Health Kerala

കേരളത്തെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്

2023ഓടെ കേരളത്തെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാനൊരുങ്ങി ആരോഗ്യ വകുപ്പ്. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. antibiotic literate state ഈ പദ്ധതിയെ നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമാക്കി മാറ്റും. കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ […]

Health Kerala

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിനേഷൻ 90% കടന്നു; സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ചു: വീണാ ജോർജ്

സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും അഞ്ചിലധികം ജില്ലകളിൽ ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനത്തിനടുത്തായെന്നും മന്ത്രി വ്യക്തമാക്കി. വാക്സിൻ എടുക്കാത്തവരിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ സംഭവിച്ചത്. അതിനാൽ വാക്സിനേഷന് ജനങ്ങൾ വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. കൊവിഡ് രണ്ടാം തരംഗം തീവ്രത കടന്ന് നിൽക്കുകയാണെന്നും പ്രോട്ടോകോൾ ഇനിയും തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആർടിപിസിആർ […]

Health Kerala

കൂടുതൽ വാക്സിനേഷൻ കേരളത്തിൽ; 89 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി

വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി കേരളം. 45 വയസിന് മുകളിൽ പ്രായമുള്ള 96 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകി. നിലവിലെ വേഗതയിൽ പോയാൽ സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൾ. വാക്സിൻ ഉൽപ്പാദനം വർധിച്ചതും പ്രതീക്ഷ പകരുന്ന ഘടകമാണ്. ഇതിനിടെ സർക്കാർ മേഖലയിൽ വാക്സിൻ ലഭ്യത കൂടിയതോടെ സ്വകാര്യ മേഖലയിൽ പണം നൽകി വാക്സിനെടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാൻ സ്വകാര്യ മേഖലയിലും വാക്സിൻ സൗജന്യമാക്കാനുള്ള ഇടപെടൽ […]

Health Kerala

അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; നിയമലംഘനം സ്ഥിരീകരിച്ച് കളക്ടര്‍

അട്ടപ്പാടിയില്‍ സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. ഒറ്റപ്പാലം സബ് കളക്ടറുള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ മരുന്നു വിതരണത്തിന് അനുമതിയില്ലെന്ന് വ്യക്തമായി. അനുമതിയോടെയാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഹോമിയോ മരുന്ന് വിതരണം നടത്തിയതെന്ന എച്ച്ആര്‍ഡിഎസിന്റെ വാദം പൊളിയുന്ന റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ക്ക് ലഭിച്ചത്. ഒറ്റപ്പാലം സബ് കലക്ടര്‍, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍, ഹോമിയോ ഡിഎംഒ എന്നിവരുടെ റിപ്പോര്‍ട്ടില്‍ മരുന്നുവിതരണത്തിന് ഒരു അനുമതിയും ഇല്ലെന്ന് വ്യക്തമായി. അട്ടപ്പാടിയില്‍ […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ […]

Health Kerala

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്ഥാനമാണ് കേരളം. അത് ഗവേഷണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. […]

Health India

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 30,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 431 പേർ മരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 12.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 38, 303 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞു. കേരളത്തിൽ ഇന്നലെ 17,681 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 208 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പശ്ചിമ ബം​ഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ സെപ്റ്റംബർ 30 വരെ നീട്ടി. രോ​ഗവ്യാപനം ഉർന്ന് […]

Health Kerala

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി; ഇന്ന് നല്‍കിയത് നാല് ലക്ഷത്തിലധികം പേര്‍ക്ക്

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം കഴിഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും(2,30,80,548) 32.30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (92,71,115) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,23,51,663 ഡോസ് വാക്സിന്‍ നല്‍കാനായി.covid vaccination kerala സംസ്ഥാനത്ത് ഇന്ന് 4,76,603 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1528 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1904 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് […]

Health India

ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ രേഖ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ആധാര്‍ സമാനമായ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂര്‍ണ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ തിരിച്ചറിയില്‍ രേഖയില്‍ ഉള്‍പ്പെടുത്തും. പൗരന്മാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനാകും പ്രധാന്യം നല്‍കുകയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം. ആരോഗ്യ തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് അടിയന്തര ചികിത്സ വീടുകളില്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. തിരിച്ചറിയില്‍ രേഖയില്‍ വ്യകതിഗത വിവര ശേഖരണം, ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കല്‍ എന്നിവ നടപ്പാക്കും. […]

Health Kerala

കൊവിഷീൽഡ്‌ വാക്സിൻ ഇടവേളയിൽ ഇളവ്; താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്

വാക്സിൻ ഇടവേളയിൽ ഇളവ് നൽകി ഹൈക്കോടതി.രണ്ട് ഡോസ് കൊവിഷീൽഡ്‌ വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്. വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റെക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ആദ്യ ഡോസ് വാക്‌സിനെടുത്ത് […]