മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളച്ചെടിയുടെ ഇലയും പൂവും വേരുകൾ പോലും. മാതളം കഴിച്ച കഴിഞ്ഞാൽ നമ്മൾ തോട് കളയുകയാണ് പതിവ് എന്നാൽ വളരെയേറെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലി. സൗന്ദര്യ സംരക്ഷണത്തിന് പണ്ടുമുതലേ വളരെ ഫലപ്രദമായ ഒരു വസ്തുവാണ് മാതളത്തൊലി. മാതള തൊലി ഉണക്കി പൊടിച്ചത് അല്പം നാരങ്ങനീരോ പനിനീരോ ചേര്‍ത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത്, പ്രത്യേകിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. […]
Health
പല്ലില്‍ കമ്പി ഇടാതെ തന്നെ നേരെയാക്കാം; പരിഹാരമിങ്ങനെയാണ്
പല്ലില്‍ കമ്പിയിടുന്ന മിക്കയാളുകളും ആദ്യം ഒന്നു ചിന്തിക്കുക അതെങ്ങനെയാണ് തങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നതെന്നാണ്. അതിന് പരിഹാരമെന്ന രൂപത്തിലാണ് പല്ലിന് പുറമേക്ക് കാണാത്ത രൂപത്തില്‍ ക്ലിപുമായി പുതിയ കമ്പനികളുടെ രംഗ പ്രവേശം. ഇന്‍വിസിബിള്‍ അലൈനേര്‍സ് ഫോര്‍ ടീത്ത് എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ ക്ലിപ്പ് പല്ലിന് അനുയോജ്യമായ രൂപത്തിലാണ് കമ്പനികള്‍ പുറത്തിറക്കുന്നത്. പേര് പോലെ തന്നെ പല്ലിന് പുറമേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകള്‍ ഇന്‍വിസ് അലൈന്‍ എന്ന ആഗോള ബ്രാന്‍ഡാണ് ഇന്ന് കൂടുതലും പുറത്തിറക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ […]
ആരോഗ്യം മെച്ചപ്പെടാന്‍ ഇനി ഉപവസിക്കാം…
ജീവിതചര്യയിൽ ഉപവാസത്തിനു വലിയ പ്രാധാന്യമുണ്ടെന്ന ചൂണ്ടിക്കാണിക്കുകയാണ് കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം. ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട രോഗങ്ങളെ ശമിപ്പിക്കുമെന്നും സെൽ റിപ്പോർട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കരളിലെയും സ്കെലിറ്റന്‍ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്താനും മെറ്റബോളിസം വർധിപ്പിക്കാനും ഉപവാസത്തിന് സാധിക്കും. ഭക്ഷണക്രമവും ഉപവാസവുമെല്ലാം സ്വഭാവികമായി ജൈവഘടികാരത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു. ഉപവാസം ജൈവഘടികാരത്തെയും ഇതുമൂലമുണ്ടാകുന്ന സെല്ലുലർ റെസ്പോൺസിനെയും ബാധിക്കുന്നതായും ഇവ ഒരുമിച്ച് ജീൻ റെഗുലേഷൻ […]
40 കഴിഞ്ഞാല്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഒരു പുരുഷന് മാനസിക പക്വതയെത്തണമെങ്കില്‍ നാല്‍പതു വയസ്സ് എങ്കിലും ആകണമെന്ന് പഴമക്കാര്‍ പറയാറുണ്ട്… ശരിയാണത്.. അപ്പോഴാണ് അവന്‍ അവനെ കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. ജീവിതം ഇതുപോലെ ജീവിച്ചാല്‍ പോരെന്ന് അവന്‍ തിരിച്ചറിയും. കുട്ടികളെല്ലാം മുതിരും… അവര്‍ക്കുവേണ്ടി സമ്പാദിക്കേണ്ടതുണ്ടല്ലോ എന്ന ചിന്ത വരും… സ്വന്തമായി ഒരു വീടും സ്ഥലവും എന്ന ആഗ്രഹം മുളപൊട്ടും…. ഇങ്ങനെ നേട്ടങ്ങള്‍ക്ക് വേണ്ടി ഓടുമ്പോള്‍, ഉത്തരവാദിത്വങ്ങള്‍ അവനെ പിടിമുറുക്കി കൊണ്ടിരിക്കും… അതിനിടയില്‍ അവന്റെ കൂട്ടുകാരായി മാറുന്ന ചിലരുണ്ട് -രോഗങ്ങള്‍, അനാരോഗ്യങ്ങള്‍… പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ […]
ന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾ ഇവയാണ്
“ഡോക്ടറെ, ഉപ്പാപ്പയ്ക്ക് ന്യുമോണിയ ആയിരുന്നു. ഹോസ്പിറ്റലിൽ നിന്നു ഇന്നലെയാണ് ഡിസ്ചാർജ് ആയത്. കുട്ടികൾക്ക് മാത്രല്ല, വയസ്സായോരിക്കും ന്യുമോണിയ വരും ല്ലേ ? “ സൂപ്പർ മാർക്കറ്റിൽ നിന്നും വരും വഴിയാണ്, പഴയ പരിചയക്കാരനെ കാണുന്നത്. എഴുപത് വയസ്സിനു മുകളിൽ കാണും മുകളിൽ സൂചിപ്പിച്ച, ഉപ്പാപ്പയുടെ പ്രായം. പലരും ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ന്യുമോണിയ എന്നു കേൾക്കുമ്പോൾ തന്നെ, കുട്ടികൾക്ക് വരുന്ന കഫക്കെട്ട് എന്നാണ് പലരുടെയും ധാരണ. എന്നാൽ അങ്ങനെ അല്ല, ന്യുമോണിയയ്ക്ക് പ്രായഭേദമോ, ലിംഗ ഭേദമോ ഒന്നും ഇല്ല. […]
എന്താണ് ബൈപോളാര്‍ തകരാര്‍? ചികില്‍സാ പരിഹാരമെങ്ങനെ!
ഏതൊരു വ്യക്തിയും പല മാനസികാവസ്ഥകളിലൂടെയാകും ജീവിതത്തില്‍ കടന്നു പോകാറ്. നമ്മുടെയെല്ലാം മനസ്സ് പല തരത്തിലുമുള്ള വൈകാരിക കാരണങ്ങളാലും ആടിയും ഉലഞ്ഞുമായിരിക്കും സഞ്ചരിക്കുക. പക്ഷെ അതൊന്നും തന്നെ നമ്മുടെ ദൈനംദിന ജീവിത പ്രവര്‍ത്തികളെ ബാധിക്കാറില്ല. ഇതിനെ ബൈപോളാര്‍ തകരാര്‍ എന്നും പറയില്ല. ബൈപോളാര്‍ തകരാറിന്‍റേയും വിഷാദരോഗത്തിന്‍റേയും ചില ലക്ഷണങ്ങള്‍ ഒരു പോലെയാണെങ്കിലും വിഷാദരോഗം (ഡിപ്രഷന്‍) ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ല. ബൈപോളാര്‍ തകരാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്‍റേയും ഘട്ടങ്ങളും ഉണ്ടാകും എന്നതാണ് ഇതിലെ പ്രധാന […]
എന്താണ്, എന്തിനാണ് ബയോപ്സി?
‘ബയോപ്സി’ എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഇന്നത്തെ കാലത്തുണ്ടാവില്ല. കേൾക്കുന്നവന്റെയുള്ളിൽ ഭയത്തിന്റെ ചെറുവിത്തുകൾ കൂടി വിതറിയിടാറുണ്ട് ഈ വാക്ക്, പ്രത്യേകിച്ചും നമുക്കോ വേണ്ടപ്പെട്ടവർക്കോ ആണ് ആ പരിശോധന വേണ്ടതെങ്കിൽ. കാരണം, ഒരു സാധാരണക്കാരനെ സംബന്ധിച്ച് ‘ബയോപ്സി’ ക്യാൻസറിന്റെ രോഗനിർണ്ണയോപാധിയാണ്. ഡോക്ടർ ബയോപ്സി ടെസ്റ്റ് ചെയ്യാൻ പറഞ്ഞാൽ തന്നെ തനിക്കു ക്യാൻസർ പിടിപെട്ടുവെന്ന് വിശ്വസിച്ചു, പേടിച്ചു നടക്കുന്നവരെ കണ്ടിട്ടുണ്ട്. ‘ബയോ’ എന്നാൽ ജീവനുള്ളതെന്നും ‘ഓപ്സി’ എന്നാൽ കാണുകയെന്നുമാണർത്ഥം. ജീവനുള്ളവയുടെ സ്വഭാവസവിശേഷതകൾ സസൂക്ഷ്മം വീക്ഷിച്ച് അതിലെന്തെങ്കിലും അസ്വാഭാവികമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനെയാണ് […]
തുളസിയെന്ന ഔഷധ കലവറ
നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ തുളസിയില നല്ലതാണ്. രോഗാണുക്കളോട് പൊരുതുന്ന ആന്‍റിബോഡികളുടെ ഉത്പാദനം കൂട്ടാന്‍ തുളസി സഹായിക്കുന്നു. പനി, ചുമ, ജലദോഷം എന്നിവയെ അകറ്റി നിര്‍ത്താന്‍ തുളസിയില ചവയ്ക്കുന്നത് നല്ലതാണ്. തുളസിയിലയും ഇഞ്ചിയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന കഷായം പണ്ടുമുതലേ പനിക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. തുളസിയിലയും തേനും ചേര്‍ത്തുകഴിക്കുന്നത് ചുമയെ അകറ്റാന്‍ നല്ലതാണ്. തുളസിയിലയില്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എ ഉണ്ട്. വിറ്റാമിന്‍ എയുടെ കുറവ് കൊണ്ടുണ്ടാകുന്ന നിശാന്ധത തടയാന്‍ തുളസിക്കാവും. മാനസിക പിരിമുറുക്കം കുറയ്ക്കാനും തുളസിയില സഹായകരമാണെന്ന് പഠനം […]
കാലാവസ്ഥ വ്യതിയാനം ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയാകുന്നു
കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന അസുഖങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍. വേനല്‍ രൂക്ഷമാകുന്നതോടെ നിരവധി അസുഖങ്ങള്‍ വ്യാപിക്കാനിടയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യമേഖലയില്‍ ഒരു പാട് നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ പൊതുജനാരോഗ്യമേഖലക്ക് വലിയ വെല്ലുവിളിയാണ്. ചൂട് കനക്കുന്നതോടെ ജലജന്യരോഗങ്ങള്‍, ചൂട് കാരണമുള്ള അസുഖങ്ങള്‍, വായുവിലൂടെ പടരുന്ന അണുബാധകള്‍ എന്നിവ വ്യാപിക്കാനിടയുണ്ട്. സംസ്ഥാനത്ത് 60 ശതമാനം പേര്‍ക്ക് ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണ്. വയറിളക്ക രോഗങ്ങള്‍ ഇപ്പോള്‍ തന്നെ വ്യാപകമാണ്. മാലിന്യനിര്‍മാര്‍ജനം, […]
രക്ത ബന്ധമുള്ളവർ തമ്മിൽ വിവാഹിതരായാൽ
രക്തബന്ധം ഉള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍ ചില ജനിതക രോഗങ്ങള്‍ക്കുള്ള സാധ്യത, ബന്ധുത്വം ഇല്ലാത്ത ദമ്പതികളെക്കാള്‍ ഏറും എന്ന വ്യവസ്ഥാപിത ശാസ്ത്ര സത്യം ഒട്ടുമിക്ക പേര്‍ക്കും അറിയാവുന്നതാണ്. ആയതിനാല്‍ തന്നെ രക്തബന്ധം ഉള്ളവര്‍ തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കപ്പെടെണ്ടതല്ല. എന്നാല്‍ പലപ്പോഴും വ്യക്തിപരവും സാമൂഹികവുമായ കാരണങ്ങളാല്‍ രക്തബന്ധുത്വം ഉള്ളവര്‍ തമ്മില്‍ വിവാഹിതരാവുന്ന സാമൂഹിക യാഥാര്‍ത്ഥ്യം നമ്മുടെ കണ്മുന്നില്‍ ഉണ്ട്. കുറ്റബോധത്തിലും മാനസിക സംഘര്‍ഷങ്ങളിലൂടെയും കടന്നു പോവുന്ന ഇത്തരം പല ദമ്പതിമാരെയും കണ്ടിട്ടുണ്ട് . പ്രധാനമായും അവരുടെ പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള വസ്തുതാ […]