ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷി ചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്. ഉലുവ മുളപ്പിക്കുന്നത് നമുക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്. ചട്ടിയിലോ പ്ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം. ഒരു കിലോ ചകിരി കമ്പോസ്റ്റും ഒരു കിലോ മണലും രണ്ടു കിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിനു മുകളില്‍ വേണം ഉലുവ കൃഷി ചെയ്യാന്‍. […]
Health
ചൂടുകാലമല്ലേ; മ്മ്ക്ക് ഓരോ ഉപ്പിട്ട നാരങ്ങാവെള്ളം കാച്ചിയാലോ
ചൂട് കനത്തുകൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ചൂടുകാലത്ത് ദാഹം കൂടും. ഈ സമയത്ത് ഉപയോഗിക്കാവുന്ന ദാഹശമനികളില്‍ ഒന്നാണ് നാരങ്ങാവെള്ളം അതും ഉപ്പിട്ടത്. ഉപ്പിട്ട നാരങ്ങാവെള്ളം വളരെ ലളിതമായി വീട്ടില്‍തന്നെ ഉണ്ടാക്കാവുന്നതാണ്. നിര്‍ജ്ജലീകരണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഉപ്പിട്ട നാരങ്ങാവെള്ളം സഹായിക്കും. ചൂടുകാലത്ത് ശരീരം ധാരാളമായി വിയര്‍ക്കും വിയര്‍പ്പിലൂടെ സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടമാകും. അതുകൊണ്ടുതന്നെ ഉപ്പിലൂടെ വേണം ആവശ്യമായ ലവണങ്ങള്‍ ശരീരത്തിലെത്താന്‍. അതിനാല്‍ […]
സര്‍ബത്ത് മാത്രമല്ല, നറുനീണ്ടി കൊണ്ട് പിന്നെയുമുണ്ട് ഗുണങ്ങള്‍
നറുനീണ്ടി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ സര്‍ബത്തായിരിക്കും പലര്‍ക്കും ഓര്‍മ വരിക. എന്നാല്‍ സർബത്ത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിൽ ഉപരിയായി നിരവധി ആയുർവേദ മരുന്നുകളിലും നറുനീണ്ടി ഉപയോഗിച്ച് വരുന്നു. നറുനണ്ടി സര്‍ബത്ത് ശരീരതാപം കുറയ്ക്കുന്നതിനും രക്ത ശുദ്ധിയുണ്ടാക്കുന്നതുമാണ്. നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്. ഗര്‍ഭിണികളുടെ മോണിംഗ് സിക്‌നസ് മാറാന്‍ നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളം കുടിക്കാം. നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3 […]
അറിയാമോ പതിമുഖത്തിന്റെ ഗുണങ്ങള്‍
പതിമുഖം എന്ന് കേട്ടാല്‍ കുറച്ച് അപരിചിതത്വം തോന്നുമെങ്കിലും കരിങ്ങാലി എന്ന് കേട്ടാല്‍ മനസിലാകാത്ത മലയാളികള്‍ ചുരുക്കമാണ്. കരിങ്ങാലി ഇട്ട് ചുവപ്പന്‍ വെള്ളം ശീലമാക്കിയവരാണ് പലരും. പതിമുഖം നിറത്തിനും സ്വാദിനും മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നു കൂടിയാണിത്. മൂത്ര സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് പതിമുഖം.വേനൽക്കാലത്തു ശരീരത്തിലെ അനാവശ്യമായ ധാതു നഷ്ട്ടം അകറ്റുന്നതിനും . പിടിപെടാവുന്ന ജലജന്യ രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമാണ് പതിമുഖം. ആന്റിഓക്‌സിഡന്റ് ഗുണം അടങ്ങിയ ഒന്നു […]
ചിക്കന്‍പോക്സ് വന്നാല്‍ കുളിക്കാം, എല്ലാ ഭക്ഷണവും കഴിക്കാം
ചൂട് കനത്തതോടെ രോഗങ്ങളും വ്യാപകമായി. പ്രത്യേകിച്ചും ചിക്കന്‍പോക്സ് പോലുള്ള രോഗങ്ങള്‍. അതിവേഗം പടരുന്ന രോഗമാണ് ചിക്കന്‍ പോക്സ്. ഈ രോഗത്തെക്കുറിച്ച് പ അബദ്ധ ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഇതിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം ചിക്കന്‍പോക്സ് വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കുറിപ്പില്‍ പറയുന്നു. വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കൻ പോക്സ് ഉണ്ടാകുന്നത്. പനി, തലവേദന വിശപ്പില്ലായ്മ അനുഭവപ്പെടാം. ദേഹത്തു വെള്ളം നിറഞ്ഞ കുമിളകൾ പോലെയുള്ള തടിപ്പുകൾ കാണാം. പനിയോടൊപ്പം അത്തരം […]
അസ്ഥികളുടെ ബലക്ഷയത്തിനു സോയാബീന്‍
ആർത്തവവിരാമം ഉണ്ടാകുമ്പോൾ ശരീരത്തിൽ സ്ത്രീഹോർമോണിലു(ഈസ്ട്രജൻ)ണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന് സമാനമായ സസ്യഹോർമോണും (ഐസോഫ്ളോവൻ) അടങ്ങിയ ഭക്ഷണവും ആർത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തിൽനിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സോയാബീനാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഗുണകരമായ ഭക്ഷണമെന്നും ബ്രിട്ടനിലെ ഹൾ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സോയയിൽ ഐസോഫ്ളോവൻ ഉണ്ടെന്നതാണ് ഈഗുണത്തിന് കാരണം. ഗവേഷകർ 200 സ്ത്രീകളിൽ പഠനം നടത്തി. ദിവസേന ഐസോഫ്ളോവനടങ്ങിയ 30 ഗ്രാം സോയാബീൻ നൽകിയായിരുന്നു പഠനം. ആറുമാസത്തിനു ശേഷം ഇവരുടെ രക്തം പരിശോധിച്ചപ്പോൾ […]
പാദങ്ങള്‍ പൂ പോലെയാകും; ഇവയൊന്നു പരീക്ഷിച്ചു നോക്കൂ
സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാശും സമയവും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരെങ്കിലും പാദങ്ങളുടെ കാര്യത്തില്‍ ഈ ശ്രദ്ധ എത്രത്തോളമുണ്ടെന്ന് അല്‍പം സംശയിക്കേണ്ടി വരും. കാരണം കാല്‍പ്പാദങ്ങളെ അത്രയ്ക്കൊന്നും പരിപാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പാദങ്ങളെ മനോഹരമാക്കിയെടുക്കാം. അത് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് മാത്രമല്ല പാദങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയുന്നത് കാലുകള്‍ക്ക് നിറം ലഭിക്കാന്‍ നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം. […]
എന്നാലിനി കുറച്ച് പച്ച പപ്പായ വിശേഷങ്ങള്‍ അറിയാം
പപ്പായയുടെ ഗുണഗണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ആരോഗ്യത്തിനും സൌന്ദര്യത്തിനും ഉപകരിക്കുന്ന അധികം വിലയില്ലാത്ത വിപണിയില്‍ ലഭ്യമാകുന്ന പഴവര്‍ഗമാണ് പപ്പായ. ഇതൊക്കെ പഴുത്ത പപ്പായയെക്കുറിച്ചുള്ള വിശേഷങ്ങള്‍. എന്നാലിനി അല്‍പം പച്ച പപ്പായ വിശേഷങ്ങള്‍ അറിയാം. മലയാളികള്‍ കറികള്‍ക്കും മറ്റുമായി പച്ച പപ്പായ ഉപയോഗിക്കാറുണ്ട്. പച്ച പപ്പായ കഴിക്കുന്നത് എങ്ങനെ എന്ന് പലർക്കും സംശയം തോന്നാം എന്നാൽ ഇത് വളരെ ലളിതമാണ്. മൂപ്പെത്തിയ മഞ്ഞ നിറം വന്നു തുടങ്ങിയ പപ്പായ പച്ചയ്ക്കു തന്നെ കഴിക്കാം, ഒരു കഷ്ണം പപ്പായയും ഇഞ്ചിയും […]
ശരീരഭാരം കുറയ്ക്കുക, അമിതവണ്ണം നിങ്ങളെ രോഗിയാക്കാം
പച്ചക്കറിയിലും പഴങ്ങളിലും വിഷമാണെന്ന് പറഞ്ഞു നാം ഇക്കാലത്തു അവയുടെ ഉപയോഗം കുറയ്ക്കുന്നു. അങ്ങനെ ചെയ്യുന്നത് ശരിയാണോ?പച്ചക്കറികളും പഴങ്ങളും നാം ധാരാളമായി കഴിക്കേണ്ടതുണ്ട്. ഒരു ദിവസം അര കിലോയെങ്കിലും പച്ചക്കറികളും പഴങ്ങളും നാം കഴിക്കേണ്ടതുണ്ട്. അവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റി ഓക്സിസഡന്റുകളും മറ്റും നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമാണ്. ഇന്ന് വിപണിയിലുള്ള പച്ചക്കറികളും പഴങ്ങളിലും കീടനാശിനികൾ തളിക്കുന്നുണ്ടെന്ന് നാം എല്ലാവർക്കുമറിയാം. എന്നിരുന്നാലും നമ്മുടെ ശരീരത്തിന് ഫലപ്രദമായി അവയെ പുറന്തള്ളുവാൻ സാധിക്കും. പച്ചക്കറികൾക്കും പഴങ്ങൾക്കും ഇന്നത്തെ കാലത്ത് വളരെയധികം ജീവിത […]
വായ്നാറ്റമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ
ദിവസേന പല കാരണങ്ങൾക്കായി ചികിത്സ തേടിയെത്തുന്ന ദന്തരോഗികളിൽ മിക്കവരും പറയാറുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. ഇത് പലപ്പോഴും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സുഹൃദ്‌വലയത്തിലും കുടുംബത്തിലും സംസാരത്തിലേർപ്പെടുന്ന വേളയിൽ അപകർഷബോധം ഉളവാക്കാറുണ്ട്. വായ്നാറ്റത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം • യഥാർത്ഥത്തിലുള്ള വായ്‌നാറ്റം • യഥാർത്ഥത്തിൽ ഇല്ലാത്ത വായ്‌നാറ്റം. (ഉണ്ടെന്നുള്ള വികലമായ ധാരണ) • വായ്‌നാറ്റം ഉണ്ടെന്ന അകാരണമായ ഭയം അഥവാ ഉത്കണ്ഠ യഥാർത്ഥത്തിലുള്ള വായ്‌നാറ്റം തന്നെ വീണ്ടും രണ്ടു തരമുണ്ട്. നമുക്കെല്ലാവർക്കും തന്നെ രാവിലെ ഉറങ്ങി എഴുന്നേൽക്കുന്ന ഉടനെ […]