ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മില്‍ നിന്നും ജെഡിഎസ് സംസ്ഥാന ഘടകത്തിന് അന്ത്യശാസനം ലഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിഎസ് നേതാവും മന്ത്രിയുമായി കെ കൃഷ്ണന്‍കുട്ടി. ബിജെപിയുമായി തങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഈ വിഷയം ഒക്ടോബര്‍ ഏഴിന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അന്ത്യശാസനം നല്‍കാന്‍ ഇത് പട്ടാളമല്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. (Minister K Krishnankutty denied the news that CPIM warns […]
Kerala
പെരുമഴയത്ത് തിരുവനന്തപുരത്തെ ഉപജില്ലാ സ്‌കൂള്‍ കായികമേള; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരത്ത് പെരുമഴയത്ത് നടത്തുന്ന ഉപജില്ലാ സ്‌കൂള്‍ മീറ്റ് നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കിളിമാനൂര്‍, കാട്ടാക്കാട ഉപജില്ലാ മീറ്റുകളാണ് പെരുമഴയില്‍ നടത്തിയത്. തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഇന്നലെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ മീറ്റ് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ല. മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് […]
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. കനത്ത […]
നിയമന കോഴ വിവാദം; ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍; ആള്‍മാറാട്ടം സംശയിച്ച് പൊലീസ്
ആരോഗ്യവകുപ്പിലെ നിയമന കോഴ വിവാദത്തില്‍ പരാതിക്കാരന്‍ പണം നല്‍കിയെന്ന് ആരോപിക്കുന്ന അഖില്‍ മാത്യു ആ സമയം തിരുവനന്തപുരത്തില്ലെന്ന് പൊലീസ്. ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ എന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍. ഏപ്രില്‍ 10,11 തീയതികളില്‍ ഹരിദാസ് തിരുവനന്തപുരത്ത് എത്തിയിരുന്നതായും ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കേസില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. അഖില്‍ മാത്യുവിന്റെ പേരില്‍ മാറ്റാരെങ്കിലും പണം വാങ്ങിയോ […]
യോഗ്യത ഇല്ലാത്തവര്‍ക്ക് നിയമനം; സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ക്രമക്കേട്
സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിയമനത്തില്‍ ക്രമക്കേട്. കോഴിക്കോട്, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളിലാണ് ക്രമക്കേട് നടന്നത്. യോഗ്യതയില്ലാത്താവര്‍ക്ക് നിയമനം നല്‍കിയതെന്ന് രേഖകള്‍. വകുപ്പുതല അന്വേഷണത്തിലാണ് നിയമന ക്രമക്കേട് കണ്ടെത്തിയത്. സീനിയോറിറ്റി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പുറത്താക്കിയ മൂന്നു പേര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബ്രേക്ക് ഓഫ് സര്‍വീസ് ക്രമീകരിക്കുകയും ചെയതു.
കണക്കുകൂട്ടല്‍ തെറ്റിച്ച് തോരാമഴ; കൊയ്ത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ നെല്‍പ്പാടങ്ങള്‍ വെള്ളക്കെട്ടില്‍; കുട്ടനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍
രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ കുട്ടനാട് എടത്വ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള 700 ഏക്കര്‍ നെല്‍വയലില്‍ വെള്ളംകയറി. കൊയ്ത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാടശേഖരം വെള്ളത്തില്‍ മുങ്ങിയത്. പാടങ്ങളിലാകെ വെള്ളം കയറിയതോടെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ദുരിതത്തിലാകുകയാണ്. (Farmers in Kuttanad are in distress as paddy fields flooded with rainwater) 130 ദിവസത്തോളം കര്‍ഷകര്‍ അധ്വാനിച്ച് പരിപാലിച്ച് വന്നിരുന്ന നെല്‍കൃഷിയാണ് രണ്ട് ദിവസത്തെ തോരാമഴയില്‍ വെള്ളം കയറി നശിക്കുന്നത്. വിളവെടുപ്പിന് വെറും രണ്ട് […]
ജാതിപ്പേര് വിളിച്ചു, മുഖത്ത് കാറിത്തുപ്പി; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ അധിക്ഷേപിച്ചു
സംസ്ഥാനത്ത് വീണ്ടും ജാതി അധിക്ഷേപ പരാതി. ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപമെന്ന് പരാതി. മറ്റ് കരാറുകാര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പിയെന്നും പരാതി. പരാതി നല്‍കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പരാതിക്കാരന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.(caste abuse against the person who won the tender for unniyappam production at sabarimala) ടെണ്ടര്‍ റദ്ദാക്കാനായി കേസില്‍ കുടുക്കാന്‍ ശ്രമമെന്നും കരാറുകരന്‍ പറഞ്ഞു. ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്നും […]
ഒ നെഗറ്റീവിനു പകരം നൽകിയത് ബി പോസിറ്റീവ്; ഗർഭിണിക്ക് രക്തം മാറി നൽകി
മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് രക്തം മാറി നൽകിയത്. പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനി റുഖ്‌സാന (26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണിയായ യുവതി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയായിരുന്നു. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.
5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 170 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്
സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം മടത്തറ എഫ്.എച്ച്.സി 92% സ്‌കോറും, എറണാകുളം കോടനാട് എഫ്.എച്ച്.സി 86% സ്‌കോറും, കോട്ടയം വെല്ലൂര്‍ എഫ്.എച്ച്.സി 92% സ്‌കോറും, പാലക്കാട് പൂക്കോട്ടുക്കാവ് എഫ്.എച്ച്.സി 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. മലപ്പുറം കോട്ടയ്ക്കല്‍ എഫ്.എച്ച്.സി. 99% സ്‌കോര്‍ നേടി പുന:അംഗീകാരം […]
‘കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ വൈദ്യുതി ബോർഡിനെ അനുവദിക്കരുത്’; ലോകായുക്തയിൽ ഹർജി
കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ വൈദ്യുതി ബോർഡിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി. ഹർജി പരിഗണിച്ച ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹർജി നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് വർദ്ധിപ്പിക്കുവാൻ ഒരുങ്ങുന്ന വൈദ്യുതി ബോർഡിന്റെ നടപടി തടയണം എന്നാവശ്യപ്പെട്ടാണ് ഹർജി. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും ഊർജ്ജ വകുപ്പ് സെകട്ടറിക്കും വൈദ്യുതി ബോർഡ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയും […]












