HEAD LINES Kerala

‘ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’; മുഖ്യമന്ത്രി

നിയമനത്തട്ടിപ്പ് വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു. സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചുവയ്ക്കാനില്ല. (Pinarayi Vijayan on allegations against veena george) കേരളത്തെ എങ്ങനെയും ആക്ഷേപിക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴ ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 […]

HEAD LINES World

ഇസ്രയേൽ-ഹമാസ് ആക്രമണം; അമേരിക്കയിൽ 11 പൗരന്മാർ കൊല്ലപ്പെട്ടെന്ന് ജോ ബൈഡൻ

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.(Jo Biden says 11 us citizens killed in hamas attack) സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻ‌ഗണനയെന്ന് ബൈഡൻ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും […]

HEAD LINES Kerala World

‘പാലസ്‌തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണം’; ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; സിപിഐഎം

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.(cpim on israel-palestine conflict) പാലസ്‌തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സാധാരണ പൗരന്മാരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത്‌ മാറിയിട്ടുണ്ട്‌. നിരവധി ജീവനുകൾ ഇതിന്റെ ഭാഗമായി നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകൾ ഇനിയും തുടരുന്നത്‌ നിരപരാധികളുടെ ജീവൻ കൂടുതൽ നഷ്ടപ്പെടുന്നതിന്‌ മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രയേൽ- പാലസ്‌തീൻ ഭൂപ്രദേശങ്ങൾ വ്യാപകമായി […]

HEAD LINES Kerala

കേസ് മാറ്റിവച്ചത് 34 തവണ; എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുക മൂന്നംഗ ബെഞ്ച്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.(supreme court hearing in snc lavalin case today 2017ല്‍ സുപ്രിം കോടതിയിലെത്തിയ കേസ് ആറ് […]

HEAD LINES World

ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു; ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടർന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.(Israel-Hamas war death upto 1600) ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നി രാജ്യങ്ങൾ രംഗത്തെത്തി. ഏറ്റുമുട്ടലിൽ 11 അമേരിക്കൻ പൗരമാർ കൊല്ലപ്പെട്ടെന്ന് ജോബൈഡൻ വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ […]

HEAD LINES Kerala

നിയമന തട്ടിപ്പ് ആരോപണം, വൻ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഹരിദാസനെ ചോദ്യം ചെയ്യുന്നത് തുടരും

നിയമന തട്ടിപ്പ് ആരോപണം, വൻ ഗൂഢാലോചന സംശയിച്ച് പൊലീസ്. തട്ടിപ്പുകാർ വഴി ജോലിക്ക് ശ്രമിച്ചു. ഗൂഢാലോചനയുടെ ആദ്യ ഘട്ടം ഹരിദാസിനില്ല. അഖിൽ സജീവുമായി നേരിട്ട് ബന്ധമില്ല. പരിചയം ബാസിതിനെയും ലെനിനെയുമാണ്. ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ ഗൂഢാലോചനയിൽ പങ്കാളി ആയതാകാമെന്ന് സംശയം. കെ ബാസിതിനെ പ്രതിചേർത്തേക്കും. (questioning of haridas will continue today) ഹരിദാസനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഹരിദാസിനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ […]

Gulf HEAD LINES

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായി

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സസൗദി അറേബ്യയും തമ്മിൽ ധാരണയായി .യു.എൻ കാലാവസ്ഥ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജമന്ത്രി രാജ്കുമാർ സിങ്ങും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.(India saudi sign mou for electrical interconnection) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 […]

HEAD LINES National

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.(Election commission announced poll schedule of five states) ഛത്തിസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബർ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്​ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. മധ്യപ്രദേശിൽ […]

HEAD LINES Kerala

നിയമന കോഴ ആരോപണത്തില്‍ ഒന്നും ഓർമ്മയില്ലെന്ന് പരാതിക്കാരന്‍ ഹരിദാസ്, പണം വാങ്ങിയ ആളെ ഓർമ്മയില്ലെന്നും മൊഴി

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസ്. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ ഇന്ന് പൊലീസിന് നല്‍കിയ മൊഴി. (Haridas on bribery allegation against veena george’s office) പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ഉടൻ […]

HEAD LINES Kerala

അപ്രതീക്ഷിത ആക്രമണത്തില്‍ ഞെട്ടി ഇസ്രയേലില്‍ പരുക്കേറ്റ മലയാളി നഴ്‌സിന്റെ കുടുംബം; മകളെ ഒന്ന് കാണണമെന്ന് മാതാവ്

വലിയ ഞെട്ടലിലാണ് ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി നഴ്‌സിന്റെ കുടുംബം. കണ്ണൂര്‍ സ്വദേശിനിയായ ഷീജയ്ക്കാണ് റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇസ്രയേലില്‍ ഷീജയുടെ ചികിത്സയില്‍ അടക്കം സഹായം ചെയ്യുന്ന മലയാളി യുവാവ് അരുണ്‍ നാട്ടിലുള്ള ഷീജയുടെ കുടുംബവുമായി സംസാരിച്ചു. ഷീജയ്ക്ക് ഒരു ശസ്ത്രക്രിയ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും സഹായത്തിന് ഒപ്പമുണ്ടെന്നും അരുണ്‍ പറഞ്ഞു.(Sheeja’s family response after rocket attack at Israel) ആശുപത്രിയില്‍ ചികിത്സയിലുള്ള ഷീജ ആനന്ദിന്റെ മാതാവ് മകളെ വിഡിയോ കോളിലൂടെ കാണണമെന്ന ആഗ്രഹം […]