Gulf

തുർക്കിക്കും സിറിയക്കും കൈത്താങ്ങായി സൗദി അറേബ്യ; 48 മില്യൺ ഡോളർ പദ്ധതികളിൽ ഒപ്പുവെച്ചു

ഭൂചലനം കനത്ത നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായ ഹസ്തമേകാൻ സൗദി അറേബ്യ. 48.8 മില്യൺ ഡോളർ (ഏകദേശം 400 കോടി ഇന്ത്യൻ രൂപ) ചെലവ് വരുന്ന പദ്ധതികളിലാണ് സൗദി ഒപ്പു വെച്ചത്. സൗദി മാധ്യമമായ അൽ-ഇഖ്ബാരിയ ടിവിയാണ് ഈ പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.  ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 3,000 താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് കുരഛ്‌ഗ് ദിവസങ്ങൾക്ക് മുൻപ് സൗദി പ്രഖ്യാപിച്ചിരുന്നു. രണ്ട് രാജ്യങ്ങളിലെയും ദുരന്തബാധിതർക്ക് 100 മില്യൺ ഡോളർ സഹായം യുഎഇ നേരത്തെ തന്നെ […]

Gulf

ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ

ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി.വടകര സ്വദേശി അമൽ സതീഷാണ് മരിച്ചത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു .

Gulf

കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ

കോഴിക്കോട് നാദാപുരം തൂണേരിയിൽ പ്രായ പൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. തൂണേരി സ്വദേശി പാറോള്ളതിൽ ഇസ്മയിൽ (52 ) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇസ്മയിൽ വിദേശത്തേക്ക് കടന്ന് കളഞ്ഞു. പിന്നീട് മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇസ്മയിൽ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തി […]

Entertainment Gulf

ഗോൾഡൻ വിസക്ക് പിന്നാലെ, ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ

ഗോൾഡൻ വിസ സ്വന്തമാക്കിയതിന് പിന്നാലെ ദുബായിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സുമായി നടി റോമാ , ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി കരസ്ഥമാക്കി. മൂന്ന് മില്യൺ യു.എ.ഇ ദിർഹം മൂലധനം ( ആറ് കോടി ഇന്ത്യൻ രൂപ ) നിക്ഷേപമുള്ളതാണ് പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് .ദുബായ് ബിസിനസ് ബേ കേന്ദ്രമായി പുതിയ റിയൽ എസ്റ്റേറ്റ് […]

Gulf

ഇനി ഭക്ഷണം റോബോട്ടെത്തിക്കും; നൂതന വിദ്യയുമായി ദുബായി

പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആദ്യം നടപ്പാക്കി എന്നും ലോകത്തിന് വിസ്മയമാകുന്ന ദുബായി ഭക്ഷണവിതരണത്തിന് റോബോട്ടുകളെ സജ്ജമാക്കുന്നു .ദുബായില്‍ ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ റോബോട്ടുകള്‍ വരുന്നു. ദുബായ് ആര്‍ടിഎയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി നടപ്പാക്കുക. ഓണ്‍ലൈന്‍ സര്‍വ്വീസ് ദാതാക്കളായ തലബാത്തുമായി സഹകരിച്ചു ദുബായ് ആര്‍ ടി എ യാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. തലാബോട്ട് എന്നാണ് റോബോട്ടിന് പേരിട്ടിരിക്കുന്നത്. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. സ്വകാര്യ മേഖലയുമായി സഹകരിച്ച് […]

Gulf

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മരിച്ചു

യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് നിര്യാതനായി. ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവര്‍ത്തകനും അബുദാബി കെഎംസിസി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവകാരകത്ത് ജാഫര്‍ യൂസഫ് (35) ആണ് മരിച്ചത്. നാട്ടിലും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന യുവാവ് രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.

Gulf

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാനൊരുങ്ങി സൗദി അറേബ്യ. ഈ വര്‍ഷം പകുതിയോടെ ഒരു വനിതയുള്‍പ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സൗദി അയയ്ക്കുന്നത്. സൗദിയിലെ ആദ്യ വനിതാ ബഹിരാകാശയാത്രികയായി റയ്‌യാന ബര്‍നാവിയും പുരുഷ ബഹിരാകാശ സഞ്ചാരിയായി അലി അല്‍ഖര്‍നിയും അമേരിക്കയില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്ന AX2 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും. ബഹിരാകാശ സഞ്ചാരികളായ മറിയം ഫിര്‍ദാസും അലി അല്‍ ഗംദിയുമാണ് ദൗത്യസംഘത്തില്‍ പരിശീലനം നല്‍കുക. ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ […]

Entertainment Gulf

അന്ന് ‘സ്ഫടിക’ത്തിലെ സ്‌കൂള്‍ കുട്ടി; ഇന്ന് പ്രവാസി മലയാളിയായി ദുബായില്‍

സ്ഫടികം സിനിമ വീണ്ടും റിലീസിനെത്തുമ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നില്‍ ചെറിയവേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കഴിയുന്ന ഒരു പ്രവാസി മലയാളിയുണ്ട് ദുബായില്‍. തൃശ്ശൂര്‍ സ്വദേശി അനൂപ് മുരളിധരന്‍. സ്ഫടികം സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളില്‍ ക്ലാസിലെ കുട്ടികളില്‍ ഒരാളായാണ് വേഷമിട്ടത്. വര്‍ഷമേറെക്കഴിഞ്ഞു. സ്ഫടികത്തില്‍ ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തിയത് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയുണ്ട് അനൂപിന്. സ്ഫടികം സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലാണ് അനൂപ് വേഷമിട്ടത്. ഏതാനും […]

Gulf

താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത്‌ അബ്ദുൾസലാം (52) ആണ് സലാലയിൽ മരിച്ചത്. നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Gulf

കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം അബുദാബിയിൽ തിരിച്ചിറക്കി

അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു എഞ്ചിനിൽ നിന്നും തീ ഉയരുന്നത് കണ്ടതിന് പിന്നാലെയാണ് വിമാനം അബുദാബി വിമാനത്താവളത്തിൽ തിരികെ ഇറക്കിയതെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിൽ എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎയും അറിയിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐഎക്‌സ് 348 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. മൊത്തം 184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു എഞ്ചിനിൽ സാങ്കേതിക തകരാർ ഉണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. […]