HEAD LINES Kerala

ആലുവ കൊലപാതകം; ജേഷ്ഠൻ വെടിവച്ചുകൊന്ന പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ

എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റെ എയർഗൺ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോൾസനെ വെടിവച്ചതെന്ന് അയൽവാസികൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ […]

HEAD LINES Kerala

ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി

എറണാകുളം ആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊലപ്പെടുത്തി. ആലുവ സ്വദേശി പോൾസൻ ആണ് വെടിയേറ്റ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഹൈക്കോടതി ജീവനക്കാരനാണ്. ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് […]

HEAD LINES Kerala

‘ടൂറിസം വകുപ്പിന് കായംകുളത്തോട് അവഗണന, മന്ത്രി പി എ മുഹമ്മദ് റിയാസിനെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ല’;വിമര്‍ശിച്ച് സിപിഐഎം എംഎല്‍എ യു പ്രതിഭ

സംസ്ഥാന ടൂറിസം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. ടൂറിസം വകുപ്പ് കായംകുളത്തോട് കടുത്ത അവഗണന കാണിക്കുന്നുവെന്നാണ് യു പ്രതിഭയുടെ വിമര്‍ശനം. വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും ഒരു പൊതുപരിപാടിയ്ക്കിടെ യു പ്രതിഭ കുറ്റപ്പെടുത്തി. ടൂറിസം ഭൂപടത്തില്‍ കായംകുളം ഇല്ലേയെന്ന് തനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ടെന്നും എംഎല്‍എ തുറന്നടിച്ചിരുന്നു. (U prathibha mla criticizes tourism department and p a Muhammed riyas) ടൂറിസം എന്നാല്‍ […]

HEAD LINES Kerala

നായക്കാവലിലെ കഞ്ചാവ് കച്ചവടം; പ്രതി റോബിന്‍ ജോര്‍ജ് പിടിയില്‍

കോട്ടയത്ത് നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്‍ ജോര്‍ജ് പൊലീസ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് റോബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസില്‍ നിന്നും രക്ഷപ്പെട്ട് അഞ്ചാം ദിവസമാണ് റോബിനെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ നാല് ദിവസമായി റോബിനായി പൊലീസ് കേരളത്തിന് അകത്തും പുറത്തും വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. റോബിന്റെ സുഹൃത്ത് ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളെ കണ്ടെത്തുന്നതിന് പൊലീസിനെ സഹായിച്ചത്. (Cannabis trade at dog training center Accused […]

HEAD LINES National

ആംബുലൻസ് കിട്ടാനില്ല, റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ഒഡീഷയിലെ ബൊലാൻഗിർ ജില്ലയിലാണ് സംഭവം. ആംബുലൻസ് കിട്ടാതായതോടെ യുവതി പെരുവഴിയിൽ വെച്ച് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു. ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ സബർ എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ആംബുലൻസ് കിട്ടാതെ വന്നതോടെ യുവതിയെ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ ബിന്ദിയയുടെ പ്രസവവേദന രൂക്ഷമായി. ഇതേത്തുടർന്നാണ് യുവതി റോഡരികിൽ പ്രസവിക്കാൻ നിർബന്ധിതയായത്. മറ്റൊരു […]

HEAD LINES Kerala

ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു; ആരെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണത്തിൽ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിയുടെ ഓഫീസ് തന്നെ അന്വേഷണം ആവശ്യപ്പെട്ടു. (mv govindan on complaint against veena george office) കൃത്യമായ അന്വേഷണം നടക്കും.മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. അതില്‍ പാര്‍ട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തില്‍ അവ്യക്തത ഇല്ല. എന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെ. തെളിവുകള്‍ മാധ്യമങ്ങള്‍ അല്ല, പൊലീസ് […]

HEAD LINES Kerala

അഖിൽ സജീവ് മുൻപും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി; അന്ന് പറ്റിച്ചത് അഭിഭാഷകനെ

മന്ത്രി വീണാ ജോർജിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അഖിൽ സജീവ് മുൻപും ജോലി വാഗ്ദാനം ചെയ്ത് തടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ശ്രീകാന്തിനെയാണ് അന്ന് പറ്റിച്ചത്. നോർക്ക റൂട്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാളിൽ നിന്ന് 5 ലക്ഷം രൂപയാണ് വാങ്ങിയത്. CITU ഓഫീസ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് അഭിഭാഷകനെ പറ്റിച്ചത്. പാർട്ടി നിർദേശം നൽകിയതോടെ 4 വർഷത്തിന് ശേഷം പണം തിരികെ നൽകുകയായിരുന്നു. ജയകുമാർ വള്ളിക്കോട് എന്ന നേതാവിനെ കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. […]

HEAD LINES Kerala

തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അംഗത്വം പുതുക്കിയില്ല; അഖിൽ സജീവിനെ തള്ളി സിപിഐഎം

ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെ തള്ളി സിപിഐഎം. തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അഖിൽ സജീവിന്റെ അംഗത്വം പുതുക്കിയില്ല. അഖിൽ ഒളിവില്ലെന്നും കോന്നി ഏരിയ കമ്മിറ്റി അംഗം ആർ മോഹനൻ നായർ പറഞ്ഞു. ഒരു തരത്തിലുള്ള പാർട്ടി സംരക്ഷണവും അഖിൽ സജീവിന് ലഭിക്കില്ല.(cpim against akhil sajeev) സജീവമായ പാർട്ടി പ്രവർത്തകനല്ല. വർഷങ്ങൾക്ക് മുമ്പേ അഖിൽ സജീവിനെ നീക്കിയിരുന്നു. ഒരു ഘട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും ആർ […]

HEAD LINES Kerala

‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ CPIM നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും പ്രതിപക്ഷ നേതാവ്. പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തെരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാത്രത്തിലാകെ […]

HEAD LINES Kerala

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ( yellow alert in 9 districts ) മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. നാളെയും മറ്റന്നാളും കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തി. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തമിഴ്‌നാട് തീരത്തിനും മുകളിൽ […]