Health

ചുമയും കഫക്കെട്ടുമുണ്ടോ? വീട്ടില്‍ തന്നെ പരിഹാരമുണ്ട്..

മഞ്ഞുകാലം രോഗങ്ങളുടെ കാലം കൂടിയാണ്. പലരും ചുമയും കഫക്കെട്ടും കാരണം വലഞ്ഞിരിക്കുകയാവും. ഈ രണ്ട് പ്രശ്നങ്ങള്‍ക്കും പരിഹാരം നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. പൈനാപ്പിളിന്‍റെ എസന്‍സായ ബ്രൊമലെയിന്‍ ചുമയ്ക്ക് ആശ്വാസമേകും. പൈനാപ്പിള്‍ കഷ്ണങ്ങളായി കഴിക്കുകയോ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുകയോ ചെയ്യാം.

Health

പാലിൽ കലക്കി കൊടുക്കുന്ന പൊടികളൊന്നും ഒരു വയസിന് മുന്‍പ് കുഞ്ഞിന് കൊടുക്കരുതേ…

കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തില്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന ബേബി ഫുഡുകള്‍ പലരുടെയും വീക്ക്നെസാണ്. കുട്ടിക്ക് വണ്ണം വയ്ക്കും, ഉയരം കൂടും തുടങ്ങിയ അവകാശവാദങ്ങളുമായി ആകര്‍ഷണീയമായ പായ്ക്കറ്റുകളിലിറങ്ങുന്ന ഇത്തരം റെഡിമെയ്ഡ് പൊടികള്‍ എന്തു വില കൊടുത്തും പലരും വാങ്ങുകയും ചെയ്യും. എന്നാല്‍ ഇത്തരം പൊടികള്‍ കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റുമെന്നല്ലാതെ യാതൊരു ഫലവും ചെയ്യില്ലെന്ന് ഡോക്ടര്‍ ഷിംന അസീസ് പറയുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അവശ്യസന്ദർഭങ്ങളിൽ ശിശുരോവിദഗ്‌ധർ നിർദേശിച്ചാലല്ലാതെ കുഞ്ഞിന്‌ ഫോർമുല മിൽക്‌ നൽകിത്തുടങ്ങരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സെക്കൻഡ്‌ […]

Health

പേര് മാത്രമല്ല വന്‍ പയറിന്റെ ഗുണങ്ങളും വലുതാണ്

കിഡ്‌നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്‌നി ബീന്‍ എന്നറിയപ്പെടുന്ന വൻപയർ നമ്മുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഏറെ പോഷകങ്ങളടങ്ങിയ ഒരു പയറിനമാണ്.പ്രോട്ടീന്റെ കലവറയാണ് വന്‍പയര്‍. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. 100 ഗ്രാം വന്‍പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവ ധാരാളമായുണ്ട്.വന്‍പയറില്‍ ഭക്ഷ്യനാരുകള്‍ ധാരാളമുണ്ട്. പൊട്ടാസ്യവും മഗ്‌നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച്‌ രക്തപ്രവാഹം സുഗമമാക്കുന്നു. ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താന്‍ സഹായിക്കുന്ന ആന്‍റിഓക്‌സിഡേറ്റീവ് ഗുണങ്ങള്‍ വന്‍പയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങള്‍ […]

Health

കുട്ടികളിലെ അക്രമവാസന ശ്രദ്ധിച്ചില്ലെങ്കില്‍..?

കുട്ടികളിലെ ഉയർന്ന അക്രമവാസനയെ ശരിയായി ശ്രദ്ധിച്ചില്ലെങ്കില്‍ വളരും തോറും ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുമെന്ന് പഠനം. ഇവ പിന്നീട് മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങളിലേക്ക് വരെ എത്തിക്കുമെന്നാണ് പഠനം പറയുന്നത്. ചില കുട്ടികൾ വളരെ ചെറുപ്പത്തില്‍ തന്നെ അക്രമവാസന പ്രകടിപ്പിക്കാറുണ്ട്. പല കുട്ടികളിലും ഈ സ്വഭാവം പിന്നീട് സ്കൂളില്‍ പോയി തുടങ്ങുകയും മറ്റുള്ളവരുമായി കൂട്ടുകൂടുകയും ചെയ്ത് തുടങ്ങുമ്പോള്‍ സാധാരണയായി കുറയും. എന്നാല്‍ ഒരു ചെറിയ അനുപാതം കുട്ടികളില്‍ കൗമാര പ്രായം എത്തുമ്പോഴേക്കും അക്രമവാസന കൂടാന്‍ സാധ്യതയുണ്ട്. ഇത് […]

Health

തടികുറക്കാന്‍ മുതല്‍ ചര്‍മ്മസംരക്ഷണം വരെ, വെള്ളംകുടികൊണ്ടുള്ള ഗുണങ്ങള്‍

നമ്മുടെ എല്ലുകളില്‍ പോലും 22 ശതമാനം വെള്ളമാണ്. രക്തത്തിലാണെങ്കില്‍ അത് 83 ശതമാനം വരും. അങ്ങനെ വെള്ളമില്ലാതെ നിലനില്‍പ്പില്ലാത്ത നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വെള്ളംകുടിക്കുള്ള പ്രാധാന്യം ചെറുതല്ല. ഓരോ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ആരോഗ്യമുള്ള ഒരാള്‍ കുടിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലാവസ്ഥക്കും രോഗാവസ്ഥക്കും അനുസരിച്ച് ഇത് വീണ്ടും കൂടും. രോഗങ്ങളെ തടയുന്നതില്‍ തുടങ്ങി ശരീരഭാരംകുറക്കാന്‍ വരെ വെള്ളംകുടി നമ്മളെ സഹായിക്കും. ക്ഷീണം, മൂഡ് സ്വിങ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്‍മ, ഉത്കണ്ഠ തുടങ്ങി പല […]

Health

അതിരാവിലെയുള്ള നടത്തം ഹൃദയാഘാതത്തെ തടയുമോ..?

തിരക്കേറിയ ജീവിത ശൈലി മൂലം കഠിനമായ സമ്മര്‍ദ്ദങ്ങളിലൂടെയാണ് പലരും കടന്നുപോകുന്നത്. ഇത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കും. വ്യായാമം പതിവാക്കുക എന്നതാണ് ഇതിന് വളരെ ഫലപ്രദമായ ഒരു പരിഹാരം. ഇതില്‍ ഏറ്റവും എളുപ്പമുള്ളതും എന്നാല്‍ നിരവധി ഗുണങ്ങളുള്ളതുമായ വ്യായാമ മാര്‍ഗമാണ് അതിരാവിലെയുള്ള നടത്തം. ഇതിലൂടെ ഹൃദ്രോഗ സാധ്യതകളെ വരെ തടയാം. മോണിംങ് വാക്ക് അഥവാ രാവിലെയുള്ള നടത്തത്തിന്റെ ഏതാനും ഗുണങ്ങള്‍ അറിയാം.. പതിവായി നടക്കുന്നത് ഹൃദയാഘാത സാധ്യത പകുതിയായി കുറക്കും. ശാരീരിക വ്യായാമവും ഹൃദയാഘാത സാധ്യത കുറയുന്നതും […]