ആരോഗ്യ മന്ത്രിയുടെ പരിപാടിയില്‍ സദസ്യരായി എത്താത്തതിന് നഴ്സിങ് വിദ്യാര്‍ഥികൾക്ക് പരിശീലന വിലക്ക്. തലശേരി സഹകരണ നഴ്സിങ് കോളേജിലെ വിദ്യാര്‍ഥികൾക്കാണ് സി.പി.എം നിയന്ത്രണത്തിലുളള തലശേരി സഹകരണ ആശുപത്രി പരിശീലന വിലക്കേര്‍പ്പെടുത്തിയത്. സി.പി.എം നേതൃത്വം നല്കുന്ന സഹകരണ ആശുപത്രി ഫെഡറേഷന്‍റെ കീഴിലാണ് നഴ്സിങ് കോളേജും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് തലശേരി അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടന്നത്.ആരോഗ്യ മന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടക. ചടങ്ങിന് ഒരു മണിക്കൂര്‍ മുന്‍പാണ് സദസ്യരായി വിദ്യാര്‍ഥികളെ അയക്കണമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഓഫീസില്‍ […]
Health
സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും […]
കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ബംഗളൂരുവില്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബംഗളൂരു കോർപറേഷൻ. കേരളത്തിലെ ഉയർന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നിൽ. 72 മണിക്കൂറിന് മുൻപെടുത്ത ആര്‍ ടി – പി.സി.ആര്‍ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവർക്ക് ഇത് സംബന്ധിച്ചു ബംഗളൂരു കോർപറേഷൻ നിർദേശം നൽകി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ പരിശോധനക്ക് വിധേയരായി പരിശോധന ഫലം വരുന്നത് വരെ ക്വോറന്റൈനിൽ കഴിയണമെന്നും ബംഗളൂരു കോർപറേഷൻ വ്യക്തമാക്കി.
4937 പേര്‍ക്ക് കോവിഡ്; 5439 രോഗമുക്തി
കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും […]
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്; 5073 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
കേരളത്തില്‍ ഇന്ന് 4612 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 4612 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍കോട് 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ […]
വിവാദമുയര്‍ന്ന കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു
സംസ്ഥാനത്ത് വിവാദമുയര്‍ന്ന കൊവാക്സിന്‍ വിതരണം ആരംഭിച്ചു. ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് വിതരണം ആരഭിച്ചതിനെ തുടര്‍ന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്. ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ ഇതുവരെ നല്കിയത്. എന്നാല്‍ കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് […]
5281 പേര്‍ക്ക് കോവിഡ്; 5692 രോഗമുക്തി
കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]
ഉഴമലക്കലിലെ വാക്സിന്‍ വിതരണം മുന്‍ഗണനാക്രമം അട്ടിമറിച്ച്; എത്ര പേർക്ക് വാക്സിൻ നൽകിയെന്നതിനും കണക്കില്ല
തിരുവനന്തപുരത്ത് കോവിഡ് വാക്സിനേഷന്‍ മുന്‍ഗണന ക്രമം അട്ടിമറിച്ചു. ഉഴമലക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചട്ടവിരുദ്ധമായി വാക്സിന്‍ നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം തേടി. കൊവിന്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ 37 കേന്ദ്രങ്ങളിലായി 1398 പേര്‍ക്ക് വാക്സിന്‍ നല്കി. എന്നാല്‍ ഉഴമലക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം വാക്സിനേഷന്‍ കേന്ദ്രമായിരുന്നില്ല. ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത കോവിഡ് മുന്നണി പോരാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഉഴമലക്കലില്‍ സൂക്ഷിച്ച വാക്സിനാണ് ചട്ടവിരുദ്ധമായി കുത്തിവെച്ചത്. […]
കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം
കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം. വൈറസ് പരീക്ഷണ ശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘം വ്യക്തമാക്കി. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ആരോപണങ്ങളെ വിദഗ്ദ സംഘം തള്ളി. വൈറസ് മനുഷ്യനിലേക്ക് എത്തിയ വഴി സങ്കീർണമാണെന്നും കൊറോണ വൈറസുകളുടെ സമൃദ്ധ ഉറവിടമായ വവ്വാലുകളിൽ നിന്ന് മറ്റ് ഏതെങ്കിലും മാധ്യമത്തിലൂടെയാവാം ഇവ മനുഷ്യനിലെത്തിയതെന്നു കരുതുന്നതായും […]