സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിടാനാണ് തീരുമാനം. ( ration shops to be closed today ) കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക വേദന പാക്കേജ് പരിഷ്കരിക്കുക ഈ പോസ് യന്ത്രത്തിന്റെ തകരാറുകൾ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലൈസൻസ് കാലോചിതമായ വർദ്ധന വരുത്തണമെന്നും സെയിൽസ്മാനെ വേദന പാക്കേജിൽ ഉൾപ്പെടുത്തണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നു. എന്നാൽ സമരം […]
HEAD LINES
പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്; സിപിഐഎമ്മിന്റെ തകർച്ചയുടെ തുടക്കം; വി ഡി സതീശൻ
പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഐഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിത്.സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.(V D Satheeshan about Puthuppally Byelection) ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും.എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി.മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു.കേരളത്തിന്‍റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി.പ്രചരണ സമയത്ത് […]
250 കോടിയുടെ അഴിമതി; ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ
ടിഡിപി അധ്യക്ഷനും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്‌തത് ഇന്ന് പുലർച്ചെ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. അറസ്റ്റ് 250 കോടിയുടെ അഴിമതി കേസിലാണ്.അറസ്റ്റിനെ പറ്റി അറിയില്ലെന്നാണ് ചന്ദ്രബാബു നായിഡു അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.(tdp leaader n chandrababu naidu arrested) ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. മാനവ വിഭവ ശേഷി വികസനവുമായി […]
കേസ് പിൻവലിക്കണം; മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മക്ക് പൊലീസ് ഭീഷണി
മോഷണക്കേസിൽ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മയ്ക്ക് പൊലീസിന്റെ ഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്ന് സഹോദരൻ വ്യക്തമാക്കി. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് സഹോദരന്‍ പറയുന്നു. ഡിജിപിക്ക് പരാതി നൽകി സഹോദരൻ.(kerala police threatening bharathiyamma palakkad) എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ആരോപണം തള്ളി. കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയത് ഭാരതിയമ്മയുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം. തന്നെ അകാരണമായി അറസ്റ്റ് ചെയ്ത് കോടതി കയറ്റിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും […]
യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിന് എതിരാളിയായി ഡാനി മെദ്‌വദേവ്
യു എസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ റഷ്യൻ താരം ഡാനി മെദ്‍വദേവ് ഫൈനലിൽ. ലോക ഒന്നാം നമ്പർ താരം കർലോസ് അൽക്കാരസിനെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവിൻ്റെ ഫൈനൽ പ്രവേശനം. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ മെദ്‍വദേവ് നൊവാക്ക് ജോക്കോവിച്ചിനെ നേരിടും. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, […]
താനൂർ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ
താനൂർ കസ്റ്റഡി മരണം സിബിഐ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ട്വന്റിഫോറിനോട് പറഞ്ഞു. താനൂർ കസ്റ്റഡി മരണ കേസ് ഒരാഴ്ചക്കകം ഏറ്റെടുക്കാൻ ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. (tanur tamir jifri brother) സിബിഐ അന്വേഷിച്ചാലെ കേസിൽ എന്തെങ്കിലും തുമ്പ് ഉണ്ടാകൂ. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് […]
ഒരു ഗ്രൂപ്പിലുമില്ല, പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ
താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. (chandy oommen puthuppally development) അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി അത് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ട് അതെത്ര പ്രാക്ടിക്കലാണെന്നറിയില്ല. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കണം. അതിന് സർക്കാരിൻ്റെ പിന്തുണ […]
തെരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടായി; സർക്കാരിനെതിരായ താക്കീതായി കണക്കാക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ
യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ സഹതാപം വിജയത്തിനടിസ്ഥാനമായിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയിൽ മാറ്റം സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (mv govindan puthuppally election) തെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിർത്താനായി. തെരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ […]
53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടി, പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രം: അച്ചു
കോട്ടയം : പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ […]
‘പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; കൈയെത്തും ദൂരത്ത് ഞാൻ ഉണ്ടാകും’; ചാണ്ടി ഉമ്മൻ
ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ ഭംഗം വരുത്തില്ല.ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ചു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.(Chandy oommen about puthuppally win) ജനങ്ങളുടെ വിശ്വാസത്തിന് ഞാൻ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പയുടെ വികസന തുടർച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാൻ ഉണ്ടാകും. […]