Health Kerala

കൊവിഡ്: കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. പ്രതിദിനം നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് […]

Health India

കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകൾ സംഭരിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് കേന്ദ്രം

കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകള്‍ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്രം. മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകള്‍ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിശ്ചിത താപനിലയില്‍ വാക്സിനുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 29,000 ത്തിലധികം കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകള്‍ രണ്ട് മുതല്‍ എട്ട് ഡിഗ്രി […]

Health India

ഡെൽറ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും

ഡെൽറ്റ പ്ലസ് വകഭേദം വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും. ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ പേർക്ക് സ്ഥിരീകരിക്കാനുളള സാധ്യത കണക്കിലെടുത്താണ് വാക്‌സിനുകളുടെ ശേഷി പരിശോധിക്കാൻ ഐസിഎംആർ ഒരുങ്ങുന്നത്. ഡെൽറ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കൊവിഷീൽഡിനും ഡെൽറ്റ പ്ലസിനെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നാല്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും […]

Health Kerala

കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട കടപ്രയിൽ ഇന്ന് മുതൽ വ്യാപക പരിശോധന

കൊവിഡ് ഡെൽറ്റ പ്ലസ് വകദേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിൽ ഇന്നു മുതൽ വ്യപക പരിശോധന. കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ജിനോമിക് പരിശോധനക്ക് അയക്കും. കടപ്ര പഞ്ചായത്തിലെ 14ാം വാർഡിൽ ഇരുപത്തിനാല് മണിക്കൂർ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14ാം വാർഡിൽ നിലവിൽ 18 കൊവിഡ് ബാധിതരാണുള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇന്ന് മുതൽ പഞ്ചായത്തിൽ നിന്ന് കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ശേഖരിച്ച് കൊവിഡിന്റെ പുതിയ വകഭേദങ്ങൾ […]

Health Kerala

കോവിൻ വെബ്‌സൈറ്റിൽ വാക്‌സിൻ സ്ലോട്ട് ലഭിക്കുന്നില്ലേ ? മറ്റൊരു വഴി നിർദേശിച്ച് കേരളാ പൊലീസ്

കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് ലഭിക്കാത്തവർക്ക് പുതിയ വഴി നിർദേശിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. vaccinefind.in വെബ്സൈറ്റിലൂടെയാണ് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. ഒട്ടുമിക്ക വെബ്‌സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ, ഈ വെബ്‌സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ കാണിക്കും. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട് തന്നെ വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും. വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് […]

Health Kerala

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഉത്തരവ്

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള 27 സ്റ്റാഫ് നഴ്‌സുമാരെ പിരിച്ചുവിടാന്‍ ഉത്തരവ്. വൃദ്ധസദനങ്ങളിലും അഗതിമന്ദിരങ്ങളിലും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരണമെന്നാണ് വിശദീകരണം. മള്‍ട്ടിടാസ്‌ക് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്. കൊവിഡ് കാലത്ത് പിരിച്ചുവിടലുകള്‍ പാടില്ലെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് നിര്‍ദേശം നല്‍കുമ്പോള്‍ തന്നെയാണ് സര്‍ക്കാരിന് കീഴില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്.

Health India

രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. 75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. 0.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം.രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ […]

Health

രക്ത ദാനം മഹാദാനം; ഇന്ന് ലോക രക്തദാന ദിനം

ഇന്ന് ജൂൺ 14, ലോക രക്ത ദാന ദിനം. ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2005 മുതൽ എല്ലാ വർഷവും ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ (Give blood and keep the world beating) എന്നതാണ് ഈ വർഷത്തെ സന്ദേശം.റോമിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ […]

Health

ക്യാൻസർ ചികിത്സയിൽ വഴിത്തിരിവ്; ആരോഗ്യകോശങ്ങളെ നശിപ്പിക്കാതെ അർബുദത്തെ തുരത്തുന്ന മരുന്നുമായി ഗവേഷകർ

ലണ്ടൻ: അർബുദ ചികിത്സയിൽ നിർണായക കണ്ടെത്തലുമായി എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ. ആരോഗ്യകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്ന മരുന്നാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ട്രോജൻ ഹോഴ്‌സ് ഡ്രഗ് എന്നാണ് ശാസ്ത്ര ലോകം മരുന്നിനെ വിശേഷിപ്പിക്കുന്നത്. ഒരു ട്രോജൻ കുതിരയെ പോലെ ക്യാൻസർ സെല്ലുകളോട് പൊരുതുമെന്നതു കൊണ്ടാണ് മരുന്നിനെ ട്രോജൻ ഹോഴ്‌സ് ഡ്രഗ് എന്ന് വിളിക്കുന്നത്. നിലവിൽ റേഡിയേഷൻ, കീമോ തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സാ പ്രതിവിധികളാണ് അർബുദത്തിന് സാധാരണഗതിയിൽ നിർദേശിക്കപ്പെടുന്നത്.

Health

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. കോവിഡും പുകവലിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . അത് കൊണ്ട് തന്നെ മഹാമാരിക്കാലത്തെ പുകയില വിരുദ്ധ ദിനത്തിന് പ്രസ്കതി ഏറെ ആണ്. ‘പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’ എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം. ലോകത്ത് ഓരോ വർഷവും എൺപതു ലക്ഷത്തോളം പേർ പുകവലി മൂലമോ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമോ മരിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് . പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത ഏറെയാണെന്ന് […]