അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്സ് സ്വിറ്റസർലണ്ട് എന്ന സാമൂഹിക ,സാംസ്കാരിക ,ചാരിറ്റി സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു. https://befriends.ch/office-bearers/present/ കഴിഞ്ഞ 23 വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽ പ്രവർത്തനമികവുകൊണ്ടും , സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ ബി ഫ്രണ്ട്സ് സിൽവർ ജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വർഷമായ 2026 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത് രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം സന്ധ്യയിൽ സ്വിറ്റസർലണ്ടിലെ […]
India
സ്വിസ്സിലെ യുവതലമുറ അണിയിച്ചൊരുക്കിയ ‘ത്രിലോക’ യുടെ തീയറ്റർ റിലീസ് ജനുവരി മുപ്പതിന് – പുറത്തിറങ്ങിയ ത്രിലോക ട്രെയിലറിന് മികച്ച പ്രെതികരണം .
സ്വിറ്റ്സർലൻഡിലെ യുവതലമുറയിലെ മലയാളി ചലച്ചിത്രപ്രേമികൾ ചേർന്ന് ഒരുക്കിയ മലയാള സിനിമ ‘ത്രിലോക’യുടെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങി. സ്വിസ് മലയാളികളുടെ രണ്ടാം തലമുറയുടെ സ്വപ്നങ്ങളും സൃഷ്ടിപരമായ ഊർജ്ജവും ചേർന്ന ഈ ചിത്രം, സ്വിറ്റ്സർലൻഡിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പുതുമയുള്ള ചലച്ചിത്ര ശ്രമമാണ്. മൂന്നു തലമുറകൾ ഒരുമിക്കുന്ന അപൂർവ്വമായൊരു സിനിമാനുഭവമായി ‘ത്രിലോക’യെ വിലയിരുത്താം. പുറത്തിറങ്ങിയ ട്രെയിലർ സിനിമയുടെ ഭാവവും മാനസിക ആഴവും ദൃശ്യഭാഷയും സൂചിപ്പിക്കുന്നു. 4EMOTIONS ENTERTAINMENT ബാനറിൽ ജോജി തന്തോന്നിച്ചിറ, നിധിൻ മാത്യൂസ്, റോബിൻ ഫിലിപ്പ്, സുരജ് മണ്ണഞ്ചേരിൽ […]
സ്വിസ്സിലെ യുവപ്രതിഭകൾ മാറ്റുരക്കുന്ന വോളീബോൾ ടൂർണമെന്റ് ജനുവരി പത്തിന് സൂറിച്ചിലെ ഗ്രൂണിങ്ങനിൽ .
സൂറിച്ചിലെ ഗ്രൂണിങ്ങൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിസ് വോളീബോൾ ക്ലബ്ബ് എല്ലാവർഷവും ജനുവരി മാസം നടത്തിവരാറുള്ള വോളീബോൾ ടൂർണമെന്റ് ഈ മാസം പത്താം തിയതി നടത്തപ്പെടും. സ്വിറ്റസർലണ്ടിലെ പ്രഗത്ഭരായ വിവിധ ടീമുകൾ അണിനിരക്കുന്ന ഈ ടുർണമെന്റിൽ ഇത്തവണ സ്വിറ്റസർലണ്ടിൽ നിന്നും രണ്ടാം തലമുറയിലെ മൂന്ന് മലയാളി ടീമുകൾ പങ്കെടുക്കുന്നു എന്നുള്ളത് പ്രത്യേകത നിറഞ്ഞതാണ് .ഈ ടുർണമെന്റിൽ 2003 മുതൽ മലയാളി ടീമുകൾ പങ്കെടുക്കുന്നതാണ് . മുൻപ് നടന്നിട്ടുള്ള ടൂർണമെന്റുകളിൽ പലതവണ വിജയകിരീടം നേടിയിട്ടുമുണ്ട് പഴയ തലമുറയിലെ കളിക്കാർ കളം […]
വർഗീയ ചുവയിൽ സ്വിസ്സ് അപകടത്തെ വ്യാഖ്യാനിക്കുന്നത് തിന്മയാണ്. പ്രവാസികൾ സുബോധം ഉള്ളവരാകുക. കള്ളസാക്ഷ്യം പത്ത് കല്പനകൾക്ക് എതിരാണ്..രാജ്യത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം -മരിച്ചവർക്കുവേണ്ടി മാർപ്പാപ്പ പ്രാർത്ഥിക്കുന്നു.
സ്വിറ്റ്സർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ആഘാതകരമായ സംഭവങ്ങളിലൊന്നായി തീപിടുത്തത്തെ വിശേഷിപ്പിച്ചുകൊണ്ട്, രാജ്യത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് പ്രസിഡന്റ് ഗൈ പാർമെലിൻ പറഞ്ഞു. യുവജീവിതങ്ങൾക്ക്” ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ദുരന്തം ഇനി ഒരിക്കലും സംഭവിക്കാതിരിക്കാൻ തങ്ങളുടെ “പദ്ധതികൾ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ” എന്നിവ വെട്ടിക്കുറച്ച ആ യുവാക്കൾക്ക് സ്വിറ്റ്സർലൻഡ് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. തീപിടുത്തത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷാംപെയ്ൻ കുപ്പികളിൽ സ്പാർക്ക്ലറുകളോ ജ്വാലകളോ ഇട്ടതിന് ശേഷമാണ് അത് ആരംഭിച്ചതെന്ന് ചില ദൃക്സാക്ഷികൾ പറഞ്ഞു. സ്വിറ്റ്സർലൻഡിലെ […]
ക്ലിനിക്കൽ റിസർച്ചിലെ യുവ പ്രതിഭകൾക്ക് അനുവദിച്ച പതിനഞ്ച് ഗ്രാന്റുകളിൽ എട്ടെണ്ണം നേടി ബാസൽ , ഗ്രാന്റ് നേടിയവരിൽ ബാസലിൽ നിന്നും ശ്രീമതി ശിൽപ്പാ തളിയത്തും .
സ്വിസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും (SAMS) ബാംഗർട്ടർ-റൈനർ ഫൗണ്ടേഷനിൽ നിന്നും “ക്ലിനിക്കൽ റിസർച്ചിലെ യുവ പ്രതിഭകൾ” എന്ന പേരിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ ഗ്രാന്റുകൾ നേടിയിട്ടുണ്ട്. പതിനഞ്ച് ഗ്രാന്റുകളിൽ എട്ടെണ്ണം അനുവദിച്ചതോടെ, ഈ വർഷത്തെ ഗ്രാന്റുകളുടെ പകുതിയിലധികവും ബാസലിനാണ് – രോഗി കേന്ദ്രീകൃത ഗവേഷണത്തിനും അടുത്ത തലമുറയിലെ ക്ലിനിക്കുകളുടെ ഉന്നമനത്തിനുമുള്ള ശക്തമായ സൂചനയാണിത്. ബസലിൽ താമസിക്കുന്ന സുനിൽ ,റീന തളിയത്തു ദമ്പതികളുടെ രണ്ടാമത്തെ പുത്രി ശ്രീമതി ശിൽപ്പാ തളിയത്തും ഗ്രാന്റിന് അര്ഹയായായി. യുവ ഡോക്ടർമാരുടെ […]
സ്വിറ്റ്സർലൻഡിലെ കാന്റോൻ ആറാവു സീറോ മലബാർ സമൂഹത്തിന്റെ ക്രിസ്മസ് ആഘോഷം – വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സാക്ഷ്യം
സ്വിറ്റ്സർലൻഡിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാർ ക്രൈസ്തവ സമൂഹങ്ങളിൽ ഒന്നായ, മുപ്പത് വർഷത്തിലധികം ചരിത്രമുള്ള സീറോ മലബാർ സമൂഹം, ഈ വർഷത്തെ ക്രിസ്മസ് അതീവ പ്രാർത്ഥനാപൂർണ്ണമായും ഭക്തിസാന്ദ്രമായും ബുക്ഹസ് ലെ വിശുദ്ധ ജോൺ ഇടവകയിൽ ( കാന്റോൻ Aargau)ആഘോഷിച്ചു. ഇടവക ജനം ഒരുമിച്ചാണ് ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് വെറി റവ. ഫാ. ജാക്സൺ കുരിശുമൂട്ടിൽ MCBS ആയിരുന്നു. സ്വിറ്റ്സർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ ഈ ആഘോഷത്തിൽ പങ്കെടുത്തു. […]
വീണ്ടും ദുഖങ്ങളേകി മറ്റൊരു വേർപാടുകൂടി – സ്വിറ്റ്സർലൻഡിലെ ലാങ്ങൻന്താലിൽ താമസിക്കുന്ന ഏവർക്കും പ്രിയങ്കരി ആയിരുന്ന ശ്രീമതി റാണി ഡേവിസ് അരീക്കൽ വിടവാങ്ങി.
സ്വിറ്റ്സർലൻഡ് : ബേൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനയായ കേരള സമാജം സ്വിറ്റ്സർലൻഡിൻ്റെ പ്രസിഡൻ്റ് ശ്രീ ഡേവിസ് അരിക്കലിൻ്റെ സഹധർമ്മിണി ശ്രീമതി റാണി ഡേവിസ് അരീക്കൽ ഇന്ന് (17. 12 ) ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് സ്വഭവനത്തിൽ വെച്ച് യാത്രയായി . ഒരിക്കൽ പരിചയപ്പെട്ടവർ ഒരിയ്ക്കലും മറക്കാത്ത അപൂർവ്വ വ്യക്തിത്വത്തിനുടമയും .. എല്ലാവരോടും ചിരിച്ച് വളരെ സ്നേഹപൂർവ്വം പെരുമാറിയിരുന്ന ഒരു ഉത്തമ കുടുംബിനിയായിരുന്നു പ്രിയ റാണി … അകാലത്തിൽ നമ്മെയെല്ലാം കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ റാണിക്ക് വേദനയോടെ പ്രണാമം. […]
അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞ പ്രിയ അനീനമോൾക്ക് ഇന്ന് ബുധനാഴ്ച സ്വിസ്സ് സമൂഹം യാത്രാമൊഴിയേകും …. ആദരാഞ്ജലി അർപ്പിക്കാനുള്ള സമയം / ഫ്യൂണറൽ / പാർക്കിങ്ങ് / ലൈവ് സ്ട്രീമിങ്ങ് – എല്ലാ വിവരണങ്ങളും.
സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് നമ്മളിൽ നിന്നും വേർപിരിഞ്ഞ പാറത്തലക്കൽ ജോൺസൺ (ബിജു ) ,ജെസ്സി ദമ്പതികളുടെ പ്രിയ പുത്രി അനീന പാറത്തലക്കലിന് സ്വിസ് സമൂഹം വേദനയോടെ ഇന്ന് (17.12.2025 ) വെറ്റസീകോണിൽ യാത്രാമൊഴിയേകും . FUNERAL CEREMONY AT 12.45 – 13.15 ഇന്ന് ബുധനാഴ്ച്ച വെറ്സീക്കോൺ ഫ്രീഡ്ഓഫ് നോട് ചേർന്നുള്ള കപ്പേളയിൽ ഉച്ച കഴിഞ്ഞു 12 .45 നു ഫാദർ വർഗീസ് നടക്കലച്ചന്റെ കാർമ്മികത്വത്തിൽ ഫ്യൂണറൽ സെറിമണി ആരംഭിക്കും . LAST VIEWING […]
സ്വിസ്സ് മലയാളീ സമൂഹത്തിന്റെ വിങ്ങലായി അനീന പാറത്തലക്കൽ – കണ്ണീരിൽ കുതിർന്ന അനുസ്മരണം ഡിസംബർ 14 ന് സൂറിച്ചിൽ നടന്നു
സൂറിച്ച്: ഡിസംബർ പതിനൊന്നിന് ഊസ്റ്ററിൽ നടന്ന അപ്രതീക്ഷിതമായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയായ അനീന പാറത്തലക്കലിന് അനുശോചനം അർപ്പിക്കുന്നതിനായി സ്വിറ്റ്സർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സൂറിച്ചിലെ സ്റ്റയിൻമൗറിൽ ഒത്തുചേർന്നു. ഡിസംബർ 14-ന് സ്വിറ്റ്സർലൻഡിലെ കലാ–സാംസ്കാരിക സംഘടനയായ ബീഫ്രണ്ട്സ് സംഘടിപ്പിച്ച അനുശോചനയോഗം കണ്ണീരിൽ കുതിർന്ന ഓർമ്മകളാൽ വികാരനിർഭരമായി. സാമൂഹ്യ, സാംസ്കാരിക, സമുദായിക രംഗങ്ങളിലെ നിരവധി പ്രമുഖർ അനീനയുമായും പാറത്തലക്കൽ കുടുംബവുമായും തങ്ങൾക്കുണ്ടായിരുന്ന ആഴമേറിയ ബന്ധങ്ങളും ഹൃദയസ്പർശിയായ അനുഭവങ്ങളും പങ്കുവച്ചു. ബീ ഫ്രണ്ട്സിന്റെ കലാപരിപാടികളിൽ […]
എല്ലാവർക്കും എപ്പോഴും പുഞ്ചിരി സമ്മാനിച്ചുകൊണ്ടിരുന്ന സ്വിസ്സ് മലയാളികളുടെ പ്രിയ പുത്രി അനീന പാറത്തലക്കൽ നമ്മളോട് വിടപറഞ്ഞു.
സ്വിസ്സ് സമൂഹത്തിനു വീണ്ടും തീരാ ദുഃഖമേകി സൂറീച്ചിൽ താമസിക്കുന്ന ജോൺസൺ (ബിജു ) ,ജെസ്സി ദമ്പതികളുടെ പ്രിയ പുത്രി അനീന പാറത്തലക്കൽ (26 ) ഇന്നലെ (11.12.25) വ്യഴാഴ്ച സൂറിച്ചിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞു . പുഞ്ചിരിക്കുന്ന മുഖത്തോടെ വളരെ സൗമ്യതയോടെ എപ്പോഴും സംസാരിക്കുന്ന അനീനയുടെ പെട്ടെന്നുള്ള വേർപാട് സ്വിസ്സ് സമൂഹം ഞെട്ടലോടെയാണ് ഇന്നലെ വൈകുന്നേരം ശ്രവിച്ചത്.സ്വിറ്റസർലണ്ടിലെ ഒട്ടു മിക്ക സംഘടനകളുടെയും പൊതുപരിപാടികളിൽ അനീന നിറസാന്നിധ്യമായിരുന്നു .. വ്യഴാഴ്ച വൈകുന്നേരം ഉസ്റ്ററിൽ നിന്ന് […]












