Entertainment

റിയ എന്‍റെ മകന് വിഷം കൊടുക്കുകയായിരുന്നു; നടിയെ അറസ്റ്റ് ചെയ്യണമെന്ന് സുശാന്തിന്‍റെ പിതാവ്

കഴിഞ്ഞ ദിവസം സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയും റിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് കാരണം നടി റിയ ചക്രവര്‍ത്തിയാണെന്ന് ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ.കെ സിംഗ്. അവള്‍ എന്‍റെ മകന് വിഷം കൊടുക്കുകയായിരുന്നു, എത്രയും പെട്ടെന്ന് റിയയെ അറസ്റ്റ് ചെയ്യണമെന്ന് സിംഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തിയും റിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിയ മാധ്യമശ്രദ്ധ നേടാന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെന്നും […]

Entertainment

സുശാന്ത് സിങ് കേസില്‍ വഴിത്തിരിവ്: നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്തു

നിരോധിത ലഹരി മരുന്നുകള്‍ സുശാന്തിന് നല്‍കിയിരുന്നതായി ആരോപണം ഉയര്‍ന്നതോടെയാണ് നീക്കം. ബോളിവുഡ് നടന്‍ സുശാന്ത് രാജ്പുത്തിന്‍റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വഴിത്തിരിവ്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുത്തു. നിരോധിത ലഹരി മരുന്നുകള്‍ സുശാന്തിന് നല്‍കിയിരുന്നതായി ആരോപണം ഉയര്‍ന്നതോടെയാണ് നീക്കം. ബോളിവുഡ് നടന്‍ സുശാന്ത് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുകയാണ്. ഇ.ഡിക്കും സിബിഐക്കും ഒപ്പം നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും എത്തുകയാണ്. നാര്‍കോടിക് ഡ്രഗ്‍സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇ.ഡി പിടിച്ചെടുത്ത നടി […]

Entertainment

മാസ്ക് മുഖ്യം, ആരോഗ്യ സേതു ആപ്പും: രാജ്യത്ത് സിനിമ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിംഗിന് അനുമതി നല്‍കി കേന്ദ്രം

രാജ്യത്ത് സിനിമ, ടെലിവിഷന്‍ പ്രോഗ്രാം എന്നിവയുടെ ചിത്രീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മേക്ക്അപ്പ് ചെയ്യുന്നവരും ഹെയര്‍ സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിക്കണമെന്ന് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമാ ഷൂട്ടിംഗുകള്‍ക്കും, ചാനല്‍ പ്രോഗ്രാമുകള്‍ക്കും നിലവില്‍ അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണമെന്നതാണ് കേന്ദ്രം ഇക്കാര്യത്തില്‍ നല്‍കിയ ആദ്യ നിര്‍ദേശം. ലൊക്കേഷനില്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒഴികെ അഭിനേതാക്കളും മാസ്ക് ധരിച്ചിരിക്കണം. ലൊക്കേഷനില്‍ ബാക്കിയുള്ള […]

Entertainment

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ‘സൂപ്പര്‍ ശരണ്യ’യുമായി ഗിരീഷ് എ.‍ഡി

തണ്ണീർമത്തനിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജൻ, യുവതാരങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലോ ബഡ്ജറ്റില്‍ ഒരുക്കി തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമക്ക് ശേഷം അടുത്ത സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ഗിരീഷ് എ.ഡി. സൂപ്പര്‍ ശരണ്യ എന്ന പുതിയ ചിത്രമാണ് ഗിരീഷ് എ.ഡി പ്രഖ്യാപിച്ചത്. ചിത്രത്തിൻ്റെ രചനയും സംവിധാനവും സഹനിർമ്മാണവും ഗിരീഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് ഗിരീഷിനൊപ്പം […]

Entertainment

അപ്പനാരാ മോന്‍; അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്

പിതാവ് അഡ്വ.ഇ.ടി തോമസിനൊപ്പമുള്ള ഫോട്ടോയാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ള യുവതാരമാണ് ടൊവിനോ തോമസ്. ഈ ലോക്ഡൌണ്‍ കാലത്തും വ്യായാമത്തിനായിട്ടാണ് ടൊവിനോ കൂടുതല്‍ സമയം ചെലവഴിച്ചത്. ഒപ്പം വര്‍ക്കൌട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പിതാവിനൊപ്പം ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്ന ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ” എന്‍റെ അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്‍റെ വര്‍ക്കൌട്ട് പങ്കാളി. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. […]

Entertainment

തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും

ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് സിനിമാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ശക്തമായ സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് സിനിമാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആഗസ്ത് അവസാനത്തോടെയായിരിക്കും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറങ്ങും. സാമൂഹ്യ അകലം പാലിച്ച് ഒന്നിടവിട്ട നിരകളില്‍ ഇരുത്തുക, സീറ്റുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടുക, കുടുംബമാണെങ്കില്‍ ഒരുമിച്ച് ഇരിക്കാന്‍ അനുവദിക്കും, 24 ഡിഗ്രിയോ അതില്‍ കൂടുതലോ ആവണം തിയേറ്ററിനുള്ളിലെ താപനില, പ്രേക്ഷകര്‍ക്ക് […]

Entertainment

ഇന്ദ്രന്‍സിനെ നായകനാക്കി ആദ്യ കൊമേഴ്സ്യല്‍ സിനിമ; ഫ്രൈഡേ ഫിലിംസ് നിര്‍മാണം

ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഇന്ദ്രന്‍സിനെ നായകനാക്കി ആദ്യ കൊമേഴ്സ്യല്‍ സിനിമ പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിംസ്. ഇന്ദ്രന്‍സിന്റെ സിനിമാകരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായിരിക്കും ഇതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ. ഈയിടെ പ്രഖ്യാപിച്ച വാലാട്ടി എന്ന സിനിമയ്ക്കു മുമ്പേ ഓണത്തിന് ശേഷം സിനിമയുടെ ചിത്രീകരണം […]

Entertainment

സ്വന്തം നിർമ്മാണക്കമ്പനിയുമായി ഉണ്ണി മുകുന്ദൻ

സ്വന്തം സിനിമാ നിർമ്മാണക്കമ്പനിയുമായി യുവനടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണക്കമ്പനിയുടെ വിവരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. യുവതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവർക്കൊക്കെ സ്വന്തമായി നിർമ്മാണക്കമ്പനിയുണ്ട്. 2011ൽ നന്ദനം എന്ന മലയാള ചിത്രത്തിൻ്റെ തമിഴ് റീമേക്കായ സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമാഭിനയം തുടങ്ങുന്നത്. ബോംബേ മാർച്ച് 12 എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി. 2012ൽ വൈശാഖിൻ്റെ മല്ലു സിങ് ഉണ്ണി […]

Entertainment

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ടെലിവിഷന്‍ റിലീസ്; മലയാളത്തില്‍ അടുത്തക്കാലത്ത് ഇതാദ്യം!

നേരത്തെ ഒ.ടി.ടി റിലീസ് ആയി ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ടോവീനോ തോമസ് നായകനായി ആന്‍റോ ജോസഫ് നിര്‍മിച്ച കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ടെലിവിഷനില്‍ റിലീസ് ചെയ്യും. മലയാളത്തില്‍ അടുത്തകാലത്ത് ഇതാദ്യമായാണ് ഒരു സിനിമ തിയേറ്റര്‍ റിലീസിന് മുമ്പ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്. എഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എത്തുക. നേരത്തെ ഒ.ടി.ടി റിലീസ് ആയി ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും […]

Entertainment

‘ഈ കുഞ്ഞു പയ്യന് എത്ര ലൈക്ക്? ഇനി ഒരു 30 വര്‍ഷം ഇക്ക അടക്കി വാഴും’

പ്രായം തോല്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ മാത്രമല്ല ഏറ്റെടുത്തത്. യുവതാരങ്ങളും കമന്റുകളുമായി ചിത്രത്തിന് താഴെ സജീവമായിരുന്നു ഇന്നലെ ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നുവേണ്ട സകല സാമൂഹ്യ മാധ്യമങ്ങളിലും മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലായി. പ്രായം തോല്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്ക് ആരാധകര്‍ മാത്രമല്ല ഏറ്റെടുത്തത്. യുവതാരങ്ങളും കമന്റുകളുമായി ചിത്രത്തിന് താഴെ സജീവമായിരുന്നു. ‘ഇനീപ്പ നമ്മള്‍ നിൽക്കണോ? പോകണോ?’–ഷറഫുദ്ദീൻ, കോവിഡിന് ശേഷം സിനിമയിൽ അവസരം തേടുന്ന ഒരു ചെറുപ്പക്കാരന്റെ സെൽഫിയാണ്. സംവിധായകർ ദയവായി ശ്രദ്ധിക്കുക. ഇനിയൊരു 30 […]