India Kerala

ഫീസ് ഇളവിന് മെറിറ്റ് തന്നെ മാനദണ്ഡ‍മെന്ന് സുപ്രീം കോടതി

സ്വാശ്രയ സ്ഥാപനങ്ങളിൽ സംവരണ വിദ്യാർഥികളുടെ ഫീസിളവിന് സാമ്പത്തികാവസ്ഥയല്ല പരിഗണിക്കേണ്ടതെന്ന് സുപ്രിം കോടതി.ഫീസിളവിന് മെറിറ്റ് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയിലാണ് ഉത്തരവ്. ഫീസിളവിന് വിദ്യാർഥികളുടെ സാമ്പത്തകാവസ്ഥ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രൊഫഷണൽ കോളജുകളിലെ സംവരണ വിദ്യാർത്ഥികളുടെ ഫീസിളവിന് ഉയർന്ന മാർക്കാണ് മാനദണ്ഡമാക്കേണ്ടതെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു എം.ഇ.എസിന്റെ ഹരജി. ഫീസിളവിന് സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഹരജി തള്ളി. അതേസമയം ന്യൂനപക്ഷ പദവിയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ […]

India Kerala

ആൾക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി

ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനപ്രതിനിധികള്‍ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതിനോട് യോജിപ്പില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്ക് കേരള നേതാക്കള്‍ സമര്‍പ്പിച്ച ജംബോ പട്ടിക അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം തള്ളി ഗ്രൂപ്പ് താത്പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിന്നു കെ.പി.സി.സി പുനസംഘടന പട്ടിക തയ്യാറാക്കിയിരുന്നത്. ഈ പട്ടിക നേരത്തെ തന്നെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികളായി […]

India Kerala

തൃശൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം

തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടി എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ എ.ടി.എം തകര്‍ത്തു. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാറും ഗ്യാസ് കട്ടറും എ.ടി.എമ്മിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടിയിലെ എസ്.ബി ഐ എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ പാതി തകര്‍ത്തിട്ടുണ്ട്. പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച കാറും എ.ടി.എം […]

India Kerala

ശബരിമല സന്നിധാനത്ത് ശർക്കരക്കും നെയ്യിനും ക്ഷാമം

ശബരിമല സന്നിധാനത്ത് ശർക്കരക്കും നെയ്ക്കും ക്ഷാമം നേരിടുകയാണ്. ടെണ്ടർ ഏറ്റെടുത്ത കമ്പനിക്ക് ശർക്കര നൽകാൻ കഴിയാത്തതും, തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് തികയാതെ വരുന്നതുമാണ് പ്രതിസന്ധികൾക്ക് കാരണം. തീർഥാടകർക്ക് ആവശ്യമായ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് ദേവസ്വം ബോർഡ് പറയുമ്പോഴും, ശർക്കരക്കും നെയ്യ്ക്കും ക്ഷാമം നേരിടുന്നതിൽ ആശങ്കയുണ്ട്. ശർക്കര നൽകാനുള്ള ടെൻഡർ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്കായിരുന്നു. എന്നാൽ, മഴ മൂലം ഉത്പാദനം ഇത്തവണ വേണ്ടത്ര നടന്നില്ല. പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കിലോ ശർക്കര പുറത്തുനിന്ന് വാങ്ങാനാണ് ദേവസ്വം ബോർഡിന്‍റെ […]

India Kerala

സയനൈഡാണെന്ന റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമായി മാറും

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജോസഫിന്റെ പൊന്നാമറ്റം വീട്ടില്‍ നിന്ന് കണ്ടെത്തിയ പൊടി സയനൈഡാണെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമായി മാറും. രണ്ടാം പ്രതിയായ മാത്യു രണ്ടാമത് സംഘടിപ്പിച്ച് നല്‍കിയ സയനൈഡിന്റെ ബാക്കിയാണിതെന്ന കണ്ടെത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. ഇക്കാര്യം കേസില്‍ തയ്യാറാക്കുന്ന കുറ്റപത്രത്തിലും ഉള്‍പ്പെടുത്തും. ഒക്ടോബര്‍ 14 ന് പൊന്നാമറ്റം വീട്ടില്‍ നിന്നും തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയ വെളുത്ത പൊടി സോഡിയം സയനൈഡാണെന്ന റിപ്പോര്‍ട്ടാണ് റീജണല്‍ കെമിക്കല്‍ ലാബിന്റെത്. റോയ് തോമസ്,മഞ്ചാടിയില്‍ മാത്യു,സിലി,ആല്‍ഫയിന്‍ […]

India Kerala

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ പൊലീസ് നടപടികൾ തുടരുന്നു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു നൽകിയ പരാതിയിൽ ആറ് എസ്.എഫ്.ഐ പ്രവർത്തകരും എസ്. എഫ്.ഐ നൽകിയ പരാതിയിൽ മൂന്ന് കെ.എസ്.യു പ്രവർത്തകരുമാണ് നിലവിൽ അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാണെന്നാണ് പൊലീസിന്റെ വാദം. എന്നാൽ കെ.എസ്.യു പ്രവർത്തകൻ നിതിൻ രാജിനെ കൊളേജ് ഹോസ്റ്റലിൽ വച്ച് മര്‍ദ്ദിച്ച മഹേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. നിതിന്റെ സർട്ടിഫിക്കറ്റുകൾ മഹേഷ് കത്തിച്ചതായും പരാതിയിട്ടുണ്ട്. മഹേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടരുന്നുവെന്ന് കെ.എസ്.യു ആരോപിക്കുന്നു. അതേസമയം […]

India Kerala

പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ ഈടാക്കുന്നത്.ഹെല്‍മറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഡിസംബര്‍ ഒന്ന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.ആദ്യം ദിനം എന്ന നിലയില്‍ ഇന്നലെ പിഴ ഈടാക്കിയിരുന്നില്ല. പലയിടങ്ങളിലും മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇന്ന് മുതല്‍ കര്‍ശനമായ പരിശോധനയാണ് മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്നത്.പുറകിലെ യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ […]

India Kerala

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം‌‌. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം പലയിടങ്ങളിലും മഴയുണ്ടാകും. ഇന്ന് എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ […]

India Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ലക്ഷദ്വീപിനോട് ചേർന്ന മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്; കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനെ തുടർന്നും തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും മറ്റു ആഗോള പ്രതിഭാസങ്ങളുടെയും ഭാഗമായി അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലും കേരളത്തിലും ഇടിയോടു കൂടെ ശക്തമായ മഴ ലഭിച്ചേക്കും. തമിഴ്നാട് […]

India Kerala

അതിവേഗ സ്പെഷ്യല്‍ കോടതികള്‍ക്ക് അനുമതിയെന്ന് കെ.കെ ശൈലജ

കേരളത്തില്‍ 28 പോക്സോ അതിവേഗ സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാതലത്തിലാണ് കോടതികള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിലിരിക്കുന്നതും വിചാരണഘട്ടത്തിലിരിക്കുന്നതുമായ നിരവധി കേസുകളാണ് സംസ്ഥാനത്തുള്ളത്. ഈ കേസിന്റെ നടപടികള്‍ക്ക് കാലതാമസം വരുന്നെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ […]