Gulf

ഭാവിയുടെ രാജ്യത്തിന്റെ പേരാണ് യുഎഇ; അധികാരമേറ്റതിന്റെ 17-ാം വാർഷികത്തിൽ ഷെയ്ഖ് മുഹമ്മദ്

അധികാരമേറ്റതിന്റെ 17-ാം വാർഷികത്തിൽ സ്വപ്നങ്ങളെ കുറിച്ച് പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. അതിഥികളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഹോട്ടലുകൾ പോലെ സ്വീകരണ മനോഭാവമുള്ളതും ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമാനങ്ങൾ പോലെ സജീവമായിരിക്കണം സർക്കാർ. അതാണ് തന്റെ സ്വപ്നമെന്ന് ഷെയ്ഖ് മുഹമ്മദ്. വാർഷിക ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് തന്റെ സ്വപ്നങ്ങളെ കുറിച്ചും യുഎഇയുടെ ഭാവിയെ കുറിച്ചും ഷെയ്ഖ് മുഹമ്മദ് പറഞ്ഞത്. […]

Gulf

വീണ്ടുമൊരു രാജകീയ വിവാഹത്തിനൊരുങ്ങി യുഎഇ; ദുബായി ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു

വീണ്ടുമൊരു രാജകീയ വിവാഹത്തിന് ഒരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമാണ് വിവാഹിതരാകുന്നത്. വിവാഹത്തീയതി രാജകുടുംബം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂം നവദമ്പതികളെകുറിച്ചെഴുതിയ കവിത […]

Gulf

ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്‌റൈനിലെ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാ റേച്ചൽ അജി വർഗ്ഗീസ് (14)ആണ് ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ മരണമടഞ്ഞത്.  പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ് സാറാ റേച്ചൽ. ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഛർദ്ദിയും ഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്‌സിലെ […]

Gulf

റമദാൻ; ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ

റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ. ഇക്കണോമി ക്ലാസിൽ 40 കിലോയും, ബിസിനസ് ക്ലാസിൽ 50 കിലോയും സൗജന്യ ബാഗേജ് അലവൻസ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 18 വരെയാണ് ഓഫർ.  യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 77 വിമാന സർവീസുകളിലായി നിലവിൽ പതിനാറായിരത്തിലധികം സീറ്റുകൾ ഉണ്ടെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചി, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് നിലവിൽ എയർ ഇന്ത്യ നേരിട്ട് സർവീസ് നടത്തുന്ന […]

Gulf

യുഎഇയിൽ ഇന്ധന വില കുറച്ചു; നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ ഇന്ധന വില കുറച്ചു. പെട്രോൾ ലിറ്ററിന് ഏഴ് ഫിൽസും ഡീസൽ ലിറ്ററിന് 11 ഫിൽസുമാണ് വില കുറച്ചത്. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഏപ്രിൽ മാസത്തേക്കുളള ഇന്ധനവില രാജ്യത്തെ ഫ്യുവൽ പ്രൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. മാർച്ച് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്.സൂപ്പർ 98 പെട്രോളിന്റെ വില 3.09 ദിർഹത്തിൽ നിന്ന് 3 .01 ദിർഹമാക്കിയാണ് കുറച്ചത്. ഈ മാസം 2 .97 ദിർഹമായിരുന്ന സ്‍പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ മാസത്തിൽ […]

Gulf

ഭാര്യയെ വിഷം കൊടുത്തും മക്കളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി; ഷാര്‍ജയില്‍ പ്രവാസി യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം

ഷാര്‍ജയില്‍ രണ്ട് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഭാര്യയെ കൊലപ്പെടുത്തിയത് വിഷം കൊടുത്തും രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തല്‍. ഷാര്‍ജ പൊലീസിലെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സയിദ് അല്‍ സാരി അല്‍ ഷംസി ആണ് ഇക്കാര്യം അറിയിച്ചത്. ഭാര്യയെയും 3ഉം 7ഉം വയസുള്ള മക്കളെയും കൊലപ്പെടുത്തിയ ശേഷം അല്‍ മജാസിലുള്ള താമസ സ്ഥലത്തെ ഫഌറ്റിലെ പത്താം നിലയില്‍ നിന്ന് യുവാവ് […]

Gulf

വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങളില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. രാജ്യത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിര്‍ദേശിച്ചതായി അതോറിറ്റി അറിയിച്ചു. സാമ്പിളുകളുടെ പരിശോധനയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീന്‍ […]

Gulf

സൗദിയിൽ ഉംറ തീർത്ഥാടകരുടെ ബസ് മറിഞ്ഞ് 20 മരണം

സൗദി അറേബ്യയില്‍ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 20 പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരുക്കേറ്റു. മരിച്ചവർ ബംഗ്ലാദേശുകാരെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ അസീറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Gulf

റമദാന്‍ 2023: ഇഫ്താര്‍ സംഗമങ്ങള്‍ സജീവമാക്കി റിയാദിലെ പ്രവാസി കൂട്ടായ്മകള്‍

റമദാന്‍ വ്രതം തുടങ്ങിയതോടെ സൗദിയിലെ റിയാദില്‍ പ്രവാസി കൂട്ടായ്മകളുടെ ഇഫ്താര്‍ സംഗമങ്ങളും സജീവമായി. റമദാനില്‍ മുഴുവന്‍ ദിവസങ്ങളിലും മലയാളി കൂട്ടായ്മകളുടെ ഇഫ്താര്‍ വിരുന്നുണ്ടാകും. ചിലര്‍ അത്താഴ വിരുന്നിലൂടെയാണ് റമദാന്‍ സംഗമങ്ങള്‍ക്ക് വേദി ഒരുക്കുന്നത്. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മലയാളികളുടെ നേതൃത്വത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ രണ്ട് കേന്ദ്രങ്ങളിലായി വിപുലമായ ഇഫ്താര്‍ സംഗമമാണ് ഒരുക്കിയിട്ടുളളത്. ബത്ഹ, സുമേശി എന്നിവിടങ്ങളില്‍ 500റിലധികം പേരാണ് ഇഫ്താറില്‍ പങ്കെടുക്കുന്നത്. 30 ദിവസവും ഇതു തുടരും. വാരാന്ത്യങ്ങളില്‍ സമൂഹ നോമ്പുതുറകള്‍ക്കായി […]

Gulf

ലോകത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി ‘ദുബായി വേള്‍ഡ് കപ്പ്’ നാളെ

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേള്‍ഡ് കപ്പ് നാളെ നടക്കും. ദുബായ് മെയ്ദാന്‍ റെയ്‌സ്‌കോഴ്‌സിലാണ് മത്സരം നടക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന വേള്‍ഡ് കപ്പില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുളള സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ കുതിരകള്‍ മാറ്റുരയ്ക്കും. 12 രാജ്യങ്ങളില്‍ നിന്നുള്ള 126 കുതിരകളാണ് ഇത്തവണ മത്സര രംഗത്തെത്തുക. 192 കോടിയിലധികം രൂപ വിലയുള്ള സമ്മാനതുകയാണ് മത്സരത്തിന്റെ പ്രധാന […]