India Kerala

കൂടത്തായി കൂട്ടക്കൊല; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെ ചോദ്യം ചെയ്യുന്നു. സിലി വധക്കേസിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും അച്ഛന്‍ സക്കറിയെയും ജോളിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകമെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.സിലി മരിച്ച ശേഷം വിവരം ഷാജുവിനെ അറിയിച്ചതായും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ ഷാജുവിന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കി. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നൽകിയെന്ന് ജോളി കഴിഞ്ഞ ദിവസം […]

India Kerala

മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന് ക്ലീന്‍ചിറ്റ് നല്‍കി യൂണിവേഴ്സിറ്റികള്‍

മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി യൂണിവേഴ്സിറ്റികള്‍. എം.ജി യൂണിവേഴ്സ്റ്റിയും സാങ്കേതിക സര്‍വകലാശാലയും ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിവാദ അദാലത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിവരം.

India Kerala

ഫ്രാങ്കോ മുളക്കലിന് വീണ്ടും സമന്‍സ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും സമന്‍സ്. ബിഷപ്പ് ഫ്രാങ്കോ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് സമന്‍സ്. കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാണ് സമന്‍സ് കൈമാറിയത്. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. നവംബര്‍ പതിനൊന്നിന് കോട്ടയം ജില്ലാ സെഷന്‍ കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

India Kerala

കൂടത്തായ് ഭൂമിയിടപാട്; റവന്യൂ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നു

കൂടത്തായി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നു. വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചെന്ന ജോളിയുടെ മൊഴിയെ തുടര്‍ന്നായിരുന്നു അന്വേഷണം. 2005 മുതലുള്ള എല്ലാ രേഖകളും അന്വേഷണസംഘം പരിശോധിച്ചു. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ റവന്യൂ ഉദ്യാഗസ്ഥര്‍ സഹായിച്ചുവെന്ന ആരോപണത്തിലാണ് ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണം നടത്തിയത്. വ്യാജ ഒസ്യത്തുണ്ടാക്കുകയും അതുപയോഗിച്ച് ഭൂമി കൈക്കലാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചുവെന്നായിരുന്നു ആരോപണം. കൂടത്തായി വില്ലേജിലെ 2005 മുതലുള്ള രേഖകള്‍, ആരോപണ വിധേയരായ […]

India Kerala

വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. നാളെ എട്ട് മണിയോടെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ പുറത്തെടുക്കും. കനത്ത സുരക്ഷയാണ് സ്ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറക്കുക. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും കൌണ്ടിംഗ് കേന്ദ്രത്തില്ത‍ സജ്ജീകരിച്ചിരിക്കുന്ന ടേബിളുകളിലേക്ക് […]

India Kerala

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്. അതേസമയം എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങി തുടങ്ങി.ജില്ലയിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്നെണ്ണം പിരിച്ചുവിട്ടു. ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

India Kerala

പരീക്ഷാ പരിഷ്കരണത്തില്‍ ഇടപെട്ടു: ജലീലിനെതിരെ വീണ്ടും ചെന്നിത്തല

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ പരിഷ്കരണത്തില്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.യുവില്‍ പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സര്‍വകലാശാലയുടെ പരമാധികാരത്തെ മറികടന്നാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല ആരോപിച്ചു. എപിജെ അബ്ദുല്‍കലാം യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതല മന്ത്രി നിര്‍ദേശിച്ച സമിതിക്ക് നല്‍കി. നേരത്തെ ഇത് പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയായിരുന്നു. മന്ത്രിയുടേത് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന നീക്കമാണ്. ചോദ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും […]

India Kerala

പോളിങ് ശതമാനം പുറത്തുവന്നതോടെ വട്ടിയൂര്‍ക്കാവില്‍ വിജയപ്രതീക്ഷയോടെ എല്‍.ഡി.എഫ്

വട്ടിയൂര്‍ക്കാവിലെ പോളിങ് ശതമാനം പുറത്തുവന്നതോടെ വിജയപ്രതീക്ഷ ഇരട്ടിച്ച് എല്‍.ഡി.എഫ് ക്യാമ്പ്. എന്നാല്‍ പോളിങ് കുറഞ്ഞത് തിരിച്ചടിയാവുമെന്ന് ആശങ്കിക്കുന്ന യു.ഡി.എഫ് വോട്ടുമറിക്കല്‍ ആരോപണം ഉന്നയിച്ച് രംഗത്തുവന്നു. വോട്ടു കുറയുമെന്ന് വ്യക്തമായതോടെ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കവും ഉടലെടുത്തു. പോളിങ്ങിന്റെ അന്തിമ കണക്ക് പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണത്തെക്കാള്‍ 7 ശതമാനം കുറവ്. തങ്ങളുടെ വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്തതിനാല്‍ എല്‍.ഡി.എഫിന് ഭയമില്ല. തികഞ്ഞ ആത്മവിശ്വാസം. ബി.ജെ. പി വോട്ടുമറിക്കുമെന്ന സൂചനയും തല്‍ക്കാലമില്ല. പോളിങ് ശതമാനം 65 എങ്കിലും തൊടുമെന്ന് പ്രതീക്ഷിച്ച യു.ഡി. […]

India Kerala

മരട് ഫ്ലാറ്റ് വിവാദം; നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി

മരട് ഫ്ലാറ്റ് നിർമാണ അഴിമതി കേസിൽ നിർമ്മാതാവ് ആൽഫ വെഞ്ചേഴ്സ് ഡയറക്ടര്‍ ജെ. പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്.ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിഷൻ മുമ്പാകെ വിവരങ്ങൾ കൈമാറിയിട്ടുണ്ടന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.

India Kerala

നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത മാസം 20ന് പണിമുടക്കും. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം.