സംഗീതം നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്…..ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു ഗാനം കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു….നമ്മെ അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍ കാണിക്കുന്നു…ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ….മാനസിക ഭാരം കുറയ്ക്കുന്നു…..എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ് അ നുഭവപ്പെടുക…..അത് ഒരു പക്ഷെ നമ്മെ അസ്വസ്തമാക്കിയേക്കാം….നൊമ്പരപ്പെടുത്തിയേക്കാം….. വേണ്ടപ്പെട്ടവരെയെല്ലാംഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം…..ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെഹൃദയത്തില്‍ തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്? […]
Entertainment
അങ്കത്തിനൊരുങ്ങി ‘നെയ്യാറ്റിന്‍കര ഗോപന്‍’; ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹൻലാലിനൊപ്പം വീണ്ടും കൈകോർക്കുന്ന ചിത്രമാണ് ‘നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്’. മോഹൻലാലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കളരി അടവിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ബ്ലാക്ക് ഷർട്ടും മുണ്ടുമാണ് വേഷം. കറുത്ത നിറത്തിലുള്ള വിന്‍റേജ് […]
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പി.കെ റോസിയുടെ പേരില്‍ നല്‍കണം; കനി കുസൃതി
തനിക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നതായി കനി കുസൃതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെയാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് 2-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിലും ബിരിയാണിയിലെ അഭിനയമികവിന് കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മലയാളത്തിലെ മികച്ച ചിത്രമായി റഹ്മാന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത വാസന്തിയാണ് പുരസ്കാര നേട്ടത്തിന് അര്‍ഹമായത്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ജല്ലിക്കെട്ട് ഒരുക്കിയ […]
വീണ്ടും സർപ്രൈസ് രാജമൗലി; ആര്‍.ആര്‍.ആറിൽ കേന്ദ്രകഥാപാത്രമായി ഒലിവിയ മോറസും
ഒലിവിയയുടെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് പുറത്ത് വിട്ട സ്പെഷ്യൽ പോസ്റ്ററിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ ല്‍ ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ട്വിറ്ററിലൂടെയാണ് സിനിമയുടെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ദസറ റിലീസായാണ് ചിത്രം എത്തുക. ഇപ്പോഴിതാ ചിത്രത്തെ […]
ഐ.എഫ്.എഫ്‍.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 30 മുതൽ; മേള നടക്കുന്നത് നാല് മേഖലകളിലായി
ഐ.എഫ്.എഫ്‍.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ മറ്റന്നാൾ മുതൽ ആരംഭിക്കും. ആകെ 8000 പാസുകളാണ് വിതരണം ചെയ്യുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ഉണ്ടാകില്ല. നാല് മേഖലകളിലായാണ് മേള നടക്കുന്നത്. ചലച്ചിത്ര അക്കാദമി സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ വിതരണം ചെയ്യും ഫെബ്രുവരി 10 മുതൽ 14 വരെയാണ് തിരുവനന്തപുരത്ത് മേള നടക്കുക. തിരുവനന്തപുരം മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ നിന്നുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ആലപ്പുഴയിൽ ഉള്ളവർക്കും തിരുവനന്തപുരം കൊടുക്കാം ഒരാള്‍ക്ക് […]
കേരളത്തിന്റെ സൗന്ദര്യ കിരീടം ചൂടുവാൻ സ്വിസ്സിൽ നിന്നും സ്റ്റീജാ ചിറക്കൽ മിസ്സ് കേരളാ ഫൈനൽ റൗണ്ടിൽ .
തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ശ്രദ്ധിക്കുന്ന മിസ് കേരള മത്സരത്തിന്റെ 2020 എഡിഷൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ. 1999ൽ ഇംപ്രസാരിയോയുടെ സിഗ്നേച്ചർ ഇവന്റോടെ ആരംഭിച്ച മിസ് കേരള മത്സരം ലോകമെമ്പാടുമുള്ള മലയാളി യുവതികൾക്ക് തങ്ങളുടെ കഴിവും ചിന്തയും അവതരിപ്പിക്കാനുള്ള വേദി കൂടിയാണ്. ഈ വർഷം കോവിഡ് നിയന്ത്രണങ്ങൾ കാരണം മിസ് കേരള മത്സരം പൂർണ്ണമായും വെർച്വൽ ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് പങ്കെടുക്കാനും കഴിയും. ലോകത്ത് ആദ്യമായാണ് ഒരു സൗന്ദര്യ മത്സരം പൂർണ്ണമായും വെർച്വലായി നടക്കുന്നത്.ഓഡിഷന്‍ മുതല്‍ […]
സ്വിസ്സ് വിശേഷങ്ങളുമായി റീനാ തെക്കേമുറിയുടെ സ്വിസ്സ് ബട്ടർഫ്ലൈയ്ക്ക് അനുദിനം കാഴ്ചക്കാരേറുന്നു ..
വിദേശരാജ്യങ്ങളിൽ പഠനത്തിനും , ജോലിക്കുമായി ചേക്കേറുന്ന മലയാളികൾ തിരക്കുകളിൽ നട്ടം തിരിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് മാത്രം ഒതുങ്ങുമ്പോൾ അതിൽനിന്നെല്ലാം വ്യത്യസ്തമായി മാറുകയാണ് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി റീന ജെയിംസ് തെക്കേമുറി എന്ന ആതുര സേവക. രണ്ട് പതിറ്റാണ്ടിലധികമായി സ്വിറ്റ്സർലണ്ടിന്റെ മനോഹരിതയിൽ കഴിയുന്ന റീന സ്വിറ്റ്സർലണ്ടിന്റെ വ്യത്യസ്തതയും , മനോഹാരിതയും തന്റെ സ്വിറ്റ്സർലണ്ട് ബട്ടർഫ്ലൈ എന്ന യുട്യൂബ് ചാനലിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ , ഏറ്റവും സമ്പന്നമായ , ഏറ്റവും സമാധാനമുള്ള ഒരു രാജ്യത്തിന്റെ […]
താണ്ഡവ് പരമ്പരയിൽ തിരുത്തലുകൾ വരുത്താൻ നിർമാതാക്കൾ
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കപ്പെട്ട ആമസോൺ പരമ്പര താണ്ഡവിൽ തിരുത്തലുകൾ നടത്താൻ നിർമ്മാതാക്കൾ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ രണ്ടാം വട്ട ചർച്ചകൾക്ക് ശേഷമാണ് നിർമാതാക്കൾ ഇത് വ്യക്തമാക്കിയത്. തിങ്കളാഴ്ച്ച നിരുപാധികം ക്ഷമ ചോദിക്കുകയും വിശദീകരണം നൽകിയതിന് ശേഷമാണ് പുതിയ നീക്കം. “നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു. ഒരു വ്യകതിയുടെയോ, ജാതിയുടെയോ, സമൂഹത്തിന്റെയോ മതത്തിന്റെയോ മത വിശ്വാസങ്ങളുടെയോ വികാരങ്ങൾ വൃണപ്പെടുത്താനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാർട്ടിയെയോ ആഹേളിക്കുവാനോ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല […]
കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണം: വിവാദ ട്വീറ്റുമായി കങ്കണ റണാവത്ത്
താണ്ഡവ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി നടി കങ്കണ റണാവത്ത്. കീടങ്ങളെ തുരത്താന്‍ കീടനാശിനി വേണമെന്ന് തനിക്ക് അറിയാമെങ്കിലും ആരുടെയും തലയെടുക്കാന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് പ്രതികരണം. “ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്‍റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതക്ക് പിന്നാലെ വിപ്ലവം വരണം. അവരുടെ തലയെടുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് തന്‍റെ ട്വീറ്റിനെ ന്യായീകരിച്ച് കങ്കണ വീണ്ടും രംഗത്തെത്തി. […]
രാമക്ഷേത്രത്തിന് സംഭാവന നല്‍കൂ, ആവശ്യവുമായി അക്ഷയ്കുമാര്‍
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് താരം ആരാധകരോട് സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചത്. ‘അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അതിലേക്ക് സംഭാവന ചെയ്ത് നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സാഹചര്യം അനുസരിച്ച് സഹായങ്ങള്‍ ചെയ്യണം. ഞാന്‍ ചെയ്തു. കൂടുതല്‍ പേര്‍ ചെയ്യുമെന്ന് വിചാരിക്കുന്നു’ – വീഡിയോ വഴി അദ്ദേഹം ആവശ്യപ്പെട്ടു. അക്ഷയ് കുമാര്‍ നായകനായി, അയോധ്യ അടിസ്ഥാനമാക്കിയുള്ള രാമസേതു എന്ന സിനിമ […]












