പ്രത്യാശയുടെയും അചഞ്ചലമായ അർപ്പണബോധത്തിൻ്റെയും ദീർഘവീക്ഷണത്തിന്റെയും യാത്ര –ഇന്ത്യയിലെയും, അതുപോലെതന്നെ മഡഗാസ്കറിലെയും അനേകം നിരാലംബരായ വ്യക്തികളുടെ ജീവിതത്തെ മാറ്റിമറിച്ച “ലൈറ്റ് ഇൻ ലൈഫ്”- എന്ന സ്വിസ്സ് ചാരിറ്റി ഓർഗനൈസേഷന്റെ പത്താം വാർഷികാഘോഷങ്ങൾ അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സ്വിറ്റ്സർലൻഡിൽ താമസമാക്കിയ 14 കുടുംബങ്ങൾ ചേർന്ന്, അശരണർക്കും, ആലംബഹീനർക്കും കൈത്താങ്ങാകാൻ 2013 ൽ “ലൈറ്റ് ഇൻ ലൈഫ്” എന്ന സംഘടനക്ക് തുടക്കം കുറിച്ചു . പത്ത് വർഷങ്ങൾക്കിപ്പുറം ഇന്ന് ഈ സംഘടന, സാമൂഹ്യപ്രതിബദ്ധതയുള്ള 19 കുടുംബങ്ങളുടെ സമർപ്പിത ശൃംഖലയായി വളർന്നിരിക്കുന്നു. നിരാലംബരായ […]
Europe
WMC സ്വിസ്സ് പ്രൊവിൻസ് കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ചിത്രോത്സവം 2024 സംഗീത സാഗരമായി:
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രോത്സവം സംഗീത പ്രേമികളിൽ പെരുമഴയായി പെയ്തിറങ്ങി. മലയാളികളുടെ അഹങ്കാരവും, പത്മഭൂഷൻ ജേതാവും,സൗത്ത് ഇന്ത്യൻ ഗാനരംഗത്തെ വാനമ്പാടിയുമായ ശ്രീമതി ചിത്രയോടൊപ്പം മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക തുടങ്ങിയവരുടെ മാസ്മരിക ഗാനങ്ങൾ കാണികളെ പുളകമണിയിച്ചു. നവംബർ രണ്ടാം തീയതി ഉച്ചതിരിഞ്ഞ് 3 30 ന് റാഫ്സിലെ സ്പോട്ട് ഹാളിൽ ഡബ്ലിയു.എം. സി ഗ്ലോബൽ പ്രസിഡൻറ് ശ്രീ. തോമസ് മുട്ടക്കൽ ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. […]
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ചാമ്പ്യന്മാർ.
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ഒക്ടോബർ അഞ്ചാം തീയതി റാപ്പ്സിൽ (സ്വിറ്റ്സർലൻഡ്) നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ടീം യൂറോപ്പ് സ്റ്റാർ എന്ന മാൾട്ടയുടെ ചുണക്കുട്ടന്മാരെ വാശിയേറിയ മത്സരത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യന്മാരായി. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ലിവർപൂൾ, മാൾട്ട, ബെർമിംഗാം, അയർലൻഡ്, വിയന്ന ,ദുബായ് തുടങ്ങിയ 8 പ്രഗൽഭ ടീമുകൾ മാറ്റുരച്ച സ്വിസ് ബോളി എന്ന ഇൻറർനാഷണൽ സംഘടനയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും നടത്തിയ വാശിയേറിയ മത്സരത്തിൽ എൽ എസ് […]
ശ്രീ ആനന്ദ് പഴേൻകോട്ടിലിന്റെ ശ്രെമഫലമായി എഫെറ്റികോൺ ഗെമൈൻഡയിൽ നിന്നും ദാനമെന്ന സംഘടനവഴി നാല്പതിനായിരം ഫ്രാങ്കിന്റെ ധനസഹായം നാട്ടിലെ അനാഥ് ആശ്രെമത്തിലേക്ക് – ഈ ശനിയും ,ഞായറും ഇൻഡിഷേ ആബെൻഡ് .
വി. മദർ തെരേസയുടെ ജീവിതo മാതൃകയായി സ്വീകരിച്ചു കൊണ്ട് ബോംബയിലെ slums ലും തെരുവുകളിലും കിടന്നു മരിക്കുന്ന അനാഥരായ മനുഷ്യരെ അവരുടെ ദയനീയമായ അവസ്ഥയിൽ നിന്നും രക്ഷിക്കാനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ക്ലാരിറ്റൻ സഭാഗമാണ് Rev. Fr. Robin Pazhamchirayil CMF. അദ്ദേഹം നടത്തുന്ന മഹത്തായ സേവനങ്ങളെ നേരിട്ടു കണ്ടു മനസിലാക്കി, അവിടെ ധനസഹായം ചെയ്യേണ്ടതിന്റെ ആവശ്യകത Effretikon ലെ Gemeinde, Ref Kirche, Kath. Kirche എന്നിവിടങ്ങളിലെ ഭാരവാഹികളെ ബോധ്യപെടുത്തുവാൻ Adv. Anand Pazhenkottil നു സാധിക്കുകയും […]
കരുത്തുറ്റ വനിതാ നേതൃത്വവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് 2024 – 25 കാലയളവിലേക്ക് പുതുഭാരവാഹികൾ .ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി സംഘടനക്ക് ആദ്യമായി വനിതാ ഭരണസമിതി.
ശ്രീമതി ലൂസി വേഴേപറമ്പിൽ പ്രെസിഡന്റും ശ്രീമതി പുഷ്പാ തടത്തിൽ സെക്രെട്ടറിയും ,ശ്രീമതി സംഗീത മണിയേരി ട്രെഷററുമായി ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് ആദ്യമായി വനിതാ നേതൃത്വം .പുതിയ ഭരണസമിതിയിൽ വനിതകൾക്ക് പ്രാധിനിത്യം.. ഡിസംബർ രണ്ടാം തീയതി സൂറിചിൽ വെച്ച് നടത്തിയ ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതകൾ പ്രധാനസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാൻ പ്രസിഡണ്ട് ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ അധ്യക്ഷൻ ഏവർക്കും സ്വാഗതം […]
ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സിന് 2024 -2025 കാലഘട്ടത്തിലേക്കായി പുതിയ നേതൃത്വം നിലവിൽ വന്നു.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. .. യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല.ഇതിൽ വേറിട്ട പ്രവർത്തനങ്ങളുമായി ,പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്വിസ്സ് പ്രൊവിൻസിനു […]
സ്വിറ്റസർലണ്ടിന്റെ മനോഹാരിതയിൽ ശ്രീ എൽബിൻ എബിയുടെ ആലാപനത്തിൽ ഡോ.ആനന്ദ് ജോർജിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ക്രിസ്മസ്‌ഗാനം സ്നേഹം പിറന്നരാവ് .
മലയാളികൾക്ക് ഏറെ പ്രിയങ്കരമായ “നാവിൽ എൻ ഈശോതൻ നാമം” എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ . ഡൊണാൾഡ് മാത്യു രചനയും സംഗീതവും നിർവഹിച്ചു സ്വിറ്റ്സർലൻഡ് കർമ്മഭൂമിയാക്കിയ ശ്രീ എൽബിൻ എബി എന്ന അനുഗ്രഹീത ഗായകന്റെ ആലാപനത്തിൽ “നിഹാരം ” എന്ന തന്റെ മ്യൂസിക് ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ്‌ഗാനം “സ്നേഹം പിറന്നരാവ് ” എന്ന മനോഹര സംഗീതം യൂട്യൂബിലൂടെ ഇന്ന് റിലീസ് ചെയ്തു … യുട്യൂബിൽ റിലീസ് […]
വേൾഡ് മലയാളീ കൗൺസിൽ കേരളാ പിറവി ആഘോഷം നവംബർ നാലിന് സൂറിച്ചിൽ … ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാഥിതി .ഗോപി സുന്ദർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ . .ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
നാനാത്വത്തില്‍ ഏകത്വം സംസ്കാരത്തിന്റെ ഭാഗമായി കണ്ട് പൂര്‍വ്വസൂരികള്‍ നെയ്തെടുത്ത ഐക്യകേരള ഭൂമികയില്‍ മലയാള നിറവ്. തിരുവിതാംകൂറും തിരുക്കൊച്ചിയും മലബാറും ദര്‍ശിച്ച വൈവിധ്യത്തിന്റെ പൈതൃക ഭൂമിയില്‍ മലയാള നാടിന്റെ പെരുമ നിറഞ്ഞൊഴുകി. 1956 നവംബര്‍ ഒന്നിന് കേരളം പിറവികൊള്ളുമ്പോള്‍ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയില്‍ ഉരുവം കൊണ്ട നവീനാശയങ്ങള്‍ ആവേശോജ്ജ്വലമായി ഏറ്റുപാടി. ഹരിതാഭമായ കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പില്‍ മലയാള നാട് പ്രത്യാശയോടെ പ്രയാണം തുടരുന്നു … സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ..സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച്.. നാടും […]
IOC UK കേരള ചാപ്റ്ററിന്റെ യുവജനസംഗമം ‘യുവ 2023’ ജൂൺ 24 ന് ക്രോയ്ഡനിൽ നടക്കും
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ യുവജന സംഗമം ‘യുവ 2023’, ജൂൺ 24ന് ക്രോയ്ഡനിൽ വെച്ച് നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ 7 മണി വരെ നടക്കുന്ന ‘യുവ 2023’ സംഗമത്തിൽ യുവജന സമ്മേളനവും പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും നടക്കുന്നതാണ്. യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജങ്ങൾ അണിനിരക്കുന്ന സംഗമത്തിൽ, സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കളെ ആദരിക്കുമെന്ന് സംഘടകർ അറിയിച്ചു. […]
AIMNA ( An International Malayalee Nurses Assembly ) സ്വിറ്റസർലണ്ടിന്റെ ആദ്യ സംഗമവും, ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങളും മെയ് 12 നു സൂറിച്ചിൽ ..മീറ്റിങ്ങ് , ഡിസ്കഷൻസ്,ആൽബം പ്രകാശനം ..നഴ്സസ് ആദരണം …സ്വിറ്റസർലണ്ടിലെ എല്ലാ മലയാളി നഴ്സസിനും ചടങ്ങിലേക്ക് ഹാർദ്ദവമായ സ്വാഗതം
ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എയിംന ( An International Malayalee Nurses Assembly ) ഒരു ദശാബ്ദത്തിനു മുന്‍പാണ് ഇന്ത്യയിൽ തുടക്കമിട്ടത് ഇതിനോടകം ഇരുപത്തിയെട്ടു രാജ്യങ്ങളിൽ ശാഖകളായി കഴിഞ്ഞിരിക്കുന്ന എയിംനയുടെ പ്രവർത്തനങ്ങൾ സ്വിറ്റസർലൻണ്ടിലും ആരംഭിച്ചു … ..സംഘടനയുടെ പ്രഥമ സമ്മേളനവും ഇന്റർനാഷണൽ നഴ്സിങ്ങ് ഡേയും സമുചിതമായി സൂറിച്ചിലെ ഗോസാവുവിൽ മെയ് 12 നു ആഘോഷിക്കുകയാണ് . നഴ്സുമാരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജോലി സംബന്ധമായ അറിവുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള മലയാളി നഴ്സുമാരുടെ […]