നടൻ അനില് നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാൻ വേണ്ടി ഇറങ്ങിയതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയിരുന്നു. ജലാശയത്തിലെ കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്.
Entertainment
രക്തസമ്മർദ്ദത്തിലെ വ്യതിയാനം; രജനികാന്ത് ആശുപത്രിയിൽ
രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് തമിഴ് സൂപ്പർ താരം രജനികാന്ത് ആശുപത്രിയിൽ. രജനീകാന്തിന്‍റെ കോവിഡ് പരിശോധനഫലം നെഗറ്റീവാണ്. വെള്ളിയാഴ്ച രാവിലെയാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നു താരം. സെറ്റിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡിസംബർ 22ന് അദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. എങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു
സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസിനെ ഇന്നലെ രാത്രിയിലാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് കൊച്ചിയിൽ എത്തിച്ചത്. ഖബറടക്കം പൊന്നാനിയിൽ നടക്കും. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ വെൻറിലേറ്ററില്‍ ആയിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് വിദഗ്ധചികിത്സയ്ക്കായി കൊച്ചിയിൽ എത്തിച്ചത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം അന്ത്യം സംഭവിച്ചു. കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആംബുലൻസിൽ വച്ച് ച്ച മറ്റൊരു ഹൃദയാഘാതം കൂടെ ഉണ്ടായെന്നാന് ആശുപത്രി വൃത്തങ്ങൾ […]
അടുത്ത പെരുന്നാളിന് ‘മാലിക്’ വരുന്നു; റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ
ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പെരുന്നാൾ റിലീസായി 2021 മെയ് 13–ന് ചിത്രം തീയെറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി. ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗൺ മൂലം വൈകുകയായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു […]
മണിച്ചിത്രത്താഴിന് 27 വയസ്
ഇന്നും ടിവിയില്‍ കണ്ടാല്‍ ഒരിക്കല്‍ കൂടി ഇരുന്ന് കണ്ടുപോകും മണിച്ചിത്രത്താഴിനെ. ഗംഗയും നാഗവല്ലിയും നകുലനും ഡോ. സണ്ണിയും മാടമ്പള്ളിയുമെല്ലാം വീണ്ടും കണ്‍മുന്നില്‍ തെളിയും. മലയാളികള്‍ ഇത്രയേറെ ആസ്വദിച്ചു കണ്ട സൈക്കോ ത്രില്ലര്‍ ചിത്രം വേറെ കാണില്ല. മണിച്ചിത്രത്താഴ് പ്രക്ഷകരിലേക്ക് എത്തിയിട്ട് ഇന്ന് 27 വര്‍ഷം തികയുകയാണ്. 1993 ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. പ്രിയദര്‍ശന്‍, സിദ്ധിഖ-ലാല്‍, സിബി മലയില്‍ എന്നിവര്‍ ചിത്രത്തിന്‍റെ രണ്ടാം യൂണിറ്റ് സംവിധായകരായും […]
‘പുരുഷന്‍റെ ഭാര്യയും മകളും മാത്രമല്ല സ്ത്രീ’ സായ് പല്ലവി
പുരുഷാധിപത്യ സമൂഹം നിലനില്‍ക്കുന്നിടത്ത് സ്ത്രീകളുടെ ഇടം സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച് നടി സായ് പല്ലവി. ‘ഒരു സ്ത്രീ എപ്പോഴും പുരുഷന്‍റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം, ഈ രീതി എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. സ്ത്രീക്ക് അവളായി നിലനില്‍ക്കാന്‍ ഈ സമൂഹത്തില്‍ സാധിക്കില്ലേ? എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ സ്വത്വമുണ്ട്.’ സായ് പല്ലവി പറഞ്ഞു. ‘ദ ന്യൂസ് മിനുറ്റിന്’ നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. നെറ്റ്ഫ്ലിക്സിന് വേണ്ടി സുധ കൊങ്കാര, വിഗ്നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ […]
ഒമര്‍ ലുലുവിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ വാഗ്ദാനം; നിയമനടപടിയുമായി സംവിധായകന്‍
സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ പേരില്‍ വ്യാജ അക്കൌണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന രീതിയില്‍ സന്ദേശം. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഒമറിന്‍റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി അജ്ഞാതനായ വ്യക്തി യു.സി നമ്പറില്‍ നിന്നും വാട്ട്സാപ്പ് വഴിയാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തുകൊണ്ട് മെസേജുകള്‍ അയക്കുന്നത്. അരുന്ധതി നായര്‍, സൗമ്യ മേനോന്‍ എന്നിവരുടെ നമ്പറുകളിലേക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയാണ് ഒമര്‍ വ്യക്തമാക്കി. ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ […]
ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ല; മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും
കോവിഡ് മഹമാരിയില്‍ ഏറെ തിരിച്ചടി നേരട്ട ഒന്നായിരുന്നു സിനിമ മേഖല. കോവിഡില്‍ തിയേറ്റര്‍ റിലീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ പല പുതിയ സിനിമകളും ഓണ്‍ലൈനായാണ് റിലീസ് ചെയ്തത്. സൂര്യ നായകനായ തമിഴ് ബിഗ്ബഡ്ജറ്റ് ചിത്രം ‘സുരൈ പോട്ര്’ ഉള്‍പ്പെടെ ആമസേണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. എന്നാല്‍ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ‘മാസ്റ്ററും’ ഓണ്‍ലൈനായാണോ റിലീസ് ചെയ്യുന്നത് എന്ന സംശയങ്ങൾ സജീവമായിരുന്നു. വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് എന്നിവരെന്നിക്കുന്ന ‘മാസ്റ്റർ’ തീയറ്ററുകളില്‍ തന്നെയെന്ന് റിലീസെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാക്കളായ എക്സ് […]
ഗ്രാന്‍റ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു
ഇന്ത്യയുടെ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. സിനിമയുടെ പേര് ഇനിയും തീരുമാനമായിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തിവിട്ടിട്ടില്ല. സിനിമയുടെ നിര്‍മാണത്തിലും സംവിധായകന്‍ ആനന്ദ് എല്‍ റായ് ഭാഗമാകും. നിലവില്‍ ആനന്ദ് സംവിധാനം ചെയ്യുന്ന ‘അത്രംഗി രെ’ എന്ന അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ലോക ചെസ് ചാമ്പ്യനാണ് വിശ്വനാഥന്‍ […]
നായകന്‍ ഫഹദ്, നിര്‍മ്മാണം ഫാസില്‍; മലയന്‍ കുഞ്ഞ് വരുന്നു
വെള്ളിത്തിരയില്‍ വീണ്ടും ഒരു അച്ഛനും മകനും ഒന്നിക്കുന്നു. പ്രിയ നായകനും ഒരു കാലത്തെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനുമാണ് ഒന്നിക്കുന്നത്. ഫഹദ് നായകനായ ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ ഫാസിലാണ്. മലയന്‍കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരാണയണന്‍റേതാണ് തിരക്കഥ. സുഷിന്‍ ശ്യാം സംഗീത സംവിധാനവും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ […]












