നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. നിലവില്‍ ഏഴ് പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഹൈ റിസ്ക് ലിസ്റ്റിലുള്ള 52 പേര്‍ക്കും നിപ ലക്ഷണങ്ങളില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നിപ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗിയുടെ മൂത്രത്തില്‍ മാത്രമാണ് വൈറസ് സാന്നിധ്യമുള്ളത്. രോഗലക്ഷണങ്ങളോടെ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുള്ള ഏഴുപേരുടെയും രക്തസാമ്പിള്‍ […]
Kerala
വയനാട് കാടാശ്ശേരിയിൽ കാട്ടാന ശല്യം രൂക്ഷം
വയനാട് കാടാശ്ശേരിയിൽ കാട്ടാന ശല്യം രൂക്ഷം. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. മൂപ്പൈനാട് പഞ്ചായത്തിലെ കാടാശ്ശേരി, കടച്ചിക്കുന്ന് പ്രദേശങ്ങളിൽ കഴിഞ്ഞ 2 ആഴ്ചയായി 3 കാട്ടാനകളടങ്ങിയ കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ലക്ഷങ്ങളുടെ കാർഷിക വിളകളാണിവിടെ ആനകൾ നശിപ്പിച്ചത്. നേരം ഇരുട്ടുന്നതോടെ തോട്ടങ്ങളിൽ ഇറങ്ങുന്ന ആനകളെ ഭയന്ന് പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ ആവാത്ത അവസ്ഥയാണ്. തോട്ടം മേഖലയായ ഇവിടെ തൊഴിലാളികൾക്ക് ജോലിക്ക് പോവാനും ചെറു വാഹനങ്ങളുമായി റോഡില്‍ ഇറങ്ങാനും വരെ പ്രയാസമാണ്. നിലമ്പൂർ […]
പച്ചക്കറി വില കുതിച്ചുയരുന്നു; മത്സ്യത്തിന്‍റെ വില ഇനിയും കൂടും
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറിയുടെ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടിയത്. പലവ്യഞ്ജനത്തിന്റെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ വില കൂടുതലായിരുന്ന പച്ചമീനിന്റെ വില ട്രോളിങ് കൂടി നിലവില്‍ വന്നതോടെ ഇനിയും കൂടും. ഇഞ്ചിയുടേയും ബീന്‍സിന്റെയും വില 100 കടന്നു. പയറ്, ചെറിയുള്ളി, വെളുത്തുള്ളി എന്നിവ വാങ്ങണമെങ്കില്‍ വില അധികം കൊടുക്കേണ്ടി വരും. പഞ്ചസാരയുടേയും തേങ്ങയുടേയും വിലയും കൂടി. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വരുന്ന ആന്ധ്രാ, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് […]
സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. 10 കുതിരശക്തിക്ക് മുകളിലുള്ള യന്ത്രവത്കൃത ബോട്ടുകളിലെ മത്സ്യബന്ധനത്തെയാണ് നിരോധനം ബാധിക്കുക. ഇന്ന് മുതല്‍ ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബാധകമല്ല. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തും ഹാര്‍ബറുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊല്ലം നീണ്ടകര പാലത്തിന്റെ തൂണുകളില്‍ ഫിഷറീസ് വകുപ്പ് ചങ്ങലകള്‍ ബന്ധിച്ചതോടെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം പ്രാബല്യത്തിലായി. നാലായിരത്തോളമുള്ള ട്രോള്‍ ബോട്ടുകള്‍ക്കും ഗില്‍നെറ്റ്, പഴ്സീന്‍ ബോട്ടുകള്‍ക്കുമാണ് കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കുള്ളത്. പുറംകടലില്‍ മത്സ്യബന്ധനം […]
ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകും; ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും
അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ആണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ചുഴലിക്കാറ്റായി വടക്ക് – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. […]
പെരിയ ഇരട്ടക്കൊലക്കേസിലെ സാക്ഷിമൊഴികള്‍ പ്രതികള്‍ക്ക് അനുകൂലം
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാക്ഷിമൊഴികൾ പ്രതികൾക്ക് അനുകൂലമെന്ന് ആരോപണം. കുറ്റാരോപിതരും സി.പി.എം അനുഭാവികളുമാണ് സാക്ഷികളായുള്ളത്. ഇത് പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതിന്‍റെ ഭാഗമായാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. സാക്ഷികളുടെ മൊഴിപകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
കേരളം നടപ്പാക്കിയില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണമൂലമെന്ന് തോമസ് ഐസക്ക്
ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തോമസ് ഐസക്ക്. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി കേരളം മുന്നോട്ട് പോവുകയാണെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു
താമര കൊണ്ട് തുലാഭാരം നടത്തി ഗുരുവായൂരപ്പനെ കണ്ട് പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം. ഇരുപത് മിനിറ്റ് മാത്രമാണ് പ്രധാനമന്ത്രി ദര്‍ശനത്തിനു എടുത്തത്. ദേവസ്വം സമര്‍പിച്ച വികസന പദ്ധതി ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി 10 മണിക്ക് ശ്രീവല്‍സം ഗസ്റ്റ് ഹൗ സില്‍ എത്തി. അവിടെ നിന്ന് കാല്‍നടയായി നേരെ ക്ഷേത്ര ദര്‍ശനത്തിനായി കിഴക്കേ ഗോപുര നടയിലേക്ക്. ദേവസ്വം പൂര്‍ണ കുംഭം നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ദുബൈ അപകടം; മരിച്ച എട്ടു മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദുബൈ ബസപകടത്തില്‍ മരണപ്പെട്ട എട്ടു മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും മേല്‍നോട്ടത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ജമാലുദ്ദീന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ത്ത് മൃതദേഹം ഏറ്റുവാങ്ങി. എംബാമിങ്ങ് നടപടി പൂര്‍ത്തീകരിച്ച് നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ജമാലുദ്ദീന് ദുബൈ യാത്രാമൊഴി നല്‍കിയത്. മലയാളികള്‍ […]
ബാലഭാസ്‌കറിന്റെ മരണം; പ്രകാശന്‍ തമ്പിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊഴി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്‍ന്നാണ് മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നിലിവില്‍ സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട് കാക്കനാട് ജയിലിലാണ് പ്രകാശന്‍ തമ്പി. ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി ചോദ്യം ചെയ്തത്.












