ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.
Kerala
‘ടിപി വധത്തിന്‍റെ മാസ്റ്റർ ബ്രെയിൻ പിണറായി, പി മോഹനനും പങ്കുണ്ട്’; രമേശ് ചെന്നിത്തല
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് വഴി തിരിച്ച് വിടാൻ സിപിഐഎം പല ശ്രമങ്ങളും നടത്തി. മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെട്ടു എന്ന് കരുതുന്നില്ല. കൃത്യം നടപ്പാക്കിയതില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നത്.സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ കിട്ടിയിരുന്നില്ല. താൻ ആഭ്യന്തരമന്ത്രിയായ ഘട്ടത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു.ഫോൺ കോൾ […]
‘ഓപ്പറേഷൻ സുതാര്യത’; വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ തെരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വില്ലേജ് ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ. പല വില്ലേജ് ഓഫീസുകളിലും അപേക്ഷകൾ അണ്ടർ റീ വെരിഫിക്കേഷൻ/ അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കാതെ മാറ്റിവയ്ക്കുന്നതായി ആരോപണമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന. […]
‘ടി പി വധത്തിൻ സിപിഐഎമ്മിന് പങ്കില്ല, യുഡിഎഫ് കേസിനെ വേട്ടയാടാൻ ഉപയോഗിച്ചു’; എം.വി ജയരാജന്‍
ടി പി ചന്ദ്രശേഖരൻ വധത്തിൻ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. യുഡിഎഫ് സർക്കാർ നേതാക്കളെ വേട്ടയാടാൻ കേസിനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പി മോഹനെ വെറുതെ വിട്ടത് കോടതി ശരിവെച്ചത് പാർട്ടിക്ക് പങ്കില്ലെന്നതിന് തെളിവാണെന്നും എം വി ജയരാജൻ പറഞ്ഞു. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. സ്ഥാനാർഥിയായി പേരുകൾ പലതും വരുമെന്നുംപാർട്ടി ഏൽപ്പിക്കുന്ന ചുമതല അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ […]
മാസപ്പടി വിവാദം; മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി.ഡി സതീശന്‍
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏതൊക്കെ ഏജന്‍സികള്‍ എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്? CMRL കൂടാതെ മറ്റേതൊക്കെ കമ്പനികൾ എക്സാലോജിക്കിന് മാസപ്പടി നൽകിയിട്ടുണ്ട്? പ്രത്യുപകാരമെന്ന നിലയില്‍ ഈ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങള്‍: 1) മകള്‍ വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ […]
‘കുട്ടികളെ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടു പോകുന്ന നാടായി കേരളം’; കെ സുരേന്ദ്രൻ
സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ-പൊലീസ് സംവിധാനങ്ങൾ പരാജയം. മന്ത്രിസഭയ്ക്ക് സുരക്ഷ ഒരിക്കലും ഗവർണറെ തടയുന്നവർക്ക് സഹായം നൽകലുമാണ് പൊലീസിൻ്റെ പണിയെന്ന് അദ്ദേഹം 24 നോട് പറഞ്ഞു. തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരി മക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കൊല്ലാതെ സംഭവത്തിന് സമാനമായി തലസ്ഥാനത്തും കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കൊച്ചു കുട്ടികളെ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടു പോകുന്ന […]
‘വയനാട്ടിലെത്തിയത് ജനങ്ങളെ കേൾക്കാൻ, രാഷ്ട്രീയ മുതലെടുപ്പിനല്ല’; എ.കെ ശശീന്ദ്രൻ
വയനാട്ടിലെത്തിയത് ജനങ്ങളെ കേൾക്കാനാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുക്കാനോ വേണ്ടിയല്ല വയനാട്ടിൽ വന്നത്. നേരത്തെ എത്തേണ്ടതായിരുന്നു, പക്ഷേ പല സാങ്കേതിക പ്രശ്നങ്ങൾ കാരണം സാധിച്ചില്ല. മന്ത്രിയുടെ വരവിനേക്കാൾ ശാശ്വത പരിഹാരം കണ്ടെത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിൻ്റെയും പോളിൻ്റെയും വീട്ടിൽ പോകും. വാകേരിയിലുള്ള പ്രജീഷിൻ്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു. […]
സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യത
സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ […]
ലോക്സഭാ തെരഞ്ഞെടുപ്പ്: 4 പതിറ്റാണ്ടിനു ശേഷം കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്
44 വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങുന്നത്. ഈ പോരാട്ടത്തിൽ ഇരുപക്ഷത്തുമുള്ളത് കേരള കോൺഗ്രസുകളിലെ സൗമ്യരായ നേതാക്കൾ. രാഷ്ട്രീയ ജീവിതത്തിൽ സമാനതകൾ ഏറെയുണ്ട് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനും എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടനും. എൽഡിഎഫിന് വേണ്ടി തോമസ് ചാഴികാടൻ..യുഡിഎഫിന് വേണ്ടി ഫ്രാൻസിസ് ജോർജ്ജ്…രണ്ടു പേരും കോട്ടയത്തിന് കോട്ട കടക്കാൻ കരു നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇരുവർക്കും രാഷ്ട്രീയ ജീവിതത്തിലുള്ള സമാനതകൾ ഏറെ…ബാങ്ക് ജീവനക്കാരായ ഇരുവരും രാഷ്ട്രീയത്തിലേക്ക് വന്നത് അപ്രതീക്ഷിതമായി. കെ.എം […]
വരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ; ക്വലാലംപൂർ, കൊളംബിയ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാമെന്ന് വിമാന കമ്പനികൾ
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാന കമ്പനികൾ സർവീസ് നടത്താൻ ഒരുങ്ങുന്നു. വിമാനത്താവളത്തിൽ ചേർന്ന യോഗത്തിൽ ക്വലാലംപൂർ, കൊളംബിയ തുടങ്ങിയ ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കാം എന്ന് വിമാനകമ്പനികൾ അറിയിച്ചു. എയർപോർട്ട് ഡയറക്ടർ, എംപിമാർ വിമാനക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് കരിപ്പൂരിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നു.കണക്കുകൾ നിരത്തിയാണ് ഇക്കാര്യം എംപിമാരും എയർപോർട്ട് ഡയറക്ടർ അവതരിപ്പിച്ചത്. യോഗത്തിൽ എയർ ഏഷ്യ ബർഹാഡ് കരിപ്പൂരിൽ നിന്ന് ക്വലാലംപൂരിലേക്ക് സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചു.ഫിറ്റ്‌സ് എയർ കരിപ്പൂർ ക്വലാലംപൂർ […]