Health Kerala

സമ്പർക്ക പട്ടിക കൂടാൻ സാധ്യത; രോഗ ഉറവിടം കണ്ടെത്താൻ ശ്രമിക്കും: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടിക കൂടാൻ സാധ്യതയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താൻ എല്ലാ തരത്തിലും ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചത്. (veena george nipah virus) ഇന്നലെ 188 കോണ്ടാക്ടുകൾ കണ്ടെത്തി. 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ് കൂടുതൽ കോണ്ടാക്ടുകൾ ഉണ്ടാവും. സോഴ്സ് കണ്ടെത്തലും പ്രധാനമാണ്. ഇവ രണ്ടിനും […]

Health Kerala

18 വയസിന് മുകളിലുള്ള 75% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 18 വയസിന് മുകളിലുള്ള 2,15,27,035 പേരാണ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഈ വിഭാഗത്തില്‍ 27.74 ശതമാനം പേര്‍ക്ക് (79,60,935) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.covid vaccination 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇത് യഥാക്രമം 60.81 ശതമാനവും 22.49 ശതമാനവുമാണ്. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,94,87,970 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. വാക്സിനേഷന്‍ യജ്ഞത്തിന്റെ […]

Health India

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ന്യൂസീലൻഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് നിലവിൽ ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. (new variant found coronavirus) ദക്ഷിണാഫ്രിക്കയിൽ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. സി.1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് ഇത്. നിലവിൽ കണ്ടെത്തിയിട്ടുള്ള വാക്സിൻ്റെ ഫലപ്രാപ്തി കുറയ്ക്കുന്ന വകഭേദമാണിത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, […]

Health India

മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊവാക്‌സിന് സൗദിയില്‍ അംഗീകാരമില്ലാത്തതിനാല്‍ മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ അനുമതി വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. രണ്ട് കൊവാക്‌സിന്‍ ഡോസുകള്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് വാക്‌സിനെടുക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതേയുള്ളൂ എന്നും കൃത്യമായ […]

Health Kerala

കൊവിഡ് വ്യാപനം: കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ സംഘം തിരുവനന്തപുരം ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്തും. പതിനൊന്നാം തിയതി  തിരുവനന്തപുരം കളക്ടറുമായും ഉദ്യോഗസ്ഥരുമായും ജില്ലയിലെ സാഹചര്യം ചർച്ച ചെയ്യും. തുടർന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. കേന്ദ്ര സംഘത്തിലെ ഒരു ടീം ഉച്ചയോടെ കാസർഗോഡ് ജില്ലയിലും സന്ദർശനം നടത്തും.  ടിപിആർ ഉയർന്ന് നിൽക്കുന്ന ജില്ലകൾ സന്ദർശിച്ച് ആവശ്യമായ നിർദേശം നൽകിയ ശേഷമാണ് […]

Health India

രാജ്യത്ത് 43,509 പുതിയ കൊവിഡ് കേസുകൾ; കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതെസമയം കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ എത്തുന്നു. എൻ സി ഡി സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണു […]

Health Kerala

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് വിശദീകരണം. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഹൗസ് സർജൻസി കാലാവധി നീട്ടയിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ ഹൗസ് സർജൻമാരുടെ സേവനം മൂലമാണ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നത്. ഇവരുടെ കാലാവധി ഏപ്രിൽ മാസത്തിൽ അവസാനിച്ചിരുന്നു. തുടർന്ന് മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. അടുത്ത […]

Health India

രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കൊവിഡിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്ന് സർവേ റിപ്പോർട്ട്

രാജ്യത്ത് അറുപത്തിയെട്ട് ശതമാനം ജനങ്ങളിൽ കൊവിഡിനെതിരെയുള്ള ആന്റിബോഡി ഉള്ളതായി സെറോ സർവ്വേ റിപ്പോർട്ട്. മൂന്നിലൊന്ന് ജനങ്ങൾ ഇപ്പോഴും കൊവിഡ് ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്ിൽ പറയുന്നു. നാലാമത്തെ ദേശീയ സെറോ സർവ്വേ റിപ്പോർട്ടിലാണ് ഈ വിവരം. ആന്റിബോഡി ആർജിച്ചത് വാക്‌സിനേഷനിലൂടെയോ രോഗബാധയിലൂടെയോ ആവാമെന്ന് റിപ്പോർട്ടിൽ പറയുന്നു. 45നും 60 നും ഇടയിലുള്ളവരിലാണ് കൂടുതൽ പേർ ആന്റിബോഡി ആർജിച്ചത്, 77.6 ശതമാനം. ആറ് വയസിനും ഒൻപത് വയസിനും ഇടയിലുള്ള കുട്ടികളിൽ 57.2 ശതമാനം പേർ ആന്റിബോഡി ആർജിച്ചിട്ടുണ്ട്. പത്തിനും പതിനേഴിനും […]

Health Kerala

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക ബാധിതരുടെ എണ്ണം 37 ആയി. അതേസമയം, സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക . തീവ്ര ഉറവിട […]

Health India

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആര്‍

രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്’. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍, […]