ഗഗൻയാന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ഗഗൻയാൻ എന്ന ബഹിരാകാശ പേടകത്തിന്റെ നിർമ്മാണത്തിൽ രാജ്യം ഏർപ്പെട്ടിരിക്കുന്ന ഘട്ടമാണിത്. ചന്ദ്രയാൻ 3 മിഷനിലും ആദിത്യ മിഷനിലും കേരളത്തിൽ നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്. രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്ന മികച്ച പിന്തുണയുടെ ഉദാത്തമായ ദൃഷ്ടാന്തമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ വാക്കുകൾ: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതൽക്കൂട്ടാകാൻ പോകുന്ന മൂന്ന് പദ്ധതികളാണ് ഇന്ന് ഇവിടെ ഉദ്ഘാടനം […]
Kerala
‘കേരളത്തിന് അഭിമാന നിമിഷം; ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും’; കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
കേരളത്തിന് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും. ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സംഘത്തിൽ നാല് പേരാണ് ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. VSSC വേദിയിലാണ് അഭിമാന ദൗത്യ സംഘത്തെ പ്രഖ്യാപിച്ചത്. സംഘത്തെ കൈയടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. […]
ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല, വടകരയിൽ LDF വിജയിക്കും; കെ.കെ ശൈലജ
ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം എടുക്കില്ലെന്നും യു.ഡി എഫ് ഇത് വിഷയമാക്കിയാലും ജനം ഏറ്റെടുക്കില്ലെന്നും വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വിഷയമാക്കേണ്ട ആവശ്യകത ഇല്ല. വടകരയിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. രാഷ്ട്രീയം വച്ചും ഇടത് പക്ഷം ജയിക്കണമെന്നത് നാടിൻ്റെ ആവശ്യമാണെന്ന് കൂടി അവർ വ്യക്തമാക്കി. ടി.പി വധം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. യുഡിഎഫ് ഈ വിഷയം ഉയർത്തിയാലും ജനം ഒരു വിഷയമായി ഇതെടുക്കില്ല. ടി.പി വധത്തെ […]
ചൂട് കനക്കുന്നു; ഇന്നും ഉയര്‍ന്ന താപനില, 9 ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2- 4 ഡിഗ്രി സെൽഷ്യസ് ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 […]
അമിതവേഗതയിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു […]
ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും.സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും ഒരു പി ബി അംഗത്തെയുമാണ് സിപിഐഎം പോരിനിറക്കുന്നത്. മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും സ്ഥാനാർത്ഥിപട്ടികയിലുണ്ട്. ആറ്റിങ്ങൽ – വി. ജോയ്, കൊല്ലം -എം. മുകേഷ്, പത്തനംതിട്ട – ഡോ. ടി.എം. തോമസ് ഐസക് എന്നിവർ തെരഞ്ഞെടുപ്പ് […]
കാട്ടാന ആക്രമണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്
മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്. അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ മണിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ […]
മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി. ന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മണിയെ കൂടാതെ നാലു പേരാണ് […]
പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം; നിമിഷങ്ങൾക്കകം പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ
തൃശ്ശൂർ കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത് ആംബുലൻസ് ഡ്രൈവർമാർ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ഫോൺ വഴി വ്യാജ സന്ദേശം എത്തിയത്. കേച്ചേരിപ്പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം. വിവരമറിഞ്ഞ ഉടൻ കുന്നംകുളത്ത് നിന്നുൾപ്പെടെ ആറോളം ആംബുലൻസുകളാണ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. സ്ഥലത്ത് എത്തിയപ്പോഴാണ് യാതൊരു അപകടവും നടന്നിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ മനസ്സിലാക്കിയത്. കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിൾ […]
മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; കാറും ഇരു ചക്രവാഹനവും ആക്രമിച്ചു
മൂന്നാറിൽ പടയപ്പയുടെ ആക്രമണം. നയമക്കാട് നിർത്തിയിട്ടിരുന്ന കാറും ഇരു ചക്രവാഹനവും ആക്രമിച്ചു. രാവിലെ ഇവിടെ പടയപ്പ ഒരുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.മറയൂർ സ്ഥാനപാതയിലാണ് ഇന്ന് ആനയുടെ പരാക്രമം. വൈകിട്ട് അഞ്ചുമണിയോടെ റോഡരികിൽ നിർത്തിയിട്ട ബൈക്കും കാറും ആക്രമിച്ചു. ആനയെ കണ്ടു വാഹന യാത്രക്കാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. സംഭവസമയം അതുവഴി എത്തിയ ട്രാക്ടറിന് നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു. രാവിലെ നയമക്കാട് എസ്റ്റേറ്റ് റോഡിലാണ് പടയപ്പ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തമിഴ്നാട്ടിൽ നിന്ന് സിമൻറ് കയറ്റി വന്ന ലോറി […]












