HEAD LINES Kerala

നിപ സംശയം, ആരോഗ്യ മന്ത്രി കോഴിക്കോട്ടേയ്ക്ക്, സ്ഥിതിഗതികൾ വിലയിരുത്തും

നിപ സംശയം ആരോഗ്യ മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ക‍ഴിഞ്ഞ ദിവസം പനി ബാധിച്ച് അസ്വാഭികമായി കോ‍ഴിക്കോട് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ജില്ലയില്‍ വീണ്ടും നിപ ബാധയുണ്ടോയെന്ന സംശയം ഉയര്‍ത്തിരിക്കുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ജില്ലയിലേക്ക് തിരിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഉന്നതല യോഗം ചേരും.(Nipah veena george off to kozhikode) നിപ എന്നത് സംശയം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. ചികിത്സയിലുള്ളവരുടെ ശ്രവ പരിശോധനയുടെ ഫലം ഇന്ന് […]

HEAD LINES Kerala

‘തത്വമസി’ ; ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍

തന്‍റെ ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍ എംഎൽഎ . ശബരിമല ശ്രീകോവിലിലെ ‘തത്വമസി’യുടെ ചിത്രമാണ് ചാണ്ടി ഉമ്മന്‍ പങ്കുവച്ചിരിക്കുന്നത്. പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌.(chandy oommen facebook cover photo) 37,719 വോട്ടുകളുടെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം. നിയമസഭയിൽ രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു […]

HEAD LINES Kerala

നിപ സംശയം; ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരം, യുവാവിന്റെ നില തൃപ്തികരം

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോ എ.എസ് അനൂപ് കുമാർ. നിപ സംശയമുള്ള നാല് പേർ ചികിത്സയിലാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് നിലവിലെ രോഗലക്ഷണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. 2018ൽ തലച്ചോറിനെ ബാധിച്ച രോഗം ഇത്തവണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പനിയും ശ്വാസതടസവും ഉള്ളവർ നിരീക്ഷണത്തിൽ പോകണം. ചുമയും മൂക്കൊലിപ്പുമാണ് പ്രധാന ലക്ഷണമെന്നും രോഗലക്ഷണമുള്ളവർ ചികിത്സ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പർക്ക പട്ടിക തയാറാക്കുമെന്നും ഡോ എ.എസ് അനൂപ് കുമാർ […]

HEAD LINES Kerala

മുഖ്യമന്ത്രി ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം; നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പാണെന്നും വിശ്വാസ്യത ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ വി.എസ് ഉൾപ്പെടെയുള്ളവർ ഹീനമായി ഉമ്മൻചാണ്ടിയെ വ്യക്തിഹത്യ നടത്തിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പച്ചക്കള്ളങ്ങളുടെ ഗോപുരങ്ങളിൽ ഇരുന്നാണ് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞത്. മുഴുവൻ ആരോപണങ്ങളും വസ്തുതാ വിരുദ്ധമാണെന്ന് സിബിഐ തന്നെ പറയുന്നു. വ്യാജ കത്തുകളുടെ പേരിൽ സത്യ സന്ധനായ പൊതുപ്രവർത്തകനെ വേട്ടയാടിയവർ മാപ്പ് പറയണം. സോളാർ കേസ് രാഷ്ട്രീയ ദുരന്തമാണ്. നിരപരാധി […]

HEAD LINES Sports

യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം

സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 24–ാം ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർ‍ഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി. യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു […]

HEAD LINES Kerala

‘ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു’; മാസപ്പടി വിവാദം സഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം നിയമസഭയിൽ വീണ്ടും ഉയർത്തി മാത്യു കുഴൽനാടൻ എംഎൽഎ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് സിപിഐഎം കാവൽ നിൽക്കുന്നുവെന്ന് വിമർശനം. ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കിടുങ്ങിപ്പോയിയെന്നും പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മാത്യു കുഴൽനാടൻ. മാസപ്പടി വിവാദം സഭയിൽ ആദ്യം ഉന്നയിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു പ്രസംഗത്തെ തടസ്സപ്പെടുത്തി. കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കാവൽ നിൽക്കുന്ന നിലയിലേക്ക് CPIM അധഃപതിച്ചിരിക്കുന്നു. തീവെട്ടിക്കൊള്ളയ്ക്ക് കുടപിടിക്കുന്ന പാർട്ടിയായി CPIM. അനധികൃതമായി […]

HEAD LINES Kerala

ദൈവനാമത്തിൽ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎൽഎ

പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നൽകി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. ഫോട്ടോ സെഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി. ( chandy oommen swearing in ceremony ) ഇന്ന് പുനരാരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താൽക്കാലികമായി സഭ […]

HEAD LINES Kerala

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് എ സി മൊയ്തീൻ ഹാജരാവുക. തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ഇഡി എസി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. ( karuvannur ac moideen mla ed notice ) പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്ന നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് എസി മൊയ്തീൻ എംഎൽഎ ഇഡിക്ക് മുമ്പിൽ ഹാജരാകുന്നത്. നേരത്തെ ഓഗസ്റ്റ് 31നും സെപ്തംബർ 4നും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് […]

HEAD LINES National

‘ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ, രാഹുൽ തന്റെ പേരിലെ ഗാന്ധി ഒഴിവാക്കണം’; ഹിമന്ത ശർമ്മ

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘ഗാന്ധി’ എന്നത് കുടുംബ പേരായി തട്ടിയെടുത്തതാണ് കോൺഗ്രസ് നടത്തിയ ആദ്യ അഴിമതി. അഴിമതിയിൽ മുങ്ങി നിൽക്കുന്നവരാണ് രാഹുൽ ഗാന്ധിയും കുടുംബവും. രാഹുൽ തന്റെ പേരിലെ ‘ഗാന്ധി’ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുവാഹത്തിയിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ഗാന്ധി’ കുടുംബം സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഗാന്ധി പദവി തട്ടിയെടുത്തതാണ് ആദ്യ […]

HEAD LINES Kerala

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ഹർജിയിൽ ഗവർണർക്ക് സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഹർജിയിൽ ഒന്നാം എതിർകക്ഷിയാണ് ഗവർണർ. ഗവർണറെ കൂടാതെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ […]