HEAD LINES Kerala

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്

കാസര്‍ഗോഡ് കുമ്പളയില്‍ കാര്‍ മറിഞ്ഞ് അപകടം. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് വിദ്യാര്‍ത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

HEAD LINES Sports

വിദേശത്ത് പോലും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് ഇഷ്ടം; പ്രഗ്നാനന്ദയുടെ ചെസ്സ് യാത്രയിലെ “അമ്മയുടെ കൈപ്പുണ്യം”!!

ഫിഡെ ചെസ് ലോകകപ്പിൽനോർവേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റ് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്നാന്ദ എന്നാൽ ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ തോൽവി നേരിട്ടു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്. ക്വര്‍ട്ടർ മത്സരത്തിലെ വിജയത്തിന് ശേഷം പ്രഗ്നാനന്ദ നൽകിയ അഭിമുഖവും ആർക്കും പെട്ടെന്ന് മറക്കാൻ സാധിക്കില്ല. മാധ്യമങ്ങളുടെ മൈക്കിന് മുമ്പില്‍ നിന്ന് മറുപടി നല്‍കുന്ന പ്രഗ്നാന്ദയക്ക് സമീപം മകന്‍റെ […]

HEAD LINES Kerala

താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസ്; മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം

താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിലെ മുഴുവൻ കേസ് ഡയറിയും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിർദേശം. കേസ് ഡയറിയോടൊപ്പം അന്വേഷണ പുരോഗതി വിശദീകരിക്കുന്ന റിപ്പോർട്ടും സെപ്റ്റംബർ ഏഴിന് മുൻപായി ഹാജരാക്കാൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിയോട് നിർദേശിച്ചു. (tanur custody murder court) ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാൽ സർക്കാർ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും […]

HEAD LINES Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം

കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം വന്നത്. വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകി. കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് കഴിഞ്ഞ ദിവസം മുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങൾ ആദ്യ ദിവസം കിറ്റിൽ ഉണ്ടായിരുന്നില്ല. കിറ്റിൽ ഇല്ലാത്തത്. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. […]

HEAD LINES Kerala

പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല; ഗ്രോ വാസു ജയിലിൽ തുടരും

മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിലാണ് 94കാരനായ ഗ്രോ വാസു ജയിലിൽ കഴിയുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല. (grow vasu remain jail) ഇതേ തുടർന്നാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിൽ കഴിയുകയാണ്. കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയിൽ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും […]

HEAD LINES National Technology

അകലെ നിന്ന് കാണുന്നത് പോലെയല്ല; ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത്

ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( Chandrayaan 3 Lander Shares Its First Video From Moon Surface ) ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡറിൽ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവർ ഇന്നലെ പര്യവേഷണം ആരംഭിച്ചു. റോവർ മൊബിലിറ്റി പ്രവർത്തനങ്ങളും തുടങ്ങി. ലാൻഡർ മൊഡ്യൂൾ […]

HEAD LINES India

ഭാരിച്ച ഉത്തരവാദിത്തം മാത്രമല്ല, ലഭിക്കുക വൻ ആനുകൂല്യങ്ങളും ! ISRO ലെ ജീവനക്കാർ പറയുന്നു…

ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ ലാൻഡിംഗിന് പിന്നാലെ വിജയാഹ്ലാദത്തിൽ പരസ്പരം ആലിംഗനം ചെയ്യുകയും കൈയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഇസ്രോ ജീവനക്കാരെയാണ് ടെലിവിഷനിലൂടെ നാം കണ്ടത്. ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം പൂണ്ടത് ഇസ്രോയിലെ ജീവിതത്തെ കുറിച്ചാണ്. ISRO ലെ തൊഴിൽ ജീവിതം എങ്ങനെയാകും, അന്തരീക്ഷം എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ക്വോറയിലൂടെയും മറ്റും ഉയർന്നത്. അതിന് ISRO ലെ പല ജീവനക്കാരും മറുപടിയുമായി രംഗത്തെത്തി. ( What is it like to work […]

HEAD LINES Kerala

‘മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്?’; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ ഉന്നയിക്കുന്നത്. പുതുപ്പള്ളിയിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങൾ. വീണാ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഏഴുമാസമായി മുഖ്യമന്ത്രി മൗനത്തിലാണ്. എ.ഐ ക്യാമറ ഇടപാടില്‍, കെ–ഫോണ്‍ അഴിമതിയില്‍ കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണ […]

HEAD LINES Kerala

കശുവണ്ടി, പായസം മിക്‌സ് ലഭ്യമല്ല; സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം പാളി

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റ് ജില്ലകളിൽ നാളെ മാത്രമേ വിതരണം തുടങ്ങുകയുള്ളു. കശുവണ്ടി, പായസം മിക്‌സ് എന്നിവ എത്തിയിട്ടില്ല.(Onamkit Supply in the State has Fallen) കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങളാണ് കിറ്റിൽ ഇല്ലാത്തത്. ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം […]

HEAD LINES Kerala

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പള്ളിയിലെ പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. അതേ ദിവസം വൈകിട്ട് 5.30ന് അയര്‍ക്കുന്നത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ആഗസ്റ്റ് 30ന് ശേഷം മുഖ്യമന്ത്രി മണ്ഡലത്തില്‍ വീണ്ടും എത്തിയേക്കും. ആവേശോജ്ജ്വലമായ പ്രചാരണമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. മന്ത്രി വി എന്‍ വാസവന്‍റെ മേല്‍നോട്ടത്തിലാണ് പ്രചാരണ പരിപാടികള്‍. മന്ത്രിമാരും ജനപ്രതിനിധികളും ജെയ്ക് സി തോമസിനു വേണ്ടി […]