കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം 2052.23 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 401.24 കോടി രൂപയും അനുവദിച്ചു. ആരോഗ്യ മേഖയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്‍പ്പടെയുള്ള രോഗികള്‍ക്ക് വന്ന് ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേക സൗകര്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പടെ ഏര്‍പ്പെടുത്തും. […]
Health
പാഴ്‌സല്‍ ഭക്ഷണത്തിന് സ്റ്റിക്കര്‍ നിര്‍ബന്ധം: 791 സ്ഥാപനങ്ങൾ പരിശോധിച്ചു,114 സ്ഥാപനങ്ങള്‍ക്ക് പിഴ, 6 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു
ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 791 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി.120 സ്ഥാപനങ്ങള്‍ക്ക് […]
150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത് […]
ആരോഗ്യരംഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ; വീണാ ജോർജ്
ആരോഗ്യ രംഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98 മത് ദേശീയ സമ്മേളനത്തിലെ തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു.സംസ്ഥാനത്ത് നിപ്പയും, ആഗോളതലത്തിലുള്ള കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയായി. അതിന് സംസ്ഥാന സർക്കാരിനോടൊപ്പം നിന്ന ഐഎംഎ […]
സംസ്ഥാനത്ത് ആദ്യമായി എസ്എടിയില്‍ ജനറ്റിക്സ് വിഭാഗം; അപൂര്‍വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതും എസ്എടിയിലാണ്. ഭാവിയില്‍ […]
സംസ്ഥാനത്ത് JN വൺ ഉപവകഭേദം സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രം: പ്രതിപക്ഷനേതാവ് രാഷ്ട്രീയവൽക്കരിക്കുന്നു; വീണാ ജോർജ്
സംസ്ഥാനത്ത് JN വൺ ഉപവകഭേദം സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി. കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമാണ്. ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു . മരിച്ച പത്ത് പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് ഉൾപ്പെടെ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. […]
കേരളത്തിൽ പിടിമുറുക്കിയ JN.1; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തിൽ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ 1492 കൊവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകൾ. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളിൽ 298 കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം മാത്രം 9 പേരാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വില്ലനായി JN.1 നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ […]
ഡിജിറ്റല്‍ ഹെല്‍ത്ത്: ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി
ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം […]
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതൽ ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നറിയപ്പെടും; കേന്ദ്രനിര്‍ദേശം
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേരു മാറ്റണമെന്ന് കേന്ദ്ര സർക്കാർ. ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ നിർദേശം. ആയുഷ്മാൻ ഭാരതിന് കീഴിൽ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇനി മുതൽ ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നറിയപ്പെടുക. ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും നൽകണം. ഡിസംബർ അവസാനത്തോടെ പേരു മാറ്റം പൂർത്തിയാക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.സ്വന്തം കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ഫ്ലക്സ് ബോർഡിൽ പേര് […]
ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; വീണാ ജോര്‍ജ്
കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്ക്വാഡുകള്‍ 1287 ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. […]