സംസ്ഥാനത്ത് കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്. വൈറസ് കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിർദ്ദേശം നൽകി. ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത്.
Health
ഇടുക്കിയിൽ ആന്റിജൻ ടെസ്റ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
ഇടുക്കിയിൽ ആന്റിജൻ ടെസ്റ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം. ഉപയോഗിച്ച നിലയിലുള്ള കൈയുറകൾ, സ്ട്രിപ്പുകൾ, പഞ്ഞി, മരുന്ന് കുപ്പികൾ എന്നിവയാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അകത്തേയ്ക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പതിനേഴ്, പതിനെട്ട് തീയതികളിലാണ് കമ്പംമേട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ കൊവിഡ് പരിശോധന നടത്തിയത്. ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ 199 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ പത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പരിശോധനയ്ക്കുപയോഗിച്ച വസ്തുക്കളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ […]
കൊവിഡ് വ്യാപനം; രാജ്യം നേരിടുന്നത് കടുത്ത ഓക്‌സിജൻ പ്രതിസന്ധി
കൊവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് കടുത്ത ഓക്‌സിജൻ പ്രതിസന്ധി. ഓക്‌സിജൻ ഉത്പാദനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിച്ച രാജ്യമായിരുന്നു ഇന്ത്യ. കഴിഞ്ഞവർഷം 9,300 ൽ അധികം മെട്രിക് ടൺ ഓക്‌സിജൻ കയറ്റുമതി ചെയ്ത ഇന്ത്യക്ക് ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണ്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ 9,294 മെട്രിക് ടൺ ഓക്‌സിജനാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതിൽ അധികവും നൽകിയത് ബംഗ്ലാദേശിനാണ്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണ് കഴിഞ്ഞ വർഷം കയറ്റി അയച്ചതെന്ന് കണക്കുകൾ […]
പാലക്കാട്ട് താത്കാലികമായി നിയമിച്ച 49 ആരോഗ്യ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേ താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പാലക്കാട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ച 49 പേരെയാണ് പിരിച്ചുവിട്ടത്. ഇവരില്‍ ആശുപത്രി ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു വര്‍ഷം മുന്‍പ് നിയമിച്ച താത്കാലിക ജീവനക്കാരെയാണ് അകാരണമായി പിരിച്ചുവിട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ശുചീകരണ തൊഴിലാളികളടക്കം 49 പേര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആറ് മാസത്തേക്ക് ഇവരെ നിലനിര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് പോലും മറികടന്നാണ് ജില്ലയിലെ ആരോഗ്യ വിഭാഗം കൂട്ട പിരിച്ചുവിടല്‍ നടത്തിയതെന്നാണ് […]
രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും
മൂന്ന് ലക്ഷം പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും. രണ്ടര ലക്ഷം പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ട ആദ്യഘട്ടത്തില്‍ മൂന്ന് ലക്ഷത്തിന് മുകളില്‍ പരിശോധന നടന്നിരുന്നു. ഇത് വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പരിശോധന. കൊവിഡ് വ്യാപനം കൂടുതലുള്ള പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനാണ് തീരുമാനം. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. കേരളത്തില്‍ ഇന്നലെ 19,577 പേര്‍ക്ക് കൊവിഡ് […]
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ മുടങ്ങി
തിരുവനന്തപുരത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്‌സിന്‍ മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍. 30ല്‍ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. കോട്ടയത്തും വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണുള്ളത്. 23 കേന്ദ്രങ്ങളും 8 മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും ജില്ലയിലുണ്ട്. കോഴിക്കോടും വാക്‌സിന്‍ ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് […]
കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ച് ചീഫ് സെക്രട്ടറി
സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി കൊവിഡ് കോര്‍കമ്മിറ്റി യോഗം വിളിച്ചു. 11 മണിക്കാണ് യോഗം നടക്കുക. ഉന്നതോദ്യോഗസ്ഥരും കളക്ടര്‍മാരും ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കും. പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതും വാക്‌സിന്‍ വിതരണ സാഹചര്യവും വിലയിരുത്തും. അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്. പല ജില്ലകളിലും ഇന്ന് വിതരണത്തിനുള്ള മതിയായ വാക്‌സിന്‍ ഇല്ല. കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന […]
രാജ്യത്ത് വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍
ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്. 1761 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു. 1,54,761 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ […]
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ രൂക്ഷ ക്ഷാമം
കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. പുതുതായി തുറക്കുന്ന കൊവിഡ് വാര്‍ഡുകളിലേക്കായി ജീവനക്കാരില്ല. വികേന്ദ്രീകൃത ചികിത്സയ്ക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യം. മെഡിക്കല്‍ കോളജിനെ കൊവിഡ് ഇതര ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളെയാണ് നേരിട്ട് ബാധിക്കുന്നത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 9 വാര്‍ഡുകളും 3 ഐസിയുവും ഇതിനകം കൊവിഡിനായി മാറ്റി. കൂടാതെ ഒപികള്‍ 11 മണി വരെ ചുരുക്കി. ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനും മറ്റ് രോഗങ്ങള്‍ക്കുള്ള […]
വാക്‌സിന്‍ നിര്‍മാണം; ഇന്ത്യ 4500 കോടി കൂടി ചെലവഴിക്കും
ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും നല്‍കും. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലേക്കുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിന്‍ ആവശ്യമായതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളുടെ അവലോകന യോഗം ചേരും. വൈകിട്ട് ആറ് മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി യോഗത്തില്‍ […]