ഭക്ഷ്യ വിഷബാധയെ തുടർന്ന് അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. നിരവധി പരാതികൾ വന്നതിനെ തുടർന്നാണ് അബുദാബിയിലെ ബർഗർ അൽ അറബ് റെസ്റ്റോറൻ്റ് ആൻഡ് കഫറ്റീരിയയ്ക്ക് അബുദാബി ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിട്ടത്. ഇവിടുന്ന് ഗ്രിൽ ചിക്കൻ കഴിച്ചതിനെ തുടർന്ന് വിവിധ ആളുകളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മാംസം സൂക്ഷിക്കുന്നതിലും തയ്യാറാക്കുന്നതിലും ഈ റെസ്റ്റോറൻ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. തുടർന്നാണ് റെസ്റ്റോറൻ്റ് അടച്ചുപൂട്ടിയത്.
Gulf
ദമാമിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബദർ ഫുട്ബോളിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
സൗദി ദമാമിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബദർ ഫുട്ബോൾ ക്ലബ്ബിൻറ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ദമ്മാമിൽ വെച്ച് നടന്ന ചടങ്ങിൽ ബദർ മെഡിക്കൽ ഗ്രൂപ്പ് എംഡി അഹമ്മദ് പുളിക്കലും, റാഡ് ഗ്രൂപ്പ് സി. ഇ. ഒ അജ്മൽ അമീറും ചേർന്നാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. ക്ലബ്ബിൻറ്റെ അഡ്വൈസറി ബോർഡ് മെമ്പർമാരായ ഹബീബ് ഏലംകുളം, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് പാറമ്മൽ, സിറാജ് പുറക്കാട്, പ്രസിഡൻറ്റ് മഹ്‌റൂഫ് കൊണ്ടോട്ടി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എം സി , ട്രഷറർ ആസിഫ്, […]
യമൻ വെള്ളപ്പൊക്കം; വീട് നഷ്ടപ്പെട്ടവർക്ക് 50 വീടുകൾ കൈമാറി റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ
യമനിൽ ഉണ്ടായ വെളളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സഹായം. അൽമഹ്റ ഗവർണറേറ്റിലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് 50 വീടുകൾ കൈമാറി. ആഭ്യന്തര സംഘർഷങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതം അനുഭവിക്കുന്ന യെമനി ജനതയെ സഹായിക്കുന്നതിനാണ് സഹായം. റിലീഫ് സെന്റർ മാരിബ് ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം 28 ടൺ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തിരുന്നു. ഇതിനു പുറമെ 15 യെമൻ ഗവർണറേറ്റുകളിൽ 1.92 ലക്ഷം ആളുകൾക്ക് ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. അഫ്ഗാനിലെ […]
സഫിയ അജിത്ത് സ്മാരക അവാർഡ് മന്ത്രി കെ രാജന്
ദമ്മാം നവയുഗം സാംസ്ക്കാരിക വേദിയുടെ സഫിയ അജിത്ത് അവാർഡിന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ രാജനെ നവയുഗം കേന്ദ്ര കമ്മിറ്റി അവാർഡിനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സാംസ്ക്കാരിക വേദി അറിയിച്ചു. ജനുവരി 27 ന് ദമ്മാമില്‍ നടക്കുന്ന നവയുഗസന്ധ്യ മെഗാ പ്രോഗ്രാമിൻ്റെ പൊതുചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. സിപിഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി സുനീർ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം […]
ഹൃദയാഘാതം; പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു
പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ചെവിക്കൽ ചെട്ടിയാർ തൊടി സുഹൈൽ (20) ആണ് മരണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണം. വീസ പുതുക്കുന്നതിനായി യുഎഇയിൽ എത്തിയ യുവാവ് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. രാവിലെ ഉറക്കത്തിൽ എഴുന്നേൽക്കാതിരുന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകിയെ കൊലപ്പെടുത്തി; ദുബായില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം
ദുബായില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ദുബായി അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിനുള്ളില്‍ വച്ച് കാമുകിയെ ആസൂത്രിതമായ കൊലപ്പെടുത്തിയ യുവാവ് രക്തം പുരണ്ട വസ്ത്രങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലുകയായിരുന്നു. കാമുകിയെ കൊലപ്പെടുത്തിയത് താനാണെന്നും മൃതദേഹം കാറിലുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറയുകയായിരുന്നു. പ്രതിയുടെ മൊഴി അനുസരിച്ച് കാര്‍ പരിശോധിച്ച പൊലീസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കഴിത്തറുത്ത് രക്തം വാര്‍ന്ന് കിടക്കുന്ന […]
ചൂണ്ടാമല സ്വദേശിനി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ വാഹനാപകടത്തിൽ മരിച്ചു. ഒരാഴ്ച മുൻപാണ് സുചിത്ര ഒമാനിലെത്തിയത്. മക്കൾ: ആദിനാഥ്, അനുഗ്രഹ. സുരേഷ്- ലളിതകുമാരി ദമ്പതികളുടെ മകളാണ്. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മരുഭൂമിയിൽ റാലി ദാക്കാർ കാർ കുടുങ്ങി; രക്ഷപെടുത്തി യുവാക്കൾ
റാലി ദാക്കാർ മത്സരത്തിനിടെ മരുഭൂമിയിലെ മണലിൽ കുടുങ്ങിയ വാഹനത്തെ കല്ലുകൾ നിരത്തി ഞൊടിയിടയിൽ രക്ഷപ്പെടുത്തിയ സൗദി യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മണലിൽ താഴ്ന്നു പോയ വാഹനം തങ്ങളുടെ കയ്യിലുള്ള ഉപകരണങ്ങളുമായി കുറെ സമയം ഡ്രൈവർമാർ പുറത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അതിനിടെ അതുവഴി വന്ന രണ്ടു സൗദി യുവാക്കൾ ആദ്യം ടയറിനടുത്തുള്ള മണ്ണ് നീക്കി. പിന്നീട് ചെറിയ പാറക്കഷണങ്ങൾ കൊണ്ടുവന്നു ടയറിന് താഴെ വെച്ചു വാഹനം തള്ളിക്കൊടുത്തു. അങ്ങനെ മണലിൽ നിന്ന് പുറത്തെടുത്തു. […]
അബുദാബി കടൽത്തീരത്ത് പാമ്പുകൾ വർധിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതർ
അബുദാബി കടൽത്തീരത്ത് കടൽപാമ്പുകൾ വർധിക്കുന്നു എന്ന് അധികൃതർ. അബുദാബി കാലാവസ്ഥാ ഏജൻസിയാണ് ബീച്ചിൽ പോകുനവർ ജാഗരൂകരാവണമെന്നറിയിച്ചത്. ശൈത്യകാലത്ത് ബീച്ചുകളിൽ കടൽപാമ്പുകൾ ഒരുപാടുണ്ടെന്നും ആളുകൾ ശ്രദ്ധിക്കണമെന്നും അബുദാബി കാലാവസ്ഥാ ഏജൻസി (ഇഎഡി) അറിയിച്ചു. ശൈത്യകാലത്ത് കടൽപാമ്പുകൾ പ്രജനനത്തിനായി തീരത്തേക്ക് വരാറുണ്ട്. ബീച്ചുകളിലും പവിഴപ്പുറ്റുകളിലുമാണ് ഇവ പ്രജനനം നടത്താറുള്ളത്. 22 ഡിഗ്രി സെൽഷ്യസിനു താഴെ ഊഷ്‌മാവെത്തുമ്പോഴാണ് പാമ്പുകൾ തീരത്തേക്ക് എത്താറുള്ളത്. ഈ ആഴ്ച അബുദാബിയിലെ കാലാവസ്ഥ 21 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരുന്നു. കടൽപാമ്പിനെ തൊടരുതെന്നും ചത്ത പാമ്പുകളാണെന്ന് തോന്നിയാലും കയ്യിലെടുക്കരുതെന്നും […]
പുതുവര്‍ഷം; യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളറിഞ്ഞോ?
ഈ പുതുവര്‍ഷത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് അറബ് നാടുകള്‍ ആഘോഷിച്ചത്. യുഎഇയില്‍ പുതുവര്‍ഷം പിറന്നതിനൊപ്പം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കുന്ന ചില നിയമങ്ങള്‍ കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം പ്രാബല്യത്തില്‍ വന്ന ചില നിയമങ്ങള്‍ നോക്കാം. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാമൂഹിക സുരക്ഷ ലഭിക്കും. ഒരു ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മൂന്ന് മാസം വരെ […]