HEAD LINES National

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ മരിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേർ മരിച്ചു .ഏഴു പേർക്ക് പരുക്കേറ്റു. ബിഷ്ണുപൂർ- ചുരാചന്ദ്പുർ അതിർത്തിയിൽ രണ്ട് ഇടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.(Firing in Manipur two People Died) സമാധാനം പുന:സ്ഥാപിച്ചുവെന്ന് കേന്ദ്രവും സംസ്ഥാന സർക്കാരും പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ […]

HEAD LINES World

റഷ്യക്ക് നേരെ ഡ്രോൺ ആക്രമണം; 4 വിമാനങ്ങൾ കത്തിനശിച്ചു

റഷ്യക്ക് മേനേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും റിപ്പോർട്ട് ചെയ്തു. നാല് വിമാനങ്ങൾ കത്തി നശിച്ചു.(Drone Attack hits pskov Airport in North East Russia) അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റഷ്യയുടെ അവകാശവാദം.സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. യുക്രൈയ്നിൽ നിന്ന് 600 […]

HEAD LINES India National

ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ്; മോദി പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.(china has encroached on our land pm should speak) താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം . ജി20 ഉച്ചകോടിക്കായി ചൈനീസ് […]

Gulf HEAD LINES

ദുബായ് ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലി; ഓണസദ്യയുടെ ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയിൽ അവധിയാഘോഷിക്കുന്ന ശൈഖ് ഹംദാൻ നാക്കിലയിൽ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇൻസറ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.(Sheikh Hamdan posts photo of Onam Sadhya) ഇപ്പോള്‍ യുകെയിലെ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു. ഇൻസ്റ്റഗ്രമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്സുള്ള ഭരണാധികാരിയാണ് ദുബായ് […]

HEAD LINES Kerala

സൈബർ അക്രമണങ്ങളിൽ പതറാതെ അച്ചു ഉമ്മൻ; ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ വൻവർധനവ്

സൈബർ ഇടങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം അച്ചു ഉമ്മനാണ്. ചൂട് പിടിച്ച പുതുപ്പള്ളി ചർച്ചകൾക്കിടയിൽ മത്സാരാർത്ഥി ചാണ്ടി ഉമ്മനല്ല, സഹോദരി അച്ചു ഉമ്മനിലേക്കാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. സഹോദരൻ ഇലക്ഷൻ രംഗത്തേക്ക് എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയ അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം പേജ് ചർച്ചയാക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലല്ല, അച്ചു ഉമ്മന്റെ ഫാഷനും സ്റ്റൈലിഷ് ലുക്കുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായത്. (Achu Oommen with a huge increase in Instagram followers) ചിലർ ഇതിനെ എതിർത്തതോടെ […]

HEAD LINES Kerala

മിന്നൽ വേഗത്തിൽ കിറ്റ് വിതരണം, നാല് ലക്ഷം കിറ്റുകൾ വിതരണം ചെയ്തു 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. നാല് ലക്ഷം  പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി രണ്ട് ലക്ഷത്തോളം പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഇപോസ് മെഷീൻ പണി മുടക്കിയതും കിറ്റിലെ സാധനങ്ങൾ ലഭിക്കാത്തതിനെ തുടർന്നും ഇന്നലെ കിറ്റ് വിതരണം മുടങ്ങിയിരുന്നു. എന്നാൽ ഇന്ന് എല്ലാ ജില്ലകളിലും റേഷൻ വിതരണത്തിൽ പുരോഗതിയുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഒട്ടുമിക്ക കടകളിലും കിറ്റ് പൂർണമായി എത്തി. ഇനിയും കിറ്റ് വാങ്ങാത്തവരെ, […]

HEAD LINES

‘എല്ലാവർക്കും ഓണാശംസകൾ’; കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് മക്ഗ്രാത്ത്

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ആസ്ട്രേലിയൻ പേസ് ബൗളർ ഗ്ലെൻ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് പരമ്പരാഗത കേരളീയ വേഷത്തിലെത്തിയായിരുന്നു മക്ഗ്രാത്തിന്റെ ഓണാശംസ. ‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികളും ഈ വലിയ ഉത്സവം ആഘോഷിക്കുന്നു. എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’ -കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വിഡിയോയിൽ മക്ഗ്രാത്ത് പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും എം.ആർ.എഫ് പേസ് ഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്പിൽ പങ്കെടുക്കാനായി മക്ഗ്രാത്ത് എത്തിയിരുന്നു. […]

HEAD LINES National

‘ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല, ഗുണ്ടകള്‍ വാണ സ്ഥലത്ത് ജനം നിർഭയം സഞ്ചരിക്കുന്നു’; നരേന്ദ്രമോദി

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടകള്‍ വാണ സ്ഥലത്ത് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഭയമില്ല. നിയമവാഴ്ച ഉറപ്പാക്കിയെന്നും വികസനത്തിന്റെ പുതിയ ഉയരങ്ങളിലാണ് സംസ്ഥാനമെന്നും മോദി അവകാശപ്പെട്ടു.(Narendra modi praises uttarpradesh) ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്നാൽ ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം […]

HEAD LINES

ബിഹാറിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി; ‘ഇന്ത്യ’ സഖ്യത്തിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല

പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല. ബിഹാറിൽ മത്സരിക്കുമെന്ന മുൻ നിലപാടിൽ ആം ആദ്മി പാർട്ടി ഉറച്ചുനിൽക്കുകയാണ്. ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങൾ‌ തങ്ങൾക്ക് അനുകൂലമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ അവകാശവാദം. എന്നാൽ ആം ആദ്മിയുടെ നീക്കം ബിജെപിയെ സഹായിക്കുന്നത് ആയി മാറുമെന്നാണ് ആർജെഡി, ജെഡിയു മുതലായ പാർട്ടികളുടെ അഭിപ്രായം. (Another jolt to ‘INDIA’ ? AAP to contest Bihar polls) എഎപി ജനറൽ സെക്രട്ടറി സന്ദീപ് പതക് ഡൽഹിയിൽ ബിഹാർ യൂണിറ്റ് നേതാക്കളുടെ […]

HEAD LINES Kerala

‘റോഡുകളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുന്നു’; മോട്ടോർ വാഹന വകുപ്പ്

കേരളത്തിലെ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുകയാണ് അറിയിച്ച് മോട്ടോർ വാഹന വകുപ്പ്. നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി ഇലക്ടിക് വാഹനങ്ങളുടെ നിരവധി മോഡലുകൾ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സർക്കാർ നികുതിയിളവുൾപ്പെടെ നൽകിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക്ക് വാഹനങ്ങളിലോടടുപ്പിച്ചു.(Electric Vehicles Number crosses one lakh in road) ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാൻ കാരണമായി. 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ […]