക്രമം പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് […]
ഏഴ് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ് . അണുബാധയില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താമെന്ന പ്രതീക്ഷ മാത്രമാണ് നിലവിലുളളത്. നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച നിലയില്‍ 7 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വെന്റിലേറ്റര്‍ സഹായമില്ലാതെ ആ ഇളം ശരീരത്തില്‍ ഹൃദയമിടിപ്പുകള്‍ പോലും അസാധ്യം. അത്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍. മരുന്നുകളുടെ സഹായത്തോടെ […]
വ്യത്യസ്തമായ പ്രതിഷേധവുമായി ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യത്യസ്തമായ പ്രതിഷേധവുമായി ആലത്തൂര്‍ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . സിറ്റിങ് എം.പി പി.കെ ബിജു മണ്ഡലത്തെ പത്ത് വര്‍ഷം പിറകോട്ടടിച്ചെന്ന് ആരോപിച്ച് പിറകോട്ട് നടന്നായിരുന്നു പ്രതിഷേധം. ചേലക്കര തലശേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിഷാദും സനുവുമാണ് ഈ വ്യത്യസ്ത സമരക്കാര്‍. ഇങ്ങനെയൊരു സമരമെന്തിനെന്ന ചോദ്യത്തിന് നടന്നുകൊണ്ടാണ് മറുപടി.മൂന്ന് ദിവസത്തെ നടത്തത്തിനിടക്ക് ഉമ്മന്‍ ചാണ്ടിയടക്കമുള്ള പ്രമുഖ നേതാക്കള്‍ പലരും അഭിവാദ്യം നേരാനെത്തി. ആലത്തൂര്‍ ടൌണില്‍ നിന്നാരംഭിച്ച പുറകോട്ട് നടത്തം ലോക്സഭാ മണ്ഡലത്തിന്റെ മറ്റൊരതിര്‍ത്തിയായ കുന്നംകുളത്താണ് […]
സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്
സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നെന്ന് കോടതി കണ്ടെത്തി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ കര്‍ദിനാള്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ്, ഫാ. ജോഷി പുതുവ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു.












