എറണാകുളം ജില്ലയില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. അതിനാല്‍ ഐസിയു ബെഡ്ഡുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായ ഐസിയു ബെഡ്ഡുകള്‍ എല്ലാം നിറഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതേസമയം ജില്ലയിലെ 48 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നു. 26.33 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 244 മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 23,437 പേര്‍ക്കാണ്. കൂടുതല്‍ ഡോക്ടര്‍മാരെ […]
Health
എറണാകുളം ജില്ലയിൽ ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു
എറണാകുളം ജില്ലയിൽ ഒന്നര ലക്ഷം ഡോസ് വാക്‌സിൻ എത്തിച്ചു. അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനായാണ് ഒന്നര ലക്ഷം കൊവി ഷീൽഡ് വാക്‌സിൻ എത്തിച്ചത്. ഇതിൽ 50000 ഡോസ് വാക്‌സിൻ ജില്ലയിൽ ഉപയോഗിക്കും. ഇതിലൂടെ താത്കാലികമായെങ്കിലും ജില്ലയിലെ വാക്‌സിൻ വിതരണത്തിലെ തടസം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.https://dbd0364cdae5ac356826784907c769f7.safeframe.googlesyndication.com/safeframe/1-0-38/html/container.html അതേസമയം എറണാകുളം ജില്ലയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കൊളജിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒ.പികളുടെ പ്രവർത്തനം രാവിലെ 9 മണി മുതൽ 11 വരെയായി ക്രമീകരിച്ചു. സന്ദർശകർക്കും […]
മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; 2,104 മരണം
രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,104 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ത്യയിൽ ഇതുവരെ 1,59,30,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,34,54,880 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,84657 പേർ ഇതുവരെ മരിച്ചു. ഇരുപത്തിരണ്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കൊവിഡ് അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ 67,468 പേർക്കാണ് […]
കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി; കേന്ദ്രത്തിന് നോട്ടിസ്
കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണം.ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച്. നാളെ തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂരിയായും നിയമിച്ചു. വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് […]
വയനാട്ടിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി
കൊവിഡ് വ്യാപനം രൂക്ഷമായതോടെ വയനാട് ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആണ് തീരുമാനം.ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. മുത്തങ്ങ, നൂല്‍പുഴ, താളൂര്‍, ബാവലി അതിര്‍ത്തികളില്‍ മുഴുവന്‍ സമയവും കേരള പൊലീസിന്റെ പരിശോധനയുണ്ട്. അതിര്‍ത്തികളിലെ ഇടറോഡുകളിലും ചെറുപാതകളിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ണാടകയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കര്‍ണാടകയിലേക്ക് […]
വാക്‌സിൻ ക്ഷാമം രൂക്ഷം; തിരുവനന്തപുരം ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും
വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും. തിരുവനന്തപുരത്തെ പ്രധാന വാക്‌സിൻ കേന്ദ്രമായ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉൾപ്പെടെ വാക്‌സിനേഷൻ മുടങ്ങുമെന്നാണ് വിവരം. തിരുവനന്തപുരത്ത് ഒൻപത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. ജില്ലയിലെ 179 വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടഞ്ഞ് കിടക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിയത് അറിയാതെ നിരവധി പേരാണ് പലയിടങ്ങളിലും എത്തിയത്. അതേസമയം, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്‌സിനേഷനായി ഇന്നും തിരക്ക് അനുഭവപ്പെട്ടു. സ്‌പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് […]
ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമം; അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗ്; ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി
ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും, കർശനമായ നിർദേശങ്ങൾ നൽകിയും ഡൽഹി ഹൈക്കോടതി. അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി. 480 മെട്രിക് ടൺ ഓക്‌സിജൻ പൊലീസ് സുരക്ഷയോടെ ഡൽഹിയിൽ എത്തിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹർജി നാളെ പരിഗണിക്കാനായി മാറ്റിയത്. സ്വകാര്യ ആശുപത്രി സമർപ്പിച്ച ഹർജിയിലായിരുന്നു അസാധാരണ സിറ്റിംഗ്. ഓക്‌സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ […]
മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണം; ഓഫീസുകളില്‍ 15% ജീവനക്കാര്‍ മാത്രം
കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അടിയന്തര സേവനങ്ങള്‍ അല്ലാത്ത ഓഫീസുകളില്‍ 15% ജീവനക്കാരെ മാത്രമേ… പുതുച്ചേരിയില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡിലും രാജസ്ഥാനിലും ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും. ഗോവയില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് തീവ്ര വ്യാപനമുള്ള ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മരുന്ന്, ഓക്‌സിജന്‍ എന്നിവയുടെ […]
എറണാകുളം മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ അധ്യാപക സംഘടന
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ ജീവനക്കാർ രംഗത്ത്. അധ്യാപക സംഘടനയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്ന് അധ്യാപക സംഘടന ആരോപിച്ചു.പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്നും ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. മെഡിക്കൽ കോളജിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സംവിധാനം വേണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ നേരത്തേയും ജീവനക്കാർ രംഗത്തെത്തിയിരുന്നു.
കൊവിഡ് ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി
സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്. രോഗസാധ്യത കൂടുതലുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈൻലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടുകലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ എട്ടാം […]