ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശാന്തമാണ് മക്കാ നഗരം. ഈ സമയം തീര്‍ഥാടകരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല. കോവിഡ് സാഹചര്യത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കാറുള്ള ഇടങ്ങളും കച്ചവട കേന്ദ്രങ്ങളും നിശ്ചലമാണ്. ആളില്ലാത്ത ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ഇവ്വിധം പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്. കഅ്ബക്കരികില്‍ പേരിനു പോലും ആളില്ല. നമസ്കാരങ്ങള്‍ മുറപോലെ നടക്കുന്നു. കഅ്ബക്കരികില്‍ നിന്നും പുറത്തിറങ്ങിയാല്‍ റോഡുകളും വിജനം. ഹജ്ജടുത്തതിനാല്‍ കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ കര്‍ശനമായി […]
Gulf
ഗള്‍ഫില്‍ ഇന്നലെ ആകെ കോവിഡ് മരണം 60; 42 മരണവും സൌദിയില്‍
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 60 പേര്‍ കൂടി മരിച്ചു. ആറായിരത്തിലേറെയാണ് പുതിയ കേസുകൾ. ആകെ രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞു. നാലായിരത്തിലേറെ പേര്‍ രോഗമുക്തി നേടി. അറുപതിൽ 42 മരണവും സൗദി അറേബ്യയിലാണ്. ഒമാനിൽ എട്ടും ബഹ്റൈനിൽ ആറും കുവൈത്തിൽ മൂന്നും ഖത്തറിൽ ഒന്നുമാണ് മരണം. യു.എ.ഇയിൽ ഇന്നലെ ഒറ്റ മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗൾഫിൽ പുതിയ കേസുകൾ ആറായിരത്തിനു മുകളിൽ തന്നെ തുടരുകയാണ്. സൗദിയിലും ഒമാനിലും മാത്രം നാലായിരത്തിനു മുകളിലാണ് പുതുതായി സ്ഥിരീകരിച്ച രോഗികൾ. […]
ഹജ്ജിനായി പുണ്യനഗരി ഒരുങ്ങി: ടെന്‍റുകൾക്ക് പകരം തീര്‍ത്ഥാടകര്‍ക്കായി ബഹുനില കെട്ടിടങ്ങള്‍
അണുനാശിനികളും, മാസ്‌കുകളും, മുസല്ലയും, പ്രതിരോധ സാമഗ്രികളും അടങ്ങിയ കിറ്റ് തീർത്ഥാടകർക്ക് വിതരണം ചെയ്യും. ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി പുണ്യ നഗരങ്ങള്‍ ഒരുങ്ങുന്നു. മിനായില്‍ ടെന്‍റുകൾക്ക് പകരം ബഹുനില കെട്ടിടങ്ങളിലാണ് ഇത്തവണ തീർത്ഥാടകരെ താമസിപ്പിക്കുക. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീർത്ഥാടകർക്കാവശ്യമായ സേവനങ്ങളൊരുക്കുന്നത്. കോവിഡ് കാലത്തെ ഹജ്ജിന് പതിവിന് വിപരീതമായി ഒരുക്കങ്ങൾ ഏറെയുണ്ട്. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ക്രമീകരണങ്ങളാണ് നടത്തിവരുന്നത്. തീർത്ഥാടകരെ 20 അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളുണ്ടാകും. […]
ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് ലക്ഷ്യമിട്ട് ഇന്ത്യ; സ്വർണക്കടത്തു കേസന്വേഷണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് യു.എ.ഇ
ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി സ്വർണകടത്തു കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ യുഎഇക്ക് സംതൃപ്തി. അന്വേഷണം കോൺസുലേറ്റിനെ പൂർണമായും കുറ്റവിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ. അതേസമയം കേസിലുൾപ്പെട്ട ദുബൈയിലെ ഫൈസൽ ഫരീദിനെതിരായ നീക്കം ശക്തമായി. ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി അഹ്‍മദ് അൽ ബന്ന പ്രതികരിച്ചു. അന്വേഷണം പൂർത്തിയാകുന്നതോടെ തങ്ങളുടെ നയതന്ത്ര കേന്ദ്രം കുറ്റവിമുക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വർണക്കടത്തു […]
പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ കോവിഡ് പരിശോധന; കേരളത്തിൽ 22 ലാബുകളിൽ സൗകര്യം
കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ യു എ ഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 22 ലാബുകൾക്കാണ് പി സി ആർ ടെസ്റ്റിന് ഐ സി എം ആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 […]
