India Kerala

കെ.ടി ജലീലിനൊപ്പമുള്ള പ്രതിയുടെ പുതിയ ഫോട്ടോ പുറത്ത് വിട്ട് ബല്‍റാം

വളാഞ്ചേരിയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലർക്ക് മന്ത്രി കെ.ടി. ജലീലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പുതിയ ചിത്രം പുറത്ത് വിട്ട് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലാണ് പ്രതിക്കൊപ്പമുള്ള മന്ത്രിയുടെ മരുഭൂമിയില്‍ നിന്നുള്ള വിരുന്നിന്റെ ചിത്രം ബല്‍റാം പുറത്ത് വിട്ടത്. ‘ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും’; എന്ന കുറിപ്പോടെയാണ് ബല്‍റാം ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്നലെയും വി.ടി […]

India Kerala

ചെങ്ങോട്ടുമല സമരം; കയ്യിൽ മണ്ണെണ്ണയുമേന്തി സമരക്കാരുടെ ആത്മഹത്യാശ്രമം

ചെങ്ങോട്ടുമല സമരത്തിനിടെ ആത്മഹത്യാ ഭീഷണി മുഴക്കി സമരക്കാർ. കോട്ടൂര്‍ പഞ്‍ചായത്ത് ഓഫീസിന് മുകളില്‍ കയറിയാണ് സമരക്കാർ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. മണ്ണെണ്ണയുമായി നാല് സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജി വയ്ക്കുമെന്ന് സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ […]

India Kerala

കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് നിതിന്‍ ഗഡ്കരി

കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല. മുന്‍ഗണനാ പട്ടികയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയ വിജ്‍ഞാപനം റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഗഡ്കരിക്ക് നിവേദനം നല്‍കിയിരുന്നു.

India Kerala

ചെങ്ങോട്ടുമല ക്വാറിക്കെതിരെ കോട്ടൂര്‍ പഞ്ചായത്തിലെ സി.പി.എം അംഗങ്ങള്‍

ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ രാജിക്ക്. ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജി വയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവന്‍ സി.പി.എം മെമ്പര്‍മാരും പാര്‍ട്ടിയെ അറിയിച്ചു. ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിന് എതിരെ സമരസമിതിയും ഡി.വൈ.എഫ്.ഐയും പ്രത്യക്ഷ സമരം തുടങ്ങി. ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 19 അംഗ കോട്ടൂര്‍ […]

India Kerala

ഒരുപാടിഷ്ടം ടീച്ചറമ്മേ..ശൈലജ ടീച്ചറിന് വീണ്ടും കയ്യടിച്ച് സോഷ്യല്‍ മീഡിയ

നിലപാടുകള്‍ കൊണ്ട് വീണ്ടും വ്യത്യസ്തയാവുകയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിപ വൈറസ് ഭീതി പരത്തിയ നാളുകളില്‍ ആ ധൈര്യവും കാരുണ്യത്തോടെയുള്ള പെരുമാറ്റവും മലയാളികള്‍ കണ്ടറിഞ്ഞതാണ്. ഈ അടുത്ത് നടന്ന പല സംഭവങ്ങളിലും ശൈലജ ടീച്ചറുടെ സമീപനം പ്രശംസാവഹമായിരുന്നു. അനിയത്തിക്കു ജനിച്ച കുഞ്ഞിന് ഹൃദയവാൽവിനു തകരാറുണ്ടെന്നും കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ ചികിത്സാ സഹായം ഉറപ്പു വരുത്തി വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി. സോഷ്യല്‍ മീഡിയ ഒന്നാകെ മന്ത്രിയുടെ ഉത്തരവാദിത്തപരമായ […]

India Kerala

അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു

ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു. ഇന്ന് മുതൽ രണ്ടു ട്രെയിനുകൾ ആയാകും യാത്ര. അമൃത എക്സ്പ്രസ് മധുര മുതൽ തിരുവനന്തപുരം വരെയും രാജ്യ റാണി കൊച്ചുവേളിയില്‍നിന്ന് നിലമ്പൂർ വരെയുമാണ് യാത്ര നടത്തുക. 2011 മുതലാണ് രാജ്യറാണിയും അമൃത എക്സ്പ്രെസും ഒന്നിച്ചു യാത്ര തുടങ്ങിയത്. നിലമ്പൂരിൽ നിന്ന് ഷൊർണൂർ എത്തി രാജ്യറാണി അമൃതക്കൊപ്പം ചേരുകയായിരുന്നു. ഇതാണ് ഇന്ന് മുതൽ രണ്ട് ട്രെയിനുകള്‍ ആകുന്നത്. രാത്രി 8.50ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന രാജ്യറാണി […]

India Kerala

പൊലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇന്ന് തന്നെ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ. തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള നടപടിയായിരിക്കും ഉണ്ടാകുക. പൊലീസ് അസോസിയേഷന്റെ പങ്ക് കണ്ടെത്തുന്ന തരത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് നിര്‍‌ദ്ദേശിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു. പൊലീസിലെ കള്ള ബാലറ്റില്‍ ഉള്‍പ്പെട്ട കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തുകയും ഇയാള്‍ക്കെതിരെ ജനപ്രാധിനിത്യ നിയമ പ്രകാരും മററ് വകുപ്പുകള്‍ ചേര്‍ത്തും കേസെടുക്കുകയും ചെയ്യും. പോസ്റ്റല്‍ ബാലറ്റുകളഅ‍ സമാഹരിച്ച […]

India Kerala

അറക്കല്‍ സ്വരൂപത്തിലെ 40ാമത് കിരീടാവകാശിയായി ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റു

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ സ്വരൂപത്തിന്റെ നാല്‍പ്പതാമത് കിരീടാവകാശിയായി ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റു. ബീവിയുടെ വസതിയില്‍ നടന്ന പാരമ്പര്യ പ്രകാരമുളള ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെ തുടര്‍ന്നാണ് സ്വരൂപത്തില്‍ പുതിയ അധികാരി സ്ഥാനമേറ്റത്. ദീപം സാക്ഷിയായി അംശവടിയും വാളും പരിചയും തട്ട് കുടയും ഏറ്റുവാങ്ങിയാണ് അറക്കല്‍ രാജവംശത്തിന്റെ പുതിയ കിരീടാവകാശിയായി ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റെടുത്തത്. അറക്കല്‍സ്വരൂപത്തിലെ നാല്‍പ്പതാമത്തെയും പെണ്‍താഴ്‌വഴിയുടെ പതിമൂന്നാമത്തെയും കിരീടാവകാശിയാണ് ചെറിയ ബീകുഞ്ഞി ബീവി. […]

India Kerala

ദേശീയപാത വികസനം; പഠന റിപ്പോർട്ടിലെ അപാകതകൾ 2 മാസത്തിനകം പരിഹരിക്കണമെന്ന് ഹൈകോടതി

തിരുവനന്തപുരം ദേശീയ പാത വികസനത്തിന്റെ ഭാഗമായി തയാറാക്കിയ സാധ്യത പഠന റിപ്പോർട്ടിലെ അപാകതകള്‍ രണ്ട് മാസത്തിനകം പരിഹരിക്കണമെന്ന് സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശം. നിലവിലെ പഠന റിപ്പോർട്ടിൽ ശരിയായ വസ്തുതകളും കണക്കുകളുമല്ല വ്യക്തമാക്കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി നിർദിഷ്ട ദേശീയപാത വികസന മേഖലയിലെ ഒരു കൂട്ടം ഭൂവുടമകൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. പരാതിക്കാർക്ക് നോട്ടീസ് നൽകിയ ശേഷം പരാതി പരിശോധിച്ച് തീർപ്പാക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്. 142 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലെ റൂട്ടിൽ ഉണ്ടെങ്കിലും എട്ട് മാത്രമെന്നാണ് […]

India Kerala

തൃശൂര്‍ പൂരത്തിലെ ആനവിലക്ക്; ആന ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആനവിലക്ക് സംബന്ധിച്ച് ആന ഉടമകളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി വി.എസ് സുനില്‍കുമാറും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകുന്നേരം നാലരക്കാണ് യോഗം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പുരത്തില്‍ നിന്ന് വിലക്കിയതാണ് ആന ഉടമകളെ പ്രകോപിപ്പിച്ചത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ഉള്‍പ്പെടെ ആനകളെ നല്‍കില്ലെന്ന നിലപാടിലാണ് ഉടമകള്‍. ഇക്കാര്യത്തില്‍ അനുനയ ചര്‍ച്ചക്കാണ് സര്‍ക്കാര്‍ ശ്രമം. തൃശൂര്‍ പൂരം നല്ല രീതിയില്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി […]