പ്രമേഹരോഗികൾക്ക് കോവിഡ് ബാധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡ് ചികിത്സാ സമയത്ത് പ്രമേഹം അനിയന്ത്രിതമായി ഉയരുന്നത് മരണം വരെ സംഭവിക്കാൻ ഇടയാക്കുന്നു. സംസ്ഥാനത്ത് ദിനം പ്രതി പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രമേഹ രോഗികളായവരിൽ കോവിഡ് ബാധിക്കുന്നത് ഗൌരവമേറിയതാണ്. കൊവിഡ് ചികിത്സ ക്കൊപ്പം പ്രമേഹ ചികിത്സ ചികിത്സ നൽകുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടർമാർ പറയുന്നു. പ്രമേഹം നിയന്ത്രിക്കാൻ പലപ്പോഴും കഴിയാറില്ല. കോവിഡ് 19 വ്യാപകമായതോടെ സാധാരണക്കാരായ പ്രമേഹ രോഗികളുടെ ചികിത്സയും താളം […]
Health
സംസ്ഥാനത്ത് ഇന്ന് അയ്യായിരത്തോളം കോവിഡ് കേസുകള്‍
കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]
കുട്ടികളുടെ മരണ കാരണമാകുന്ന രോഗങ്ങളില്‍ ന്യൂമോണിയ ഒന്നാമത്
നവംബർ 12 – ലോക ന്യുമോണിയ ദിനം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ന്യുമോണിയ വില്ലനാകുന്നത്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തിയാൽ ഈ രോഗത്തെ ഒരു പരിധി വരെ തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ലോകത്താകമാനം കുട്ടികളുടെ മരണ കാരണമാകുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനമാണ് ന്യുമോണിയയ്ക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 25 ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം മാത്രം ന്യുമോണിയ ബാധിച്ച് മരിച്ചത്. പ്രായമായവരിലും അമിതമായി പുകവലിക്കുന്നവരിലും ന്യുമോണിയ സാധ്യത കൂടുതലാണ്. ഇത്തരം ആളുകൾ ശ്വാസതടസം പോലുള്ള […]
അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്
അഞ്ചിലൊന്ന് കൊവിഡ് രോഗികൾക്കും മാനസിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്.ഇരുപത് ശതമാനം കൊവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്‌നങ്ങൾ ഉടലെടുത്തതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ, എന്നിവ കൊവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡിമൻഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊവിഡ് മുതക്തരിൽ മാനസിക പ്രശ്‌നങ്ങളുണ്ടാകുമെന്നും, അവയ്ക്ക് പിന്നിലെ കാരണങ്ങളും, അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കൊവിഡ് തലച്ചോറിനെ […]
കൊറോണ വൈറസിൽ ജനിതകമാറ്റം സംഭവിക്കുന്നുവെന്ന് പഠനം
കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. അമേരിക്കയിൽ 5000 രോഗികളിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. D614G എന്ന ജനിതക മാറ്റം കൊറോണ വൈറസിന്റെ മുള്ളുപോലുള്ള ആവരണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ നമ്മുടെ കോശങ്ങളിൽ തുളച്ചു കയറുമെന്നും പഠനത്തിൽ പറയുന്നു. കൊവിഡ് മാഹാമാരി പടർന്നുപിടിച്ച സമയത്ത് 71% രോഗികളിലും ഈ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യമാണ് കണ്ടെത്തിയത്. ഹൂസ്റ്റണിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് പടർന്ന് പിടിച്ചപ്പോൾ 99.9 ശതമാനം പേരിലും ഈ വൈറസാണ് […]
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് -576 എറണാകുളം […]
പ്രതിക്കൂട്ടിലാകുന്ന പ്രതിരോധം – ലേഖനം -ജെയിംസ് തെക്കേമുറിയിൽ
ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും ലോകത്തിനു തന്നെയും മാതൃകയായി മാറിയ നാടാണ് കേരളം . കേരളത്തിന്റെ കോവിഡ് പ്രതിരോധശൈലി കേന്ദ്രസർക്കാരും , ഇതര സർക്കാരുകളും പഠനവിഷയമാക്കിയ ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കോവിഡ് പ്രതിരോധത്തിൽ സകല വേലിക്കെട്ടുകളും പൊട്ടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ സർക്കാർ പകച്ച് നിൽക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. കൃത്യമായി നടക്കുന്ന ഒരു കാര്യം മുഖ്യ മന്ത്രിയുടെ വീമ്പു പറച്ചിൽ മാത്രമാണ്. രോഗം കൂടിയാലും കുഴപ്പമില്ല മറിച്ച് മരണം കുറവാണ് […]
ചെറുപ്പമാണോ, ആരോഗ്യമുണ്ടോ; എങ്കില്‍ കോവിഡ് വാക്സിന് കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വാക്സിന്‍ കണ്ടുപിടിച്ചാലും, ആരോഗ്യമുള്ള ചെറുപ്പക്കാര്‍, വാക്സിന്‍ ലഭിക്കണമെങ്കില്‍ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെതിരായ വാക്സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള രാജ്യങ്ങള്‍. എന്നാല്‍ വാക്സിന്‍ കണ്ടുപിടിച്ചാലും, ആരോഗ്യമുള്ള ചെറുപ്പക്കാര്‍, വാക്സിന്‍ ലഭിക്കണമെങ്കില്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റ് അസുഖമുള്ളവര്‍ക്കും, പ്രായമുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ലോകാരാഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൌമ്യ സ്വാമിനാഥന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്കായിരിക്കും കോവിഡ് വാക്സിന്‍ ആദ്യം ലഭ്യമാക്കുക. അതിന് ശേഷം ആരോഗ്യപ്രശ്നങ്ങളുള്ള […]
ആത്മഹത്യാചിന്തയുണ്ടായി, ചികിത്സ തേടി.. അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ
വിഷാദരോഗം എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി സനുഷ. ആത്മഹത്യാ ചിന്തയുണ്ടായി. ചിരി നഷ്ടമായി. സൈക്കോളജിസ്റ്റിനെയോ സൈക്യാട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്. എന്നാല്‍ വിഷാദരോഗമുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് സനുഷ ഓര്‍മിപ്പിക്കുന്നു. സനുഷയുടെ വാക്കുകൾ: ഒരുസമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് എന്‍റെ ചിരിയാണ്. കൊറോണയുടെ സമയത്ത് ലോക്ക്ഡൌണ്‍ തുടക്കം എല്ലാംകൊണ്ടും എനിക്ക് ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ എങ്ങനെ ആളുകളോട് പറയുമെന്ന പേടിയായിരുന്നു കുറേക്കാലം. […]
കോവിഡ് രോഗികള്‍ നിരവധി മാനസിക പ്രശ്നങ്ങൾ നേരിടുന്നുവെന്ന് വിദഗ്‍ധര്‍
ഉറക്കക്കുറവ്, വിഷാദം, പേടി തുടങ്ങിയ പ്രശ്നങ്ങളാണ് കാണുന്നത്. കോവിഡ് രോഗികളായ സ്ത്രീകളുടെ മാനസികാരോഗ്യം വളരെ മോശമെന്നും ഡോക്ടർമാർ പറയുന്നു. കോവിഡ് രോഗികൾ ഒന്നിൽ കൂടുതൽ മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി ആരോഗ്യ വിദഗ്‍ധർ. ഉറക്കക്കുറവ്, വിഷാദം, പേടി തുടങ്ങിയ പ്രശ്നങ്ങളാണ് കാണുന്നത്. കോവിഡ് രോഗികളായ സ്ത്രീകളുടെ മാനസികാരോഗ്യം വളരെ മോശമെന്നും ഡോക്ടർമാർ പറയുന്നു. കോവിഡ് 19 മഹാമാരിയെ കുറിച്ചുള്ള പേടി, രോഗം സ്ഥിരീകരിച്ചാൽ അതിലേറെ പേടി. ആളുകൾ ഇപ്പോൾ കടന്നുപോകുന്നത് ഇത്തരം മാനസിക പ്രശ്നങ്ങളിലൂടെയാണ്. കോവിഡ് വരുന്നത് സ്ത്രീകളിലാണെങ്കിൽ […]