കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ടീസറിലൂടെ പുകവലി പ്രോത്സാഹിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി നായകൻ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. നിരവധി ആരാധകരുള്ള ഒരു നടൻ മാസ് രംഗങ്ങൾക്കായി പുകവലി ഉപയോഗിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സിഗററ്റ് ആന്റ് അദർ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ഷൻ 5ന്റെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു. ‘ടീസറും പോസ്റ്ററും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. സമൂഹമാധ്യമങ്ങളിൽ നിന്ന് ടീസറും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുകയാണ്. പുകവലിക്കുന്ന ദൃശ്യങ്ങളിൽ എഴുതി കാണിക്കേണ്ട മുന്നറിയിപ്പ് കാണിച്ചിട്ടില്ല. യഷ്, നിങ്ങൾക്ക് […]
Entertainment
10 മാസത്തിന് ശേഷം ഇന്ന് തിയറ്റര്‍ തുറക്കും; രക്ഷകനാകുമോ മാസ്റ്റര്‍?
10 മാസത്തെ ഇടവേളക്ക് ശേഷം മാസ്റ്റര്‍ റിലീസോടെ ഇന്ന് തിയറ്ററുകള്‍ തുറക്കുകയാണ്. വിജയ് ആരാധകര്‍ മാത്രമല്ല സിനിമാ മേഖല ഒന്നടങ്കം പ്രതീക്ഷയോടെയാണ് മാസ്റ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. കേരളത്തില്‍ 150 കേന്ദ്രങ്ങളിലാണ് റിലീസ്. കോവിഡ് കാരണം 2020 മാര്‍ച്ചോടെ ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായാണ് മാസ്റ്ററെത്തുന്നത്. പതിവ് വിജയ് ചിത്രങ്ങളുടെ ചേരുവ പോലെ രക്ഷകനായി പൊങ്കല്‍ ദിനത്തില്‍ തന്നെ മാസ്റ്ററെത്തുന്നു. വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ഈ ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് […]
വിനോദ നികുതിയിലും വൈദ്യുത ചാര്‍ജിലും ഇളവ്‍; തിയറ്ററുകള്‍ തുറക്കും
ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് […]
സിനിമ തിയേറ്ററുകളില്‍ നൂറുശതമാനം പ്രവേശനാനുമതി ഉത്തരവ് റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍
സിനിമ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിച്ച ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് സംസ്ഥാനം ഉത്തരവ് റദ്ദാക്കിയത്. ഇനിമുതല്‍ കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സിനിമാ തിയേറ്ററുകള്‍ക്ക് കോവിഡ് സാഹചര്യത്തിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ചയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നീക്കിയത്. പൊങ്കലിന് മുമ്പ് തിയേറ്ററുകളിലെ 100 ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന്, നിരവധി സിനിമാ അഭിനേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ […]
കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും; റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വണ്‍
സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന വണ്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് പ്രതീക്ഷകള്‍ വളര്‍ത്തിയത്. കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നെഴുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് പുറത്ത് വിട്ടത്. റിലീസ് തിയതി ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ രചന ബോബി സഞ്ജയുടേതാണ്. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, സിദ്ദിഖ്, സുദേവ് […]
ചിരിയുടെ തമ്പുരാന് ഇന്ന് എഴുപതാം പിറന്നാള്‍
മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. 2012ലെ വാഹനാപകടത്തെ തുടർന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്‍മയ നടൻ. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജഗതി ശ്രീകുമാറിന്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്‍മയിപ്പിച്ച അമ്പിളിച്ചേട്ടന്‍റെ കഥാപാത്രങ്ങൾ സിനിമാ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ല. […]
ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ പിറന്ന പ്യാരാ ബച്ച്പൻ എന്ന ഹിന്ദി ആൽബം സംഗീതലോകത്തു ശ്രദ്ധേയമാകുന്നു…
ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ജിനു മാത്യു കൊറിയോഗ്രാഫി ചെയ്‌ത് അഭിനയിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി ആൽബം സംഗീതലോകത്തു ശ്രദ്ധേയമാകുന്നു… PYARA BACHPAN- LOVELY CHILDHOOD -Swissbabu Musical Entertainments ഉം MAGIK Moments Australia യും ചേർന്ന്ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ജിനു മാത്യു കൊറിയോഗ്രാഫി ചെയ്‌ത് അഭിനയിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി ആൽബം സംഗീതലോകത്തു ശ്രദ്ധേയമാകുന്നു… Swiss Babu എന്ന് അറിയപ്പെടുന്ന ഗായകൻ ശ്രീ ബാബു പുല്ലേലി ആദ്യമായി […]
‘ബാറുകള്‍ തുറന്നു, തിയേറ്ററുകള്‍ തുറക്കാനും അനുമതി വേണം; ഉണ്ണി മുകുന്ദന്‍
കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ അടച്ചുപൂട്ടിയ പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ നിലക്ക് തിയേറ്ററുകളും തുറക്കണമെന്ന് ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്‍. കോടിക്കണക്കിനു രൂപ സർക്കാരുകൾക്ക് ടാക്സ് ഇനത്തിൽ വർഷം തോറും നൽകുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകൾ അനുവദിച്ച് തീയറ്ററുകൾ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍വം ഉണ്ടാകണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; സിനിമയും ഒരു തൊഴിലാണ് !! കോവിഡ് എന്ന മഹാമാരി […]
സെൻസർ ബോർഡ് അംഗത്തിന്‍റെ അധിക്ഷേപം: നിയമ നടപടി സ്വീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്
വർത്തമാനം സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിനെതിരെ നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കും. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വർത്തമാനം സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവർത്തകരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ബോർഡായി സെൻസർ ബോർഡ് മാറിയെന്ന് ആര്യാടൻ ഷൗക്കത്ത് വിമര്‍ശിച്ചു. സിനിമാ പ്രവർത്തകർ ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യം. സാംസ്കാരിക അടിയന്തരാവസ്ഥ രൂപപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്‍റെ […]
ജെ.എന്‍.യു, കശ്മീര്‍ ഭാഗം; പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു
പാര്‍വതി നായികയായ വര്‍ത്തമാനം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദര്‍ശിപ്പിക്കാനാവില്ല. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ […]