ഹജ്ജ് ഒരുക്കങ്ങൾ സജീവമായി; മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും
കോവിഡ് പശ്ചാത്തലത്തിൽ പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ കർശനമായ ആരോഗ്യ പെരുമാറ്റ ചട്ടങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം ജൂലൈ പത്തൊന്‍പത് മുതല്‍ നിയന്ത്രിക്കും .അനുമതി പത്രങ്ങളുള്ളവർക്ക് മാത്രമായിരിക്കും അന്നു മുതല്‍ പ്രവേശനമുണ്ടാവുക.കോവിഡ് പശ്ചാതലത്തിൽ കർശനമായ പെരുമാറ്റച്ചട്ടങ്ങളാണ് ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. ദുൽഖഅദ് 28 അഥവാ ജൂലൈ 19 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ മക്കയിലേക്കുള്ള ചെക്ക് പോസ്റ്റുകളിൽ സുരക്ഷ വിഭാഗത്തിന് കീഴിൽ പൂർത്തിയായി വരികയാണ്. […]
രാജ്യത്ത് സ്ഥിതി സങ്കീര്‍ണ്ണം; 24 മണിക്കൂറിനിടെ 442 കോവിഡ് മരണം
അബൂദബിയിൽ നിന്ന് ഇന്ന് കോഴിക്കോടിന് പുറപ്പെടേണ്ട ഇത്തിഹാദ് ചാർട്ടർ വിമാനവും മുടങ്ങി ചാര്‍ട്ടേഡ് വിമാനങ്ങൾക്കുമേൽ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ ആശങ്കയില്‍. യു.എ.ഇ വിമാന കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾ മുടങ്ങിയത് ആയിരങ്ങളുടെ മടക്കയാത്രക്ക് തിരിച്ചടിയായി . അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്കും പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. യു.എ.ഇ വിമാന കമ്പനികൾ ധാരാളമായി കേരളത്തിലേക്ക് ചാർട്ടർ സർവീസ് നടത്തി വന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ വിലക്ക് കാരണം ഈ വിമങ്ങൾക്ക് ബുക്ക് ചെയ്തവർ വെട്ടിലായി. ഇത്തിഹാദ്, എയർ അറേബ്യ, എമിറേറ്റ്‌സ് […]
ഗള്‍ഫില്‍ ഏഴായിരത്തിലേറെ പുതിയ കോവിഡ് കേസുകള്‍; 70 പേര്‍ കൂടി മരിച്ചു
ഗൾഫിലെ പുതിയ കോവിഡ് കേസുകളിൽ പകുതിയും സൗദിയിലാണ്- 3402. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 70 പേര്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 2764 ആയി. ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സൗദിയിൽ 49 ആണ് മരണം. ഒമാനിൽ ഒമ്പതും ബഹ്റൈനിൽ അഞ്ചും കുവൈത്തിൽ നാലും ഖത്തറിൽ രണ്ടും യു.എ.ഇയിൽ ഒന്നുമാണ് പുതിയ മരണങ്ങൾ. ഗൾഫിലെ പുതിയ കോവിഡ് കേസുകളിൽ പകുതിയും സൗദിയിലാണ്- 3402. ഒമാനിൽ പുതുതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 1124 ആണ്. […]
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം
നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍ ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ പ്രവാസികള്‍ക്കാണ്. മൊത്തം 151 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ഏകദേശം ഇരുപത്തിയേഴായിരം […]
വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു
വിമാനത്താവളങ്ങളിൽ പ്രവാസികൾക്കുള്ള ആന്റിബോഡി പരിശോധന ആരംഭിച്ചു. ഇതിനായി പ്രത്യേക കൗണ്ടറുകൾ വിമാനത്താവളങ്ങളിൽ തുറന്നു. നെടുമ്പാശേരിയിൽ മാത്രം 16 കൗണ്ടറുകളാണുള്ളത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പരിശോധനയ്ക്ക് വിധേയരാകണം. ഫേസ് ഷീൽഡ്, പിപിഇ കിറ്റ് എന്നിവ ധരിച്ച് പ്രവാസികൾ എത്തിത്തുടങ്ങുന്നതും ഇന്ന് മുതലാണ്. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ക്രമീകരണങ്ങൾ. അതേസമയം കൊവിഡ് വ്യാപന ഭീതിയിൽ ആരോഗ്യ വകുപ്പ് സാമ്പിൾ പരിശോധനകളുടെ എണ്ണം കൂട്ടി. രോഗ ലക്ഷണമുള്ളവർക്ക് ആർടിപിസിആർ ടെസ്റ്റും രോഗലക്ഷണമില്ലാത്തവർക്ക് ട്രൂനാറ്റ് ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് പ്രതിദിനം 4000ത്തിനടുത്ത് […]