Gulf

ഫിഫ ക്ലബ് ലോകകപ്പ് 2021 ഫെബ്രുവരിയിലേക്ക് മാറ്റി, വേദി ദോഹ തന്നെ

ഈ വര്‍ഷം ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിയതി മാറ്റിയത്. വരുന്ന ഫെബ്രുവരി ഒന്ന് മുതല്‍ പതിനൊന്ന് വരെയാണ് ദോഹയില്‍ ടൂര്‍ണമെന്‍റ് നടക്കുക. 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണികഴിപ്പിച്ച സ്റ്റേഡിയങ്ങളില്‍ വെച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. ക്ലബ് ലോകകപ്പോടെ പുതിയ ചില സ്റ്റേഡിയങ്ങള‍് ഉദ്ഘാടനം ചെയ്യാനും സാധ്യതയുണ്ട്. നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ […]

Gulf World

ആദ്യ വിദേശ ഉംറ സംഘം തിരിച്ച് പോയി; ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല

സൗദിയിലെത്തിയ ആദ്യ വിദേശ ഉംറ തീർഥാടക സംഘം കർമ്മങ്ങൾ പൂർത്തിയാക്കി തിരിച്ച് പോയി. തീർഥാടകരിൽ ആർക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിൽ തീർഥാടകരുടെ എണ്ണം വർധിച്ചതോടെ ത്വവാഫിനായുള്ള ക്രമീകരണങ്ങൾ പരിഷ്കരിച്ചു. നവംബർ ഒന്നിന് സൗദിയിലെത്തിയ ഇന്തോനേഷ്യൻ തീർത്ഥാടക സംഘമാണ് ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച സൗദിയിൽ നിന്നും സ്വദേശത്തേക്ക് യാത്ര തിരിച്ചത്. സൗദിയിലെത്തിയ ശേഷം ആദ്യ മൂന്ന് ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷമാണ് വിദേശ തീർഥാടകർ കർമ്മങ്ങൾ ആരംഭിച്ചത്. […]

Gulf

സൗദിയില്‍ പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നുവെന്ന് തൊഴില്‍ മന്ത്രാലയം

സൗദിയില്‍ പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം. അടുത്ത മാസം മുതല്‍ സമ്പൂര്‍ണ്ണ വേതന സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായാണ് മന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടത്. അടുത്തിടെ പ്രഖ്യാപിച്ച സ്‌പോണ്‍സര്‍ഷിപ്പ് നിറുത്തലാക്കല്‍ നിയമം രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ്വും സുതാര്യതയും കൈവരുത്തുമെന്നും മന്ത്രാലയം വിശദീകരിച്ചു.മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. നിലവില്‍ 1221,326 പേര്‍ക്ക് പ്രതിമാസ ശമ്പളം വൈകിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രാലയം പുറത്ത് […]

Gulf

ഹൈപ്പർലൂപ്പിൽ ആദ്യമായി മനുഷ്യർ യാത്ര ചെയ്തു

ഭാവിയിലെ യാത്രാ സംവിധാനമായ ഹൈപ്പർലൂപ്പിൽ ആദ്യമായി മനുഷ്യർ യാത്ര ചെയ്തു. ദുബൈയുടെ നേതൃത്വത്തിൽ നടത്തുന്ന വെർജിൻ ഹൈപ്പർലൂപ്പ് പദ്ധതിയുടെ ഭാഗമായിരുന്നു പരീക്ഷണയാത്ര. ലാസ് വേഗാസിലെ കേന്ദ്രത്തിൽ നടന്ന ചരിത്ര യാത്രയിൽ ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ജീജെൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുഷിയെൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. ശൂന്യമായ കുഴലിലൂടെ അതിവേഗതയിൽ യാത്രക്കാരെ വഹിച്ച വാഹനം കടന്നുപോകുന്ന സംവിധാനമാണ് ഹൈപ്പർ ലൂപ്പ്. ദുബൈയിലെ ഡിപി വേൾഡിന്റെ നേതൃത്വത്തിലാണ് വെർജിൻ ഹൈപ്പർലൂപ്പ് പദ്ധതി പുരോഗമിക്കുന്നത്. നേരത്തേ യാത്രക്കാരില്ലാതെ […]

Gulf

പുതിയ അമേരിക്കന്‍ പ്രസിഡൻറിൽ പ്രതീക്ഷയര്‍പ്പിച്ച് അറബ് രാജ്യങ്ങള്‍

പുതിയ യു.എസ് പ്രസിഡന്‍റുമായി ചേർന്ന് പശ്ചിമേഷ്യൻ സമാധാന പദ്ധതി പുനരാരംഭിക്കാനുള്ള സാധ്യത അറബ് രാജ്യങ്ങൾ ആരായും. ഇസ്രായേലുമായി ചില അറബ് രാജ്യങ്ങൾ രൂപപ്പെടുത്തിയ ബന്ധം ഭാവിനീക്കങ്ങളിൽ അനുകൂല ഘടകമായി മാറുമെന്നും അറബ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നു. സമ്പൂർണമായും ഇസ്രായേൽ അനുകൂല നിലപാടാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്വീകരിച്ചു വന്നത്. ജറൂസലേമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതും ജുലാൻ കുന്നുകൾക്കു മേലുള്ള അധിനിവേശം അംഗീകരിച്ചതും ഇതിന്‍റെ ഭാഗമാണ്. കാതലായ മാറ്റം അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതേസമയം […]

Gulf

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കണ്ണുനട്ട് എണ്ണ വിപണി

ഇറാനുമായി പുതിയ ആണവ കരാർ രൂപപ്പെട്ടാൽ വൻതോതിൽ എണ്ണ വിപണിയിലേക്ക് വരുന്നത് വില വീണ്ടും ഇടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഒപെക് നേതൃത്വം. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ ജയിച്ചാൽ എണ്ണവിപണിയിൽ കാര്യമായ പ്രതികരണം രൂപപ്പെടുമെന്ന് വിലയിരുത്തൽ. ഇറാനുമായി പുതിയ ആണവ കരാർ രൂപപ്പെട്ടാൽ വൻതോതിൽ എണ്ണ വിപണിയിലേക്ക് വരുന്നത് വില വീണ്ടും ഇടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഒപെക് നേതൃത്വം. ആവശ്യകത കുറയുമ്പോൾ തന്നെ ലഭ്യത കൂടുന്ന സാഹചര്യമാണ് എണ്ണവിപണിയിലുള്ളത്. കോവിഡ് വ്യാപനത്തോടെ ഉൽപാദന രംഗത്ത് രൂപപ്പെട്ട […]

Gulf

പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്‍പോർട്ടിൽ ചേർക്കാം

പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്‍പോർട്ടിൽ ചേർക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. യു.എ.ഇയിലെ പ്രവാസികൾക്ക് ഇതിനുള്ള അവസരം ലഭ്യമാക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യു.എ.ഇയിൽ സ്വന്തമായി പാർപ്പിടമുണ്ട്. ഇന്ത്യയിലാകട്ടെ, വളരെ കുറഞ്ഞ സമയം മാത്രമാണ് ഇവർ ചെലവിടുന്നത്. സ്ഥിര വിലാസത്തേക്കാൾ പ്രവാസലോകത്തെ വിലാസം പാസ്‍പോർട്ടിൽ ഉൾപ്പെടുത്താൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ അഭ്യർഥന. ഇതാണ് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചത്. നിലവിലെ പാസ്‍പോർട്ടിൽ പക്ഷേ, ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്പോർട്ടിന് […]

Gulf

യു.എ.ഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചും ഇനി വിസയില്ലാതെ പറക്കാം

യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ യു.എ.ഇയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. നാല് കരാറുകളിലും ഇരു […]

Gulf

ആയുധ ഉപരോധം; അമേരിക്കയുടെ ഭീഷണി, മുന്നറിയിപ്പുമായി ഇറാന്‍

ഉപരോധത്തിലൂടെയും ആക്രമണത്തിലൂടെയും ഇറാനെതിരെ തിരിഞ്ഞാൽ കടുത്ത രീതിയിൽ തിരിച്ചടിക്കുമെന്നും ഹസൻ റൂഹാനി ഉപരോധം അടിച്ചേൽപിക്കാനുള്ള അമേരിക്കൻ നീക്കം തിരിച്ചടിയാകുമെന്ന് ട്രംപിന് ഇറാൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. 2015ലെ ആണവ കരാർ പ്രകാരമുള്ള ആയുധ ഉപരോധം അടുത്ത മാസം അവസാനിക്കാനിരിക്കെ, അമേരിക്കയുടെ പുതിയ സമ്മർദ തന്ത്രങ്ങൾ വിജയിക്കില്ലെന്നും ഹസൻ റൂഹാനി മുന്നറിയിപ്പ് നൽകി. ഇറാന് മേൽ പരമാവധി സമ്മർദം ചെലുത്താനാണ് യു.എസ് നീക്കം. എന്നാൽ ലോകത്തിനു മുമ്പാകെ പരമാവധി ഒറ്റപ്പെടുന്ന അവസ്ഥയാകും അമേരിക്കക്ക് സംഭവിക്കുക. ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി […]

Gulf

യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചു

ചരിത്ര നിമിഷമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചു. വൈറ്റ് ഹൌസില്‍ നടക്കുന്ന ചടങ്ങിൽ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചു. കരാര്‍ ഒപ്പിടുന്നതിനെതിരെ വൈറ്റ് ഹൌസിന് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. കൂടുതല്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് ട്രംപ്ആവശ്യപ്പെട്ടു. ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് യു.എ.ഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രി പ്രതികരിച്ചു. ചരിത്ര നിമിഷമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും […]